പു​ഷ്പാ​ക​ര​ന്‍

കോ​വി​ഡ് രോ​ഗി സി.​എ​ഫ്.​എ​ൽ.​ടി.​സി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

പ​ഴ​ഞ്ഞി: കോ​വി​ഡ് രോ​ഗി​യാ​യ പ​ഴ​ഞ്ഞി സ്വ​ദേ​ശി​യെ നാ​ട്ടി​ക​യി​ലെ ലു​ലു സി.​എ​ഫ്.​എ​ല്‍.​ടി.​സി​യു​ടെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

അ​രു​വാ​യി ഭ​ട്ടു​മു​റി പു​ഷ്പാ​ക​ര​ന്‍ (കു​ട്ട​ന്‍ -53) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ രാ​വി​ലെ പ​ല ത​വ​ണ വി​ളി​ച്ചി​ട്ടും ഫോ​ൺ എ​ടു​ക്കാ​തി​രു​ന്ന​തോ​ടെ സം​ശ​യം തോ​ന്നി ബ​ന്ധു​ക്ക​ൾ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് വി​വ​രം അ​റി​യു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ച്ച​യാ​ളെ വീ​ട്ടി​ൽ​നി​ന്ന് നാ​ല് ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ക​യി​ൽ എ​ത്തി​ച്ച​ത്. പൊ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന ശേ​ഷം പ​ഞ്ചാ​യ​ത്ത് ശ്മ‌​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. മ​ര​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സി​ന്ധു. മ​ക്ക​ള്‍: ആ​ഷ്‌​ലി, ആ​ര്യ​ന​ന്ദ. മ​രു​മ​ക​ൻ: സ​ജീ​വ്.

Tags:    
News Summary - covid patient hanged at CFLTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.