പൊൻകുന്നം-പാലാ റോഡിൽ പൈകയിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ കാറപകടം

പാലാ-പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

കോട്ടയം: പൊൻകുന്നം-പാലാ റോഡിൽ പൈകയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീയടക്കം രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ സി.എസ്.കെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ഇടുക്കി ബൈസൺവാലി സ്വദേശി വാഴക്കല്ലുങ്കൽ മണി (65), കുമളി മേട്ടിൽ ഷംല എന്നിവരാണ് മരിച്ചത്.

ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. മണിയോടൊപ്പം സഹോദരന്മാരായ ഹരിഹരൻ, രാജൻ, ഹരിഹരന്റെ ഭാര്യ ഓമന, ഇവരുടെ മകൻ അരുൺ, രാജന്റെ മകൻ ദിവേഷ് എന്നിവർ ഉണ്ടായിരുന്നു. കുമളി സ്വദേശി ഷിയാസിന്റെ വാഹനമാണ് ഇവരുടെ കാറുമായി കൂട്ടിയിടിച്ചത്. ഷിയാസിന്റെ മാതാവാണ് അപകടത്തിൽ മരിച്ച ഷംല. ഇയാൻ, സുൽഫി എന്നീ കുട്ടികളും ഷിയാസിന്റെ വാഹനത്തിലുണ്ടായിരുന്നു.

Tags:    
News Summary - Two died in car accident in Paika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.