ചാവക്കാട്: മകൾ മരിച്ചതിനു പിറകെ കോവിഡ് ബാധിച്ച് അമ്മയും മരിച്ചു. കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് പൂന്തിരിത്തിയിൽ പരേതനായ ചേന്ദങ്കര അടിമുണ്ണിയുടെ മകൾ ശാരദയാണ് (49) കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിന്നു. കോവിഡ് ബാധിച്ച മകൾ സിനി മകളുമായി രണ്ടാഴ്ച മുമ്പ് വടക്കേകാട് ഭർതൃഗൃഹത്തിനടുത്ത പൊതു കിണറ്റിൽ ചാടി മരിച്ചിരുന്നു. 25 ദിവസം പ്രായമുള്ള നവജാത ശിശുവിനെയുമെടുത്താണ് യുവതി കിണറ്റിൽ ചാടിയത്.
പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട് മകളെ പരിചരിക്കാൻ വടക്കേകാട് മരുമകെൻറ വീട്ടിൽ നിന്നിരുന്ന ശാരദക്ക് കോവിഡ് മൂർച്ഛിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത ദിവസം രാത്രിയാണ് മകൾ മരിച്ചത്. ഈ വീട്ടിൽ എല്ലാവരും കോവിഡ് ബാധിതരായിരുന്നു. ഭർത്താവ്: പുത്തൻ തറയിൽ ഉണ്ണിമോൻ. മറ്റു മക്കൾ: സിജി, സിമിത, സിനീഷ്. മരുമക്കൾ: രാജേഷ്, സിനു, രാജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.