ചാലക്കുടിയിൽ 53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി കുറ്റാലപ്പടിയിൽ ബാബു(53)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവിടെ ബാബു തനിച്ചായിരുന്നു താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ചാലക്കുടിയിലെ ഐവിഷൻ ആശുപത്രിക്കു സമീപത്തെ വീട്ടിലാണ് സംഭവം.

ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് ദിവസങ്ങളായിരിക്കാമെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. 

Tags:    
News Summary - 53-year-old man was found dead inside a house in Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.