ആമിന, മുഹമ്മദ്​

കോവിഡ്​ ബാധിതരായ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

കൊടുങ്ങല്ലൂർ (തൃശൂർ): കോവിഡ് ബാധിതരായി തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതികൾ മണിക്കൂറുകൾക്കിടയിൽ മരിച്ചു. മതിലകം കൂളിമുട്ടം പൊക്ലായി പോനകുഴി മുഹമ്മദ് (73), ഭാര്യ ആമിന (67) എന്നിവരാണ് മരിച്ചത്.

നിർധന ചുറ്റുപാടിൽ കഴിയുന്ന ഇരുവർക്കും കഴിഞ്ഞ 24നാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രോഗാവസ്ഥയിൽ കഴിയുന്ന മുഹമ്മദിന്‍റെ കാൽ നേരത്തെ മുറിച്ചുമാറ്റിയിരുന്നു. കോവിഡ് പിടിപ്പെട്ടതോടെ ദമ്പതികളെ ആദ്യം ഒല്ലൂരിലെ മുൻനിര ചികിത്സ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് സ്​ഥിതി ഗുരുതരമായതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

ആമിന വ്യാഴാഴ്ച രാത്രി എട്ടിനും മുഹമ്മദ് വെള്ളിയാഴ്ച ഉച്ചക്ക് 12.30നുമാണ് മരണത്തിന്​ കീഴടങ്ങിയത്​. ഇരുവരുടെയും ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം കൂളിമുട്ടം പ്രാണിയാട് ജുമാമസ്ജിദ് ഖബറുസ്ഥാനിൽ നടത്തി. അടുത്തടുത്താണ് ഖബർ ഒരുക്കിയത്.

പോസറ്റീവ് സ്ഥിരീകരിച്ചിരുന്ന മകൾക്ക് പിന്നീട് നെഗറ്റീവായിയിരുന്നു. മക്കൾ: സക്കറിയ, അഷ്​റഫ്, ഐഷാബി, ഫാത്തിമ, പരേതനായ നിസാർ. മരുമക്കൾ: നൗഷാദ്, ഫാത്തിമ, സിനി, ബദറു.

Tags:    
News Summary - The covid-affected couple died hours apart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.