മലയാളക്കരയുടെ ഉയരക്കാരൻ കമറുദ്ദീൻ നിര്യാതനായി

പാവറട്ടി: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി അറിയപ്പെട്ടിരുന്ന പാവറട്ടി പുതുമനശ്ശേരി പണിക്കവീട്ടിൽ കമറുദ്ദീൻ (61) നിര്യാതനായി. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. ഏഴടി ഒരിഞ്ചായിരുന്നു ഉയരം.

മലയാളം, ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽ 25ഓളം സിനിമകളിൽ കമറുദ്ദീൻ വേഷമിട്ടിട്ടുണ്ട്. കമൽഹാസൻ, രജനികാന്ത് എന്നിവരോടൊപ്പം ഉയിർന്ത ഉള്ളം, പണക്കാരൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടി റോജയോടൊപ്പം കന്നട സിനിമയിൽ മുഴുനീളം റോബോട്ട് ആയും അഭിനയിച്ചു. അത്ഭുത ദീപ് എന്ന വിനയൻ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ: ലൈല. മക്കൾ: റയ്ഹാനത്ത്, റജീന.

Tags:    
News Summary - Obituary Kamarudheen Pavaratty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.