റോമൻ തത്ത്വചിന്തകനും എഴുത്തുകാരനുമായിരുന്ന ലൂസിയസ്​ സെനക്ക രചിച്ച ഒരു കഥയുണ്ട്. പിസ്സോ എന്ന ന്യായാധിപൻ ഗയസ്​ എന്ന വ്യകതിയുടെ തിരോധാനത്തെ തുടർന്ന് അയാൾ കൊല്ലപ്പെട്ടു എന്ന തീർപ്പിലെത്തുന്നു. കൊലപാതക കുറ്റത്തിനു ഒരു സൈനികനെ വധശിക്ഷക്ക് വിധിക്കുകയും ചെയ്യുന്നു. ആരാച്ചാർ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ ഗയസ്​ പ്രത്യക്ഷപ്പെടുന്നു. ആരാച്ചാർ വധശിക്ഷ നീട്ടിവെച്ച് പിസ്സോക്ക് മുമ്പാകെ ഹാജരായി ഗയസിന്‍റെ പ്രത്യക്ഷപ്പെടൽ തെര്യപ്പെടുത്തുന്നു. പിസ്സോ ആകട്ടെ ആരാച്ചാർക്കും ഗയസിനും വധശിക്ഷ വിധിക്കപ്പെട്ട സൈനികനും കഴുമരം വിധിക്കുന്നു. സൈനികൻ കോടതിയുടെ കണിശമായ നടപടി ക്രമത്തിലൂടെ വധശിക്ഷക്ക് വിധിക്കപ്പെട്ടവനാണ്; ആരാച്ചാർ കോടതിയലക്ഷ്യം കാണിച്ചു; ഗയസാകട്ടെ ഇരണ്ട് നിരപാധികളുടെ മരണത്തിന് കാരണമായിരിക്കുന്നു –ഇതായിരുന്നു വിധിന്യായം! ഈ വിധിന്യായം പ്രഖ്യാപിച്ച ശേഷം പിസ്സോ ഇങ്ങനെ ഉദ്ഘോഷിക്കുന്നു – ‘‘ഫിയറ്റ് ജസ്റ്റീഷ്യ റുയെറ്റ് ക്വയ്​ലം’’ (ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാകട്ടെ!) നിയമത്തെ പദാനുപാദം പിൻപറ്റി നീതിയെ മറന്നു പോകുന്ന നിയമ വ്യവസ്​ഥയെയാണ് സെനക്ക ഈ കഥയിലൂടെ പരിഹാസത്തിനു ശരവ്യമാക്കുന്നത്. എന്നാൽ നീതി, നിയമത്തിന്‍റെ സേവകനല്ലെന്നും മറിച്ച് അലംഘനീയനായ യജമാനനാണെന്നും മനസ്സിലാക്കി നിയമത്തിന്‍റെ മഞ്ഞുമറക്കുമേൽ നീതിയുടെ സൂര്യവെളിച്ചം വീഴ്ത്തിയ ന്യായധിപൻ എന്ന നിലയിലാണ്, വി.ആർ. കൃഷ്ണയ്യർ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ശ്യാമ ഹംസമായി ജീവിക്കുന്നത്.

‘‘മണൽ മൂടിപോയ ഈജിപ്തും ഒരിക്കൽ അതിശകതമായിരുന്ന റോമിലെ പൊളിഞ്ഞു വീഴാനിരിക്കുന്ന ഓരോ കല്ലുകളും ഏഥൻസിലെ വെണ്ണക്കൽ നിശ്ശബ്ദതയും വിളിച്ചു പറയുന്നത് ഒരു കാര്യമാണ് – അനീതിയെ അടിത്തറയാക്കിയ ഒരു രാഷ്ട്രത്തിനും നിലനിൽക്കാനാവില്ല’ ’–അമേരിക്കൻ പ്രഭാഷകനായിരുന്ന റോബർട്ട് ഇഗർസോളിന്‍റെ ഈ വാക്കുകൾ കൃഷ്ണയ്യർ തന്‍റെ ‘ഹ്യൂമൻ റൈറ്റ്സ്​ ആൻഡ് ഇൻഹ്യൂമൻ റോങ്ങ്സ്​’ എന്ന കൃതിയിൽ ഉദ്ധരിക്കുന്നുണ്ട്. ഈ ചരിത്ര ബോധത്തിൽ നിന്നാകാം കൃഷ്ണയ്യരുടെ നീതി പ്രവാഹം ഉത്ഭവിക്കുന്നത്. ചരിത്രത്തിലും സാഹിത്യത്തിലുമുള്ള അഗാധാനം കൃഷ്ണയ്യരുടെ നീതി ശാസ്​ത്രത്തെ വർണ്ണാഭവും മാനുഷികവുമാക്കുന്നു.

വിമോചന നീതിശാസ്ത്രം

1973–ൽ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായപ്പോൾ ബോംബെ ബാർ അസോസിയേഷന്‍റെയും സുപ്രീം കോടതിയിലെ തന്നെ ചില ജഡ്ജിമാരുടേയും തീക്ഷ്ണമായ എതിർപ്പ് കൃഷ്ണയ്യർ നേരിടേണ്ടി വന്നു. എന്നാൽ തുടക്കത്തിൽ അനഭിമതനായിരുന്ന കൃഷ്ണയ്യർ 1980–ൽ വിരമിക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ ന്യായധിപന്മാരിൽ ഒരാളായി മാറിയിരുന്നു. ലോർഡ് ഡെന്നിംഗിനെ പറ്റി 1977 ൽ ലോർഡ് സ്​കാർമാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു –‘‘കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾ നമ്മുടെ ജുഡീഷ്യറിയിൽ അവിസ്​മരണീയമാണ്. ആ വർഷങ്ങൾ നിയമസഹായത്തിന്‍റേയും നിയമ പരിഷ്ക്കാരത്തിേൻ്റയും ലോർഡ് ഡെന്നിംഗിന്‍റേയും കാലാമായിരുന്നു’’. 1973–1980 കാലത്തെ ഇന്ത്യൻ ജുഡീഷ്യറിയെ പറ്റിയും ഇങ്ങനെ പറയാം അത് നിയമവാഴ്ചയുടേയും മനുഷ്യാവകാശ നീതി ശാസ്​ത്രത്തിന്‍റേയും കൃഷ്ണയ്യരുടേയും കാലമായിരുന്നു.

ഇംഗ്ലണ്ടിൽ ലോർഡ് ചാൻസലർക്ക് ചില മതപരമായ ഉത്തരവാദിത്തങ്ങൾ ഉൺായിരുന്നു. (അക്കാലത്ത് ഇംഗ്ലണ്ടിലെ ജുഡീഷ്യറിയുടെ തലവനും പ്രഭു സഭയുടെ അദ്ധ്യക്ഷനുമായിരുന്നു ലോർഡ് ചാൻസലർ) ശിശുക്കളേയും മനോനില തെറ്റിയവരേയും രാജാവിനു വേൺി സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്‍റെ ചുമതലയായിരുന്നു. ലോർഡ് ഡെന്നിംഗ് ഒരു പൗരോഹിത്യ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹത്തിന്‍റെ ഈ മത പശ്ചാത്തലം ലോർഡ് ചാൻസലർ എന്ന നിലയിൽ ദീനാനുകമ്പയിൽ ഈന്നിയ പല വിധിന്യായങ്ങളും എഴുതാൻ അദ്ദേഹത്തിനു പ്രചോദനമായെത്ര. അതുപോലെ തന്‍റെ ആദ്യകാല ഇടതുപക്ഷ രാഷ്ട്രീയ അനുഭവങ്ങൾ നിന്ദിതരും പീഢിതരുമായ ജനസഞ്ചയത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിധിന്യായങ്ങൾ രചിക്കാൻ കൃഷ്ണയ്യർക്ക് പ്രചോദനം നൽകി. പാവപ്പെട്ടവന്‍റെ അഭിഭാഷകൻ, മദ്രാസ്​ നിയമസഭാഗം, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗം എന്നീ നിലകളിൽ കൃഷ്ണയ്യർ, 1950 കളിൽ തന്നെ തന്‍റെ വിമോചന നിയമശാസ്​ത്രത്തിനു തുടക്കമിട്ടിരുന്നു.

തെറാപ്യൂട്ടിക് പീനോളജി

സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ പൊതു താൽപര്യ ഹരജി എന്ന നീതിയുടെ പുതിയ വാതായനം അദ്ദേഹം തുറന്നിടുകയുണ്ടായി. സമ്പന്നരായ ഭൂസ്വാമിമാർക്കും ബിസിനസ്സ് ടൈക്കൂണുകൾക്കും രാഷ്ട്രീയ മേലാളന്മാർക്കും മാത്രം പ്രാപ്യമായ ഒരു ദന്തഗോപുരമായി ജുഡീഷ്യറി മാറരുതെന്ന് കൃഷ്ണയ്യർ നിഷ്കർഷിച്ചു. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിലേക്കുള്ള നടപ്പാതകളിൽ ഒന്നാണ് ജൂഡീഷ്യറി എന്ന് കൃഷ്ണയ്യർ സ്​പഷ്​ടീകരിച്ചു. മൗലികാവകാശങ്ങൾ വ്യകതിപരമായ അവകാശങ്ങൾ മാത്രമല്ലെന്നും അവയ്ക്ക് സാമൂഹികമായ ഒരു വിതാനമുെൺന്നുള്ള വസ്​തുതക്ക് പൊതുതാൽപര്യ നീതി ശാസ്​ത്രം അടിവരയിട്ടു. നീതിയുടെ സൂര്യനെ ഹേമന്തത്തിൽ നിന്ന് വസന്തത്തിലേക്ക് ആവാഹിക്കുക എന്നതായിരുന്നു കൃഷ്ണയ്യരുടെ ചരിത്ര ദൗത്യം. ക്ലാസ്​ ആക്ഷനുകളിലൂടെയും പൊതു താൽപര്യ ഹരജികളിലൂടെയും നീതിയിലേക്കുള്ള പ്രവേശനം സുഗമമാക്കുക എന്നതാണ് ഭരണഘടനാ നീതിശാസ്​ത്രത്തിന്‍റെ ഉൾക്കാമ്പ് എന്ന് കൃഷ്ണയ്യർ അഖില ഭാരതീയ ശോഷിത് കർമ്മചാരി സംഘ് കേസിൽ പ്രഖ്യാപിക്കുകയുണ്ടായി.

നിർദ്ദേശകതത്ത്വങ്ങളിൽ ഉൾപ്പെടുത്തിയ പല അവകാശങ്ങളും മൗലികാവകാശങ്ങളുടെ കീഴിലേക്ക് ഇതുവഴി ആവാഹിക്കപ്പെട്ടു. ജീവിതായോധനത്തിനുള്ള അവകാശം, വിദ്യഭ്യാസം, പാർപ്പിടം, ആരോഗ്യസംരക്ഷണം, നിയമ സഹായം സ്വബമായ പരിസ്​ഥിതി തുടങ്ങിയ ഒട്ടേറെ മനുഷ്യാവകാശങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. തടവറയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളി മനുഷ്യനല്ലാതെയാകുന്നില്ലെന്നും അവനും മനുഷ്യാവകാശങ്ങൾ ഉെൺന്നും സുനിൽ ബത്രയുടെ കേസിൽ പ്രഖ്യാപിക്കാൻ ജയിൽ മന്ത്രി എന്ന നിലയിലുള്ള അനുഭവങ്ങൾ കൃഷ്ണയ്യരെ േപ്രരിപ്പിച്ചു. തെറാപ്യൂട്ടിക് പീനോളജി എന്ന ആശയം തൽവിഷയകമായി കൃഷ്ണയ്യർ അവതരിപ്പിക്കുകയുൺായി. അധാർമ്മികത എന്ന രോഗം ബാധിച്ച രോഗിയാണ് കുറ്റവാളിയെന്നും ജയിൽ ഇത്തരം ധാർമ്മിക രോഗങ്ങൾ ചികിഝിച്ചു കുറ്റവാളിയെ ധാർമ്മിക ആരോഗ്യം നേടിയ വ്യകതിയാക്കി പരിവർത്തിപ്പിക്കുന്ന ആതുരാലയമാകണമെന്നും കൃഷ്ണയ്യർ സിദ്ധാന്തിച്ചു.

മേനക ഗാന്ധി കേസിലെ വിധിന്യായത്തിലൂടെ ഏതൊരു രാഷ്ട്രനിർമ്മിത നിയമവും പ്രകൃതി നീതിയുടെ തത്ത്വങ്ങൾക്കനുസൃതമാകണമെന്നഡ്യൂ േപ്രാസസ്​ ക്ലോസ്​ ഇന്ത്യൻ ഭരണഘടനയിൽ അന്തർലീനമാണെന്ന് കൃഷ്ണയ്യർ പ്രഖ്യാപിച്ചു. തത്ത്വദീക്ഷ ഇല്ലായ്മയുടെ ആർബിട്രറിനെസ്സ്) വിപരീത പദമാണ് സമത്വം എന്ന് റോയപ്പ കേസിൽ (1974) കൃഷ്ണയ്യർ അടങ്ങിയ ബെഞ്ച് വിധി പ്രഖ്യാപിച്ചതോടെ ഭരണഘടനാ മണ്ഡപത്തിൽ ഒരു നവദീപം കൊളുത്തപ്പെട്ടു. ‘‘സമത്വവും തത്ത്വ ധീക്ഷയില്ലായ്മയും പ്രഖ്യാപിത ശത്രുക്കളാണ്. ആദ്യത്തേത് ഒരു റിപ്പബ്ലിക്കിലെ നിയമവാഴ്ചയിലും മറ്റേത് സമ്പൂർണ്ണ സ്യേച്ഛാധിപത്യത്തിന്‍റെ ചാപല്യത്തിലുമാണ് പുഷ്​ടിപ്പെടുന്നത്’’ -കൃഷ്ണയ്യർ ഈ വിധിന്യായത്തിൽ നിരീക്ഷിച്ചു.

സൂക്ഷ്മദൃക്കായ നീതി ദേവത

അന്ധയായ തെമിസിനെയല്ല മറിച്ച് സൂക്ഷ്മദൃക്കായ ദീനാനുകമ്പയുള്ള നീതി ദേവതയെയാണ് കൃഷ്ണയ്യർ ഭജിച്ചത്. അതിനാൽ തന്നെ ഗാന്ധിയൻ ശബ്ദാവലിയിലെ ദരിദ്ര നാരായണന്മാർക്ക് അദ്ദേഹം നീതി നിർവഹണത്തിൽ മുൻഗണന നൽകി. ‘‘നിയമം അതിന്‍റെ രാജകീയമായ സമത്വത്തിലൂടെ സമ്പന്നരേയും പാവപ്പെട്ടവരേയും ഒരേപോലെ പാലത്തിനുകീഴിൽ ഉറങ്ങുന്നതിൽ നിന്നും തെരുവിൽ തെൺുന്നതിൽ നിന്നും ഭക്ഷണം മോഷ്​ടിക്കുന്നതിൽ നിന്നും തടയുന്നു’’ എന്ന് പറഞ്ഞ് നൈമിക സമത്വത്തെ പരിഹസിക്കുകയുണ്ടായി അനാറ്റോളി ഫ്രാൻസ്​. ഈ പരിഹാസ തീക്ഷ്ണതയെ ദർബീർ സിംഗ് V. സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിൽ (1978) ഉദ്ധരിച്ച കൃഷ്ണയ്യർ, നീതി വിപണിയിൽ ദരിദ്രന്‍റെ സ്വാതന്ത്ര്യം എടുക്കാ ചെരക്കായി കൂടെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കൽപ്പണിക്കാരനേയും ശതകോടീശ്വരനേയും തുല്യമായി പരിഗണിച്ചാൽ ഭീമമായ അസമത്വമായിരിക്കും അനിവാര്യമായും സംഭവിക്കുകയെന്ന് ഈ വിധിന്യായത്തിൽ കൃഷ്ണയ്യർ ചൂൺിക്കാട്ടി.

‘‘വധശിക്ഷക്ക് വധശിക്ഷ നൽകുക’’

ചാൾസ്​ ശോഭ് രാജിന്‍റെ കേസിൽ (1978) തടവുകാരെ കാൽചങ്ങല അണിയിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കൃഷ്ണയ്യർ വിധിച്ചു. തടവുകാരന്‍റെ മൗലികവകാശങ്ങളേയും നിയമപരമായ സംരക്ഷണങ്ങളേയും എപ്പോൾ ഹനിക്കുന്നുവോ അപ്പോൾ നീതിയുടെ ഖഡ്ഗം തടവറയുടെ കൽചുമരുകളെയും ഇരുമ്പു ചങ്ങലകളെയും ഭേദിക്കുമെന്നും ആ തെറ്റു തിരുത്തുകയും നിയമവാഴ്ച പുന:സ്​ഥാപിക്കുകയും ചെയ്യുമെന്നും കൃഷ്ണയ്യർ പ്രഖ്യാപിച്ചു. ഭീതിയുടെ ഭയാനകമായ അന്തരീക്ഷമോ നിരന്തരമായ പീഡനമോ അടിസ്​ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമോ തടവറയിൽ സംഭവിച്ചാൽ ഭരണഘടനയുടെ 19–ാം വകുപ്പിെൻ്റ അടിസ്​ഥാനത്തിൽ കോടതിയുടെ മാനുഷിക അധികാരം അവിടെ പ്രവർത്തിച്ച് തുടങ്ങുമെന്ന് അദ്ദേഹം പ്രസ്​താവിച്ചു.

‘‘വധശിക്ഷയ്ക്ക് വധശിക്ഷ നൽകുക’’ എന്നതായിരുന്നു വധശിക്ഷയെ സംബന്ധിച്ച് കൃഷ്ണയ്യരുടെ നിലപാട്. വധശിക്ഷ നിർത്തലാക്കേണ്ടത് പാർലമെന്‍റ് ആണെങ്കിലും വ്യാഖ്യാനപരമായി ബദൽ ശിക്ഷ നൽകാൻ സാധ്യമാകുന്നിടത്തോളം വധശിക്ഷ നൽകാതിരിക്കുന്നത് കോടതിയുടെ അധികാരപരിധിയിൽ പെട്ട കാര്യമാണെന്ന സുചിന്തിതമായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചു. എഡിഗ അന്നമ്മ V. സ്റ്റേറ്റ് ഓഫ് ആന്ധ്ര പ്രദേശ് കേസിൽ (1974) ‘ജുഡീഷ്യൽ കമ്മ്യുട്ടേഷൻ’ എന്ന ആശയം കൃഷ്ണയ്യർ അവതരിപ്പിച്ചു. ശിക്ഷ വിധിക്കുമ്പോൾ കുറ്റവാളിയുടെ സാമൂഹ്യ–സാമ്പത്തിക–മാനസിക പാശ്ചാത്തലം കൂടി പരിഗണിക്കണമെന്ന് തൽവിഷയകമായി അദ്ദേഹം നിർദ്ദേശിച്ചു. കെ.കെ. ജനാർദ്ധനൻ V. സ്റ്റേറ്റ് ഓഫ് കേരള കേസിൽ (1979) കാമുകിയെ വിവാഹം കഴിക്കുന്നതിനു വേൺി ഭാര്യയേയും കുഞ്ഞുങ്ങളേയും വധിച്ച ആൾക്കുപോലും വധശിക്ഷയല്ല മറിച്ച് തെറാപ്യൂട്ടിക്ക് പീനോളജി പ്രകാരമുള്ള ശിക്ഷയാണ് നൽകേത് എന്ന് അദ്ദേഹം വിധിച്ചു.

സാറ്റോ V. സ്റ്റേറ്റ് ഓഫ് ഉത്തർ പ്രദേശ് കേസിൽ (1979) ബാല നിയമലംഘകരുടെ ശിക്ഷയെ സംബന്ധിച്ച അടിസ്​ഥാന തത്ത്വം കൃഷ്ണയ്യർ ഇങ്ങനെ സംഗ്രഹിച്ചു. ഇന്ത്യയുടെ പീനൽ ഫാർമോകോപിയ, അതിന്‍റെ പരിഷ്ക്കരണ സ്വരത്തോടുകൂടി, ബാല നിയമലംഘകകരെ കടുത്ത ശിക്ഷക്കു വിധേയമാക്കുകയല്ല മറിച്ച് മാനുഷികമായ പരിവർത്തനത്തിനു വിധേയമാക്കുകയാണ് ചെയ്യേത്. വിചാരണ തടവുകാരെ അന്യായമായി ജയിലിൽ തള്ളുന്നതിനെ അദ്ദേഹം നിശിതമായി വിമർശിക്കുകയുണ്ടായി. നമ്മെ ഏറെഅമ്പരപ്പിക്കുന്ന വസ്​തുത മജിസ്​േട്രറ്റുമാർ, അവരുടെ ജോലി തിരക്കുകൊൺാവാം, അവരുടെ പ്രാഥമിക ഉത്തരവാദിത്വത്തോടു വിടചൊല്ലി, വിചാരണ തടവുകാരുടെ സ്വാതന്ത്ര്യത്തെ പറ്റി അശ്രദ്ധകാണിക്കുന്നുവെന്നതാണ് എന്ന് കൃഷ്ണയ്യർ മാന്തു മജുംദാർ V. സ്റ്റേറ്റ് ഓഫ് ബിഹാർ (1980) വിധിന്യായത്തിൽ പറയുകയുണ്ടായി. വിചാരണ തടവുകാരെ കൈവിലങ്ങോ കാൽവിലങ്ങോ അണിയിക്കുന്നത് അവരെ മൃഗവത്കരിക്കുന്നതിനു തുല്യമാണെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം േപ്രംശങ്കർ ശുക്ലയുടെ കേസിൽ (1980) വിധിക്കുകയുൺായി. കൈവിലങ്ങുകൾ മനുഷ്യത്വത്തെ അംഗഭംഗപ്പെടുത്തുവെന്നും അത് വലിയ അപമാനം ധരിക്കുന്നവരിൽ അടിച്ചേൽപ്പിക്കുന്നുവെന്നും നിരീക്ഷിക്കപ്പെട്ടു. രാജേന്ദ്രപ്രസാദ് V. സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് കേസിൽ (1979) കുറ്റവാളികളെ മൂല്യവത്തായ മനുഷ്യരായി പരിവർത്തിപ്പിക്കുന്നതിൽ യോഗപോലുള്ള ധ്യാനസങ്കേതങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കൃഷ്ണയ്യർ നിർദ്ദേശിച്ചു. മഹർഷി മഹേഷ് യോഗിയുടെ അതീന്ദ്രീയ യോഗ തടവുകാരെ പരിശീലിപ്പിക്കുക എന്ന നിർദ്ദേശം മുഹമ്മദ് ഗിയാസുദ്ദീൻ V. സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് (1977) കേസിൽ അദ്ദേഹം നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.

സാധാരണക്കാരന്‍റെ ജീവനും സ്വാതന്ത്ര്യവും മാത്രമല്ല സ്വത്തും അമൂല്യമാണെന്ന വസ്​തുതക്ക് തന്‍റെ വിധിന്യായങ്ങളിലൂടെ അദ്ദേഹം അടിവരയിട്ടു. ഒരു വ്യകതിയുടെ സ്വത്ത് ഭരണകൂടം ഏറ്റെടുക്കുമ്പോൾ, അതായത് ‘എമിനെൻ്റ് ഡൊമെയ്ൻ’ എന്ന ഭരണകൂട ശകതി പ്രയോഗിക്കുമ്പോൾ, അത് അതീവ ശ്രദ്ധയോടെ മാത്രമെ ചെയ്യാവൂ എന്ന് കൃഷ്ണയ്യർ നിഷ്കർഷിച്ചു. ‘‘സ്വത്ത് നഷ്ട്ടപ്പെടുന്നവൻ ഏറ്റവും എളിയവനാകുമ്പോൾ വിഷയം കൂടുതൽ ഗൗരവതരമാകുന്നു’’ എന്ന കൃഷ്ണയ്യരുടെ ദർശനം, പാവപ്പെട്ടവന്‍റെ ചെലവിൽ കോർപറേറ്റു ഭീമൻമാർ തടിച്ചു കൊഴുക്കുന്ന വർത്തമാന സാഹചര്യത്തിൽ ഏറെ പ്രസകതമെത്ര. ‘‘നിയമമെന്നാൽ അദ്ദേഹത്തിനു ജീവനില്ലാത്ത വകുപ്പുകളുടെയും വിധികളുടെയും ഒരു സമുച്ചയമല്ലായിരുന്നു. അദ്ദേഹം നീതിയെ ദീപാലംകൃതമാക്കി, നിയമത്തെ മാനവവൽകരിച്ചു’’ –എം.സി. ചാഗ്ലയെ പറ്റി നാനി പാൽക്കിവാല ഇങ്ങനെ വിലയിരുത്തുകയുൺായി. ഈ നിരീക്ഷണം കൃഷ്ണയ്യരെ കുറിച്ചും ശത ശതമാനം സത്യമെത്ര.

‘‘ന്യായാധിപരേ, നിങ്ങൾ ശരീരം കൊണ്ട്
സത്യനിഷ്ഠനും എന്നാൽ ആത്്മാവിൽ
അപഹർത്താവുമായവനെ എങ്ങെനെയാണ് വിധിക്കുക?
പ്രവർത്തികൊണ്ട് വഞ്ചകനും േദ്രാഹിയും
എന്നാൽ അതേസമയം പീഡിതനും
ബലാൽകാരത്തിന്‍റെ ഇരയുമായ ഒരു മനുഷ്യനെതിരെ
എങ്ങനെയാണ് നിങ്ങൾ കുറ്റാരോപണം ഉന്നയിക്കുക?’’

ഖലീൽ ജിബ്രാന്‍റെ അൽമുസ്​തഫ എന്ന പ്രവാചകൻ ന്യായാധിപനോട് ഇങ്ങനെ ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിനു മറുപടി പറയാൻ ശ്രമിച്ച ധീരനും ധിഷണശാലിയുമായ അപൂർവ്വം ന്യായാധിപന്മാരിൽ ഒരാൾ എന്നായിരിക്കും ചരിത്രം കൃഷ്ണയ്യരെ അടയാളപ്പെടുത്തുക.

(കേരള സർകാരിന്‍റെ നിയമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ)
Tags:    
News Summary - Memoir - VR Krishna Iyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.