സിദ്ധാപുരം(കർണാടക): രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന സിദ്ധാപുരം കളത്തിനകത്ത് ഉസ്മാൻ ഹാജി (78) നിര്യാതനായി. സിദ്ധാപുർ മുസ്ലിം ജമാഅത്ത് പ്രസിഡൻറായി 36 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം മത സൗഹാർദ്ദത്തിെൻറ പ്രതീകം കൂടിയായിരുന്നു.
കൊടക് ജില്ല മദ്റസ മാനേജ്‌മൻറ് പ്രസിഡൻറ്, സുണ്ടിക്കോപ്പ ശരീഅത്ത് കോളജ് ഉപദേശക സമിതി അംഗം, സിദ്ധാപുര ഫാളില ശരീഅത്ത് കോളജ് പ്രസിഡൻറ്, വിരാജ്പേട്ട മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, സിദ്ധാപുർ മുസ്ലിം യതീം ഖാന പ്രസിഡൻറ്, എസ്.വൈ.എസ് ജില്ല കമ്മിറ്റി അംഗം, ഇഖ്‌റഹ് സ്‌കൂൾ എക്സിക്യൂട്ടീവ് മെംമ്പർ, വിരാജ്പേട്ട ബനാത്ത് യതീം ഖാന പ്രസിഡൻറ്, കൊടക് ജില്ല കോൺഗ്രസ് കമ്മിറ്റി മെംബർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: ആമിന. മക്കൾ: അബ്ദുൽ മജീദ്, മുസ്തഫ, ആയിഷ, സുലൈമാൻ, സൈഫുന്നിസ, നസീമ, അബൂബക്കർ സിദ്ദിഖ്, അബ്ദുൽ റസാഖ്, യാക്കൂബ്, യൂസഫ്, ഖദീജ. മരുമക്കൾ: ഷഫീന ഷഹനാസ്, ഫരീന, ഉസ്മാൻ, റംല, കരീം, ഉമർ ഫൈസി, തസ്ലി, ആശിഖ, ജംഷീദ, മഹനാസ്, ഹബീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.