നാദാപുരം: പ്രധാന റോഡുകളിൽ മാത്രം അനുഭവിച്ചിരുന്ന അപകടം കൺമുന്നിൽ കണ്ടതിെൻറ നടുക്കം മാറാതെ വരിക്കോളി കുറ്റിയിൽ പ്രദേശവാസികൾ. തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്.
കുഞ്ഞു സൈക്കിളിൽ വീടിനു സമീപത്തെ റോഡിൽ കളിക്കുകയായിരുന്ന അഞ്ചു വയസ്സുകാരൻ വരിക്കോളി മലോക്കണ്ടി റഫീഖിെൻറയും ആയിഷയുടെയും മകൻ മുഹമ്മദ് ശിഹാബിനെ മണ്ണ് നീക്കൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ടിപ്പറിനടിയിൽ കുടുങ്ങിയ ശിഹാബിെൻറ ജീവൻ സംഭവ സ്ഥലത്ത് തന്നെ പൊലിഞ്ഞിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഏറെപ്പണിപ്പെട്ടാണ് ആ കുഞ്ഞുശരീരം പുറത്തെടുക്കാനായത്. രംഗം കണ്ടു നിന്ന പലരും മോഹാലസ്യപ്പെട്ടു.
അടുത്ത് വാങ്ങിയ സൈക്കിളിൽ തിരക്ക് കുറഞ്ഞ റോഡിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം. അപകടത്തിനിടയാക്കിയ ടിപ്പർ ലോറി പൊലീസ് നാദാപുരം സ്റ്റേഷനിലേക്ക് മാറ്റി. നാദാപുരം താലൂക്കാശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം വടകര താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കടമേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.