സെല്‍ഫി എടുക്കുന്നതിനിടെ നവദമ്പതികളും സുഹൃത്തും പുഴയിൽ വീണ് മരിച്ചു

മുംബൈ: സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനി​ടെ നവദമ്പതികളും സുഹൃത്തും പുഴയിൽ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തിലാണ് ദാരുണ സംഭവം.

താഹ ഷെയ്ഖ് (20), ഭര്‍ത്താവ് സിദ്ദിഖ് പത്താന്‍ ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് വീണ ദമ്പതികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂവരും മുങ്ങിമരിക്കുകയായിരുന്നു.

രക്ഷാപ്രവർത്തകർ എത്തിയാണ് മൃതദേഹം പുറത്തെടുത്തതെന്ന് വാദ്വാനി പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് കംഗുരെ പറഞ്ഞു.

Tags:    
News Summary - newly married Couple, Friend Drown In Maharashtra River While Clicking Selfies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.