കൊല്ലം: പ്രമുഖ കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പി.എസ് ബാനർജി (41) അന്തരിച്ചു. കോവിഡ് ഭേദമായതായിരുന്നു. കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലിരിക്കെ വെളളിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
ചിത്രകാരൻ, പാട്ടുകാരൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു. ടെക്നോപാർക്കിലെ ഒരു ഐ.ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലളിച്ചിട്ടുണ്ട്. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു.
പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജയപ്രഭ. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.