ചാവക്കാട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: തൃശൂർ ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.

പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: മഞ്​ജുഷ. മക്കൾ: സഞ്​ജീവ്​ കൃഷ്​ണ, സഞ്​ജിത്​ കൃഷ്​ണ. സഹോദരങ്ങൾ പവിത്രൻ, സജീവ്, മല്ലിക, അനിത, പരേതയായ രോഹിണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ടീം വെൽഫെയർ നടത്തുന്നു.

Tags:    
News Summary - chavakkad native dies at kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.