സുപ്രീംകോടതി ജഡ്ജിമാർ എന്നും ആദരവോടെമാത്രം നോക്കിയിരുന്ന നിയമവിദഗ്ധനായിരുന്നു സോളി ജഹാംഗീർ സൊറാബ്ജി. അര നൂറ്റാണ്ട് കാലം ഇന്ത്യൻ ജുഡീഷ്യറിയോെടാപ്പം നടന്ന സോളി സൊറാബ്ജിയെ സോളി എന്നായിരുന്നു അടുപ്പമുള്ളവർ വിളിച്ചിരുന്നത്. കേശവാനന്ദ ഭാരതി കേസ്, േമനക ഗാന്ധി കേസ്, എസ്.ആർ ബൊമ്മെ േകസ് തുടങ്ങിയ ചരിത്ര പ്രധാന വിധികളിലേക്ക് നയിച്ച നിയമവ്യവഹാരങ്ങളിൽ അഭിഭാഷകനായിരുന്നു സൊറാബ്ജി. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ സോളി സൊറാബ്ജി വാദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും നിലകൊണ്ട അദ്ദേഹം സെൻസറിങ്ങിനും പുസ്തക നിരോധനങ്ങൾക്കുമെതിെര കടുത്ത നിലപാട് സ്വീകരിച്ചു.
പ്രശാന്ത് ഭൂഷണിനെതിരായ സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരെ കഴിഞ്ഞ വർഷം പരസ്യമായി രംഗത്തുവന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി സോളി സൊറാബ്ജി ഉയർത്തിയ ശബ്ദം അന്തർദേശീയ വേദികളിൽപോലും ചർച്ചയായി. നൈജീരിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ പഠിക്കാൻ ഐക്യരാഷ്ട്ര സഭാ ദൂതനായ സൊറാബ്ജി മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള ഐക്യരാഷ്്ട്ര ഉപസമിതിയിൽ അംഗവുമായി. ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം തടയുന്നതിനും സംരക്ഷണം നൽകുന്നതിനുമുള്ള ഐക്യരാഷ്ട്ര ഉപസമിതിയിലും അംഗമായിരുന്നു. 2000 മുതൽ 2006 വരെ ഹേഗിലെ കോടതിയിൽ അംഗമായും സേവനമനുഷ്ഠിച്ചു.
ഭോപാൽ വാതക ദുരന്ത കേസ് വീണ്ടും തുറപ്പിച്ച് ദുരന്തത്തിനിരയായവർക്ക് നീതി വാങ്ങിക്കൊടുക്കാൻ നടത്തിയ പോരാട്ടം ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ എക്കാലത്തും ഓർമിക്കപ്പെടും. കീഴിൽ പ്രവർത്തിക്കുന്നവരെയും വളർത്തിക്കൊണ്ടുവരുന്നതിൽ ഔത്സുക്യം കാണിച്ചതിനാൽ മുകുൽ രോഹതഗിയെ പോലുള്ളവർ അറ്റോണി ജനറലിെൻറ പദവിയിൽവരെയെത്തി. രാവിലെ എട്ടുമണിക്ക് കക്ഷികളുമായി കോൺഫറൻസ് തുടങ്ങുന്ന സോളി രാത്രി എട്ടുമണി വരെ ഇത് തുടർന്നു. ജാസിൽ തൽപരനായിരുന്ന അദ്ദേഹം തിരക്കിട്ട അഭിഭാഷകവൃത്തിക്കിടയിലും ഡൽഹിയിൽ വർഷം തോറും നടത്തിയ ജാസ് യാത്രയുടെ പ്രധാന സംഘാടകനായിരുന്നു. കേസിൽ അഭിഭാഷകൻ അല്ലെങ്കിലും പ്രായാധിക്യം വകവെക്കാതെ പ്രമാദമായ കേസുകളിലെ വാദംകേൾക്കലുകൾക്ക് മുടങ്ങാതെ സുപ്രീംകോടതിയുടെ മുൻനിരയിലുണ്ടാവും. സുപ്രീംകോടതി ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ശബ്ദാനുകരണം നടത്തുന്ന രസികൻകൂടിയായിരുന്നു സൊറാബ്ജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.