മാനന്തവാടി: പാലിയാണയിൽ നിർമാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡിന് തീപിടിച്ച് വയോധികൻ പൊള്ളലേറ്റ് മരിച്ചു. പാലയാണ മണികണ്ഠാലയം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തേനാമിറ്റത്തിൽ വെള്ളൻ (80) ആണ് മരിച്ചത്. വെള്ളന്റെ ഭാര്യ തേയിയെ (70) ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇരുവരും തനിച്ച് താമസിച്ച് വന്നിരുന്ന ഷെഡിനാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ തീപിടിച്ചത്. സമീപത്ത് ഫുട്ബാൾ കളിക്കുന്ന കുട്ടികളാണ് ആദ്യം തീ കണ്ടത്. തുടർന്ന് സമീപവാസികൾ വെള്ളംകോരിയൊഴിച്ചു തീകെടുത്തിയെങ്കിലും വെള്ളൻ മരിച്ചിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു വെള്ളൻ.
ഭാര്യ തേയിയുടെ അരയ്ക്ക് താഴേക്കും കൈക്കും മറ്റും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടി സ്വീകരിച്ചു. ശാസ്ത്രീയ പരിശോധനകൾ അടക്കമുള്ളവ ബുധനാഴ്ച നടത്തും. മക്കൾ: അണ്ണൻ, വനജ, മണി, ബിന്ദു. മരുമക്കൾ: കുഞ്ഞിരാമൻ, ലീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.