സജിത്

വാഹനാപകടം: ചികിത്സയിലിരുന്ന ഒമാൻ പ്രവാസി നാട്ടിൽ മരിച്ചു

മസ്കത്ത്: വാഹനപകടത്തിൽ പരി​ക്കേറ്റ് ചികിത്സയിലായിരുന്ന ഒമാൻ പ്രവാസി നാട്ടിൽ മരിച്ചു. തൃശൂർ വാടാനപ്പള്ളി ഏഴാം കല്ല് സ്വദേശി മഞ്ഞിപറമ്പിൽ സജിത് (ചിന്നൻ - 39) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വാടാനപ്പള്ളി ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഗുരുതര പരിക്കേറ്റ സജിത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 വർഷത്തോളമായി ഓമനിലുണ്ടായിരുന്ന സജിത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്ററായി ജോലി അനുഷ്ഠിച്ചിട്ടുണ്ട്. ആഗസ്റ്റ് ആറിനാണ് നാട്ടിൽ പോയത്. പിതാവ്: പവിത്രൻ. മാതാവ്: ലളിത. ഭാര്യ: അശ്വതി. സഹോദരങ്ങൾ: ശ്രീജിത്ത്, ശരത്ത്.

Tags:    
News Summary - Accident- Oman expatriate who was undergoing treatment died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.