നീലേശ്വരം: ആഘോഷം ഏതുമാകട്ടെ ഏതു രാഷ്ട്രീയ പാർട്ടിയുടെ യോഗവും ആകട്ടെ ഫോട്ടോ എടുക്കണമെങ്കിൽ മോഹനൻതന്നെ വേണം. 40 വർഷത്തിലധികമായി മെട്രോ സ്റ്റുഡിയോ നടത്തുന്ന മോഹനെൻറ ജീവൻതുടിക്കുന്ന ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ മെട്രോ മോഹനൻ ഇനി ഉണ്ടാവില്ല. ഞായറാഴ്ച രാത്രി നീലേശ്വരം തെരുവിലെ വാടകവീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
അരനൂറ്റാണ്ടുമുമ്പ് തലശ്ശേരിയിൽനിന്ന് സഹോദരിക്കൊപ്പം നീലേശ്വരത്ത് എത്തിയതായിരുന്നു. രാജാസ് ഹൈസ്കൂളിൽ എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരിക്കെ സഹോദരീഭർത്താവ് ശ്രീധരെൻറ മെട്രോ സ്റ്റുഡിയോയിൽനിന്ന് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിച്ചു. പിന്നീട് സ്വന്തമായി സ്റ്റുഡിയോ നടത്തി. തോളിൽ കാമറ ബാഗുമായി നടന്നുപോകുന്ന മോഹനൻ നീലേശ്വരത്തുകാരുടെ ഉള്ളിൽ എന്നും മായാതെ നിലനിൽക്കും.
ഇൻറർനെറ്റ് വരുന്നതിന് മുമ്പ് ബ്ലാക്ക് ആൻഡ് വൈറ്റിെൻറ കാലത്ത് എടുത്ത ഫോട്ടോയുടെ പിറകിൽ അടിക്കുറിപ്പ് എഴുതി മാധ്യമ ഓഫിസുകളിൽ കൃത്യമായി എത്തിച്ചിരുന്നു. ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ വരവോടെ മോഹനെൻറ ഫോട്ടോഗ്രഫിയിലും മാറ്റം വന്നു. നീലേശ്വരം നഗരസഭ ചടങ്ങുകളും കാമറയിൽ പകർത്താൻ ഏൽപിക്കുന്നത് മോഹനെൻറ കൃത്യനിർവഹണത്തിെൻറ സാക്ഷ്യമാണ്.
മരണത്തിന് മുമ്പ് അവസാനമായി കോൺഗ്രസ് പാർട്ടിയുടെ ചടങ്ങാണ് കാമറയിൽ പകർത്തിയത്. ഫോട്ടോഗ്രഫിയിലെ കഴിവ് മാനിച്ച് ജേസീസ് എലൈറ്റ് ഭാരവാഹികൾ ഫോട്ടോഗ്രഫി ദിനമായ ഫെബ്രുവരി 19ന് മോഹനനെ ആദരിച്ചിരുന്നു. നാടിെൻറ ഒത്തിരി ചരിത്രമുഹൂർത്തങ്ങൾ തെൻറ കാമറയിൽ പകർത്തിയ നീലേശ്വരത്തിെൻറ സ്വന്തം കാമറമാൻ ഇനി ഓർമകളിൽ മാത്രം.
നീലേശ്വരം: ഫോട്ടോഗ്രാഫറും മെട്രോ സ്റ്റുഡിയോ ഉടമയുമായ മെട്രോ മോഹനെൻറ നിര്യാണത്തിൽ കെ.പി.വി.യു സി.ഐ.ടി.യു ജില്ല കമ്മിറ്റി അർബൻ ബാങ്ക് ഹാളിൽ സർവകക്ഷി അനുശോചിച്ചു. മുൻ എം.എൽ.എ കെ.പി.സതീഷ് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു.
പ്രഫ. കെ.പി. ജയരാജൻ, നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് റാഫി, എം. രാജൻ, എറുവാട്ട് മോഹനൻ, കെ.വി. ദാമോദരൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ.വി. കുഞ്ഞികൃഷ്ണൻ, ഇ. ഷജീർ, അഡ്വ. നാസർ, എ.വി. സുരേന്ദ്രൻ, ഉദയൻ പാലായി, ഷംസുദ്ദീൻ, പാറക്കോൽ രാജൻ, വി. സുരേഷ്, കെ. പ്രിയേഷ്, വി. ഗൗരി, പി. ഭാർഗവി, പി.കെ. രതീഷ്, ഉണ്ണി നായർ, കെ. രഘു, വിനു മൈമൂൺ, എം.വി. ഭരതൻ, കെ. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.