വായനയും സ്നേഹവും അതിലുപരി ഗുണകാംക്ഷയും ഒത്തിണങ്ങിയ അനുപമ വ്യക്തിത്വമായിരുന്നു അന്തരിച്ച വി.കെ. അബ്ദുസാഹിബ്. പള്ളിദർസുകളിലും വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിലും പഠിച്ച അദ്ദേഹം ഭൗതിക വിദ്യാഭ്യാസം വളരെയൊന്നും നേടിയിട്ടില്ല.
എന്നിട്ടും, കേരളത്തിലെ ആദ്യകാല ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത മാധ്യമപ്രവർത്തകനായി. കേരളത്തിലെ പ്രസിദ്ധ ഐ.ടി വിദഗ്ദരുമായി ഉറ്റ സൗഹൃദവും ധാരാളം ഐ.ടി ശിഷ്യൻമാരും വളരുമാർ െക്നോളജി മേഖലയിലെ അധികായനായി. പിന്നീട് 'ഇൻഫോ മാധ്യമം' എഡിറ്ററായി സേവനമനുഷ്ഠിക്കുകയും കമ്പ്യൂട്ടറിെൻറ ജനീകയവത്കരണത്തിന് 'മാധ്യമ'ത്തെ മുന്നണിപ്പോരാളിയായി പരിവർത്തിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തെ അടുത്ത് പരിചയപ്പെടുന്നത് ജിദ്ദയിൽവെച്ചാണ്. 'ഗൾഫ് മാധ്യമ'ത്തിെൻറ അനവരത യത്നത്തിനിടയിൽ ജിദ്ദയിൽ തങ്ങുേമ്പാഴെല്ലാം പ്രചോദകനായി കൂടെനിന്നിട്ടുണ്ട്. അന്നും അദ്ദേഹം ഐ.ടിയെ പുണർന്നുതന്നെയാണ് തെൻറ ഒഴിവുസമയങ്ങൾ ചെലവഴിച്ചിരുന്നത്.
അന്ന് ഒരു ടാബുമായി കറങ്ങിനടക്കുന്ന അബ്ദുസാഹിബിനെ ഇപ്പോഴും ഓർക്കുന്നു. സഹപ്രവർത്തകരെയൊക്കെ കമ്പ്യൂട്ടർ ഉപയോഗം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനായി അവിടെ ഒരു കമ്പ്യൂട്ടർ കോഴ്സ്തന്നെ അന്ന് തുടങ്ങുകയും ചെയ്തു. കമ്പ്യൂട്ടറിെൻറ ജനകീയവത്കരണം അത്രമേൽ അദ്ദേഹത്തിെൻറ ഹൃദയത്തിൽ ഊട്ടപ്പെട്ടിരുന്നു.
നാട്ടിൽ തിരിച്ചെത്തിയ അബ്ദുസാഹിബ് ഈ ഫീൽഡിൽതന്നെ കൂടുതൽ മുേന്നറാനാണ് ശ്രമിച്ചത്. കേരള സർക്കാർ സ്ഥാപനമായ 'അക്ഷയ'യുടെ രൂപവത്കരണത്തിന് പ്രചോദകമായ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് അദ്ദേഹത്തിെൻറ സേവനം പ്രയോജനപ്പെട്ടതുപോലെ ശാന്തപുരം അൽജാമിഅയുടെ ഐ.ടി വിങ്ങിെൻറ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
ഇസ്ലാമിക പ്രബോധനത്തിനും സാമൂഹിക സേവനത്തിനും ഐ.ടിയെ എവ്വിധമെല്ലാം പ്രയോജനപ്പെടുത്താമെന്നതിന് അദ്ദേഹത്തിെൻറ വിജ്ഞാനതൃഷ്ണയും ലക്ഷ്യബോധവും കാരണമായിട്ടുണ്ട്. 'ഡി ഫോർ മീഡിയ' എന്നപേരിൽ ഇസ്ലാമിക പ്രസ്ഥാനം ആരംഭിച്ച വെബ് പോർട്ടലിെൻറ എഡിറ്ററുമായിരുന്നു.
അബുൽ അഅ്ലാ മൗദൂദിയുടെ ലോകോത്തര ഖുർആൻ വിശദീകരണ ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആനിെൻറ ഡിജിറ്റൽവത്കരണത്തിന് നേതൃത്വം നൽകിയതും അദ്ദേഹം തന്നെ.
സ്നേഹവും വിനയവും ഉത്തരവാദിത്തബോധവും ലക്ഷ്യത്തോടുള്ള താൽപര്യവും ഒരു മനുഷ്യനെ എങ്ങനെ ഉയർത്തുമെന്നതിെൻറ നേർതെളിവാണ് അബ്ദുസാഹിബ്. മാധ്യമത്തിനും ഗൾഫ് മാധ്യമത്തിനും അദ്ദേഹം ചെയ്ത സേവനങ്ങൾ ഒരിക്കലും വിസ്മരിക്കുകവയ്യ. അദ്ദേഹത്തിെൻറ പാരത്രികജീവിതം അനുഗൃഹീതവും സ്വർഗീയവുമാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.