എരുമപ്പെട്ടി (തൃശൂർ): ബൈക്കിന്‍റെ പിറകിലിരുന്ന് യാത്രചെയ്യവേ വീണ് പരിക്കേറ്റ മധ്യവയസ്ക മരിച്ചു. എരുമപ്പെട്ടി സെൻ്റ് ജോർജ് ഓർത്തഡോക്സ് പളളി റോഡിൽ പെരുമാടൻ മണ്ണുമ്മൽ വീട്ടിൽ പരേതനായ അന്തപ്പന്‍റെ മകൾ ത്രേസ്യയാണ് (56) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ എരുമപ്പെട്ടി-തയ്യൂർ റോഡിലെ ടെലിഫോൺ എക്സ്ചേഞ്ച് വളവിന് സമീപമാണ് അപകടമുണ്ടായത്. സഹോദരിയുടെ മകൻ ഓടിച്ചിരുന്ന ബൈക്കിന്‍റെ പിറകിലിരുന്ന് വേലൂരിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ബൈക്കിൽ നിന്ന് തെറിച്ച് വീണത്.
ഉടനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
അവിവാഹിതയായ ത്രേസ്യ കുറച്ച് നാളായി വേലൂരിലെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. സഹോദരങ്ങൾ: ജോസ്, ജേക്കബ്, ക്ലാര, പരേതയായ സിസിലി. സംസ്ക്കാരം എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ പിന്നീട് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.