ദമ്മാം: ഐ.സി.എഫ് ദമ്മാം സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡന്‍റും മർകസ് ദമ്മാം സെൻട്രൽ ഉപാധ്യക്ഷനുമായിരുന്ന തൃശ്ശൂർ കരിക്കുളം കുന്നാറ്റുപാടം വില്ലൻവീട്ടിൽ അസൈനാർ മുസ്‌ലിയാർ (49) ദമ്മാമിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
25 വർഷമായി അൽ ബറാക് കമ്പനിയിൽ പർച്ചേസ് മാനേജറായിരുന്നു. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സഊദി നാഷണൽ കോഓർഡിനേറ്റർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു.
പിതാവ്: മുഹമ്മദ് ഹാജി, മാതാവ്: സുലൈഖ, ഭാര്യ: നഫീസ, മക്കൾ: മിദ്‌ലാജ് മുസ്‌ലിയാർ (മർകസ് നോളജ് സിറ്റി വിറാസ് വിദ്യാർഥി), മാജിദ ഹാദിയ, ശാമിൽ. മരുമകൻ: നിസാമുദ്ധീൻ അദനി (മഅദിൻ എജ്യൂപാർക്ക്). നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്.
അസൈനാർ മുസ്‌ലിയാരുടെ നിര്യാണത്തിൽ ഐ.സി.എഫ് സഊദി നാഷണൽ കമ്മിറ്റി അനുശോചിച്ചു. സഊദിയിലെ പ്രാസ്ഥാനിക മദ്റസ സംവിധാനങ്ങളെ കോഡിനേറ്റ് ചെയ്ത് മൂന്ന് വർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്നു അസൈനാർ മുസ്‌ലിയാർ. നേരത്തേ നാട്ടിലും റൈഞ്ച് ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. ദമ്മാം സെൻട്രൽ, സൈഹാത്ത് സെക്ടർ, യൂണിറ്റ് രംഗത്ത് നിറസാന്നിധ്യമായിരുന്നു.
പ്രാസ്ഥാനിക, സ്ഥാപന രംഗത്തെ മുഴുവന്‍ പരിപാടികളിലും നിറസാന്നിധ്യവും നാട്ടിലെ പ്രാസ്ഥാനിക സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം സൗദിയിലെ ഐ.സി.എഫ് പ്രവർത്തകർക്ക് നികത്താനാവാത്ത വിടവാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രത്യേകം പ്രാർഥന നടത്താനും നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഹബീബ് അൽ ഖുബാരി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.