ഗീതു    

എട്ട് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍; ഗർഭസ്ഥ ശിശുവും മരിച്ചു

കൊടുങ്ങല്ലൂർ (തൃശൂർ): എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഗർഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല.

മാടവന കാട്ടാകുളം പഴൂപ്പറമ്പിൽ സനലിന്‍റെ ഭാര്യ ഗീതു (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എ​ട്ടോടെയാണ് കിടപ്പുമുറിയിൽ ഗീതുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഗീതുവിന്‍റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന് വളർച്ചക്കുറവുണ്ടെന്നറിഞ്ഞതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. നീതുവിന്‍റെ കൈപ്പടയിൽ എഴുതിയ ആത്മഹത്യ കുറിപ്പിൽ തന്‍റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും ഭർത്താവെല്ലം പാവങ്ങാണെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയെ എത്തിച്ച കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ഗർഭസ്ഥ ശിശുവിനെ രക്ഷപ്പെടുത്താൻ വിഫല ശ്രമം നടന്നത്. ഇവർക്ക് എട്ട്​ വയസ്സായ പെൺകുട്ടിയുണ്ട്.

Tags:    
News Summary - Eight-month-pregnant woman hanged at husband's house; The unborn child also died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.