മേല്‍ക്കൂരയി​ലെ ഷീറ്റ് മാറ്റാനായി കയറിയ തൊഴിലാളി വീണ്​ മരിച്ചു

കൊടകര:  പേരാമ്പ്ര അപ്പോളോ ടയര്‍ ഫാക്ടറിയില്‍ ജോലിക്കിടയില്‍ കരാര്‍ തൊഴിലാളി വീണ് മരിച്ചു. എറണാകുളം തുറവൂര്‍ പ്ലാക്കല്‍ വീട്ടില്‍ സുരേഷിന്‍റെ  മകന്‍ അനില്‍ (41) ആണ് മരിച്ചത്.

ഫാക്ടറിയിലെ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയിലുള്ള ഷീറ്റ് മാറ്റാനായി മുകളില്‍ കയറിയ ഇയാള്‍ ഷീറ്റ തകര്‍ന്ന് വീഴുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഉടന്‍ ചാലക്കുടി സെന്‍റ്​ ജെയിസം ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.  കൊടകര പോലിസ് മേല്‍നടപടി സ്വീകരിച്ചു.

Tags:    
News Summary - The worker fell and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 11:36 GMT