അമ്പലപ്പുഴ: പട്ടിണിമാറ്റാൻ പാടത്തിറങ്ങിയ കോൺഗ്രസ് നേതാവ് രാമന്‍റെ വേർപാടിൽ വിതുമ്പി കഞ്ഞിപ്പാടം ഗ്രാമം. കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം ഗോവിന്ദഭവനത്തില്‍ പി.കെ. രാമന്‍ (104) നൂറ്റാണ്ടിന്‍റെ ഓർമ സമ്മാനിച്ചാണ് മടങ്ങിയത്. കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റായിരുന്ന രാമന്‍ തന്റെ രാഷ്ട്രീയബന്ധങ്ങൾ സ്വന്തം നാടിനുവേണ്ടി പ്രയോജനപ്പെടുത്താനാണ് ശ്രമിച്ചത്.
കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്നവരായിരുന്നു ഇവിടുത്തുകാര്‍. ഒരു കൃഷിമാത്രമായിരുന്നതിനാല്‍ മിക്കവീടുകളും പട്ടിണിയിലായിരുന്നു. ഇതിന് പരിഹാരമായി പ്രദേശത്തെ മൂന്നു പാടശേഖരങ്ങളില്‍ രാമന്റെ നേതൃത്വത്തില്‍ ആദ്യമായി രണ്ടാം കൃഷി ഇറക്കി. ഗൗരിയമ്മ കൃഷി മന്ത്രിയായിരിക്കെ മൂന്നു പാടശേഖരങ്ങള്‍ക്കും സ്വന്തമായി മോട്ടോര്‍ തരപ്പെടുത്തിയാണ് രണ്ടാം കൃഷിക്ക് തുടക്കമാകുന്നത്. കൂടാതെ, തകഴിയില്‍ മാത്രമുണ്ടായിരുന്ന കൃഷിഭവന്‍ കര്‍ഷകരുടെ സൗകര്യാര്‍ഥം അമ്പലപ്പുഴയിലും തുടങ്ങാനായത് രാമന്റെ ശ്രമഫലമായാണ്.
കഞ്ഞിപ്പാടത്ത് ക്ഷീരസംഘത്തിന് തുടക്കമായി. ഇവിടെ 10 വര്‍ഷത്തോളം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, പ്രദേശത്തെ വിവിധ റോഡുകളും പാലങ്ങളും എല്ലാം എത്തുന്നത് രാമന്‍ മുന്നിട്ടിറങ്ങിയതുകൊണ്ടാണ്. തികഞ്ഞ ഗാന്ധിയനായ ഇദ്ദേഹത്തിന് ഗാന്ധിജിയെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.