അന്നം ജോൺ

തൃശൂർ കോർപറേഷൻ മുൻ കൗൺസിലർ അന്നം ജോൺ നിര്യാതയായി

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുമായ പ്രഫ. അന്നം ജോണ്‍ (67) നിര്യാതയായി. ചെമ്പുക്കാവ് സെനാന മിഷന്‍ റോഡില്‍ വലപ്പാട്ട് കുറ്റിക്കാടന്‍ വീട്ടില്‍ പ്രഫ. വി.പി. ജോണ്‍സൺ ഭർത്താവാണ്​.

സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10.30നു തൃശൂര്‍ വ്യാകുല മാതാവി​െൻറ ബസിലിക്കയില്‍. മൃതദേഹം ഇന്ന് ഉച്ചക്ക്​ 2.30ന് വീട്ടില്‍ പൊതുദര്‍ശനത്തിനു ​വെക്കും.

തൃശൂര്‍ വിമല കോളജ്, സെൻറ്​ മേരീസ് കോളജ് എന്നിവിടങ്ങളില്‍ ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്നു. തൃശൂര്‍ അതിരൂപത പാസ്​റ്ററല്‍ കൗണ്‍സില്‍ ജോയിൻറ്​ സെക്രട്ടറി, മേരിവിജയം പത്രാധിപ സമിതി അംഗം, ഐക്കഫ് കോഴിക്കോട് റീജണല്‍ വൈസ് പ്രസിഡൻറ്​ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഴുത്തുകാരിയായിരുന്നു. ചാലക്കുടി ചെട്ടിക്കുളം ചിറ്റിലപ്പിള്ളി കൊക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: എന്‍ജിനിയര്‍മാരായ ഫ്രാങ്ക്‌ളിന്‍, അനൂപ്, കാത്തലിക് സിറിയന്‍ ബാങ്ക് അസിസ്​റ്റൻറ്​ മാനേജര്‍ ആല്‍ബര്‍ട്ട് ജോണ്‍.

Tags:    
News Summary - thrissur coporation former councillor annam john died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.