representative image

തേൻ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടിനുള്ളിൽ മരിച്ച നിലയിൽ

അതിരപ്പിള്ളി: കാടിനുള്ളിൽ തേനെടുക്കാൻ പോയ ആദിവാസി സ്ത്രീ മരിച്ച നിലയിൽ. ശാസ്താംപൂവം കോളനിയിലെ ചന്ദ്രമണിയുടെ ഭാര്യ ശ്യാമള (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വാഴച്ചാൽ മേഖലയിലെ ഉൾക്കാട്ടിനുള്ളിൽ വച്ചാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുള്ളതായി സംശയമുണ്ട്​.

നാലു പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇവർ കാട്ടിലേക്ക് പോയത്. വെള്ളിക്കുളങ്ങര മേഖലയിലെ ശാസ്താംപൂവ്വം കോളനിയിലെ അംഗങ്ങളാണെങ്കിലും ചന്ദ്രമണിയും ശ്യാമളയും വാഴച്ചാലിൽ കുറച്ചു വർഷങ്ങളായി താമസിച്ചു വരികയാണ്. വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾക്കാട്ടിൽ ആഴ്ചകളോളം തങ്ങാറുണ്ട്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കാട്ടിനുള്ളിൽ വച്ച് രാത്രിയിൽ ശ്യാമള മരിച്ച വിവരം അറിയുന്നത്. ഇതിനെ തടുർന്ന് അതിരപ്പിള്ളി പോലീസും വനപാലകരും കാട്ടിനുള്ളിലേക്ക് പോയി. വൈകിട്ടോടെ മൃതദ്ദേഹവുമായി തിരിച്ചെത്തി.

ചാലക്കുടി താലുക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞാലേ മരണകാരണം വ്യക്തമാകൂ. മക്കൾ: ശിവൻ, മഞ്ജു, ഗംഗ, രാഹുൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.