ചാലക്കുടി: നൂറാം വയസ്സിലും ടിക് ടോക് പ്രോഗ്രാം ചെയ്ത് വൈറലായ കാഞ്ഞിരപ്പിള്ളിയിലെ മുത്തശ്ശി ഓർമയായി. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി ഇടശ്ശേരി വീട്ടിൽ പരേതനായ ശങ്കരെൻറ ഭാര്യ ജാനകിയാണ് ജീവിതത്തോട് വിട പറഞ്ഞത്. കാര്യമായ അസുഖങ്ങളൊന്നും ഇല്ലാതിരുന്ന ജാനകി ഒരു മാസമായി കിടപ്പിലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
കൊച്ചുമകൾ ഗ്രീഷ്മയുടെ കൂടെ ടിക് ടോക് ചെയ്തിരുന്ന ജാനകി നവമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അവരുടെ പ്രകടനം നിരവധി പേർ ഷെയർ ചെയ്യുകയും നൂറൂകണക്കിന് ലൈക്കുകളും കമൻറുകളും ലഭിക്കുകയും ചെയ്തു. ലോക് ഡൗൺ കാലത്ത് 100 വയസ്സ് പൂർത്തിയായതിെൻറ ആഘോഷത്തിളക്കം തീരും മുെമ്പയാണ് വേർപാട്.
കൊച്ചി രാജാവിെൻറ വേനൽക്കാല വസതിയായിരുന്ന കാഞ്ഞിരപ്പിള്ളി കോവിലകത്തിനടുത്ത്, ഇളയ മകൾ ഉഷയോടൊപ്പമായിരുന്നു താമസം. രാജ്ഞിയുടെ ഇഷ്ടതോഴിയായിരുന്ന ജാനകി രാജാവിെൻറ എഴുന്നുള്ളത്തിനെയും കൊട്ടാരത്തിലെ ഉത്സവം, സമൂഹസദ്യ തുടങ്ങിയവയെകുറിച്ച് നൂറാം വയസ്സിലും ഓർത്തെടുത്ത് പറയുമായിരുന്നു. ലീല, പത്മിനി, തങ്കമണി, പീതാംബരൻ, മോഹനൻ, ഉഷ, സജീവൻ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.