മണ്ണാർക്കാട്: പ്രമുഖ ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതൻ എം.സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടർന്ന് അനുസ്മരണ യോഗം നടത്തി. മണ്ണാർക്കാട് ഇർഷാദ് കാമ്പസിൽ നടന്ന യോഗത്തിൽ കളത്തിൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു. അറിവിനെ തപസ്സായി കൊണ്ടുനടന്ന, കർമശാസ്ത്ര മേഖലയിൽ ആധികാരിക വക്താവായിരുന്നു എം.സി. അബ്ദുല്ല മൗലവിയെന്ന് അദ്ദേഹം പറഞ്ഞു.
സ്വജീവിതത്തിലൂടെ മാതൃക തീർത്ത, സൗമ്യമായ പെരുമാറ്റത്തിലൂടെ ആരുടെയും സ്നേഹം പിടിച്ചുപറ്റുന്ന വ്യക്തിത്വമായിരുന്നു എം.സി എന്ന് അനുസ്മരണത്തിൽ പങ്കെടുത്തവർ ഓർമിച്ചെടുത്തു.
അബൂബിൻ മുഹമ്മദ് ഖിറാഅത്ത് നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കളത്തിൽ അബ്ദുല്ല, 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ്, ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ആർ. യൂസുഫ്, ജില്ല പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്വി, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പുലാപ്പറ്റ, എ.എഫ്. മുഹമ്മദ് ബാഖവി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി. ഖാലിദ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. ജയരാജ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ്. അബൂ ഫൈസൽ, ഖാലിദ് മൂസ നദ്വി കുറ്റ്യാടി, കെ.എൻ.എം ജില്ല വൈസ് പ്രസിഡന്റ് പി. മുഹമ്മദലി അൻസാരി, നഗരസഭ കൗൺസിലർ സി. ഷഫീക് റഹ്മാൻ, പറമ്പാടൻ ഗ്രൂപ് എം.ഡി ഫസലുൽ ഹഖ്, സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് ശാക്കിർ അഹമ്മദ്, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് കെ.കെ. വസീം, എം.സി. ഇനാമു റഹ്മാൻ എന്നിവർ സംസാരിച്ചു. കെ.വി. അമീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.