എഫ്.ബിയിലും മറ്റും വരുന്ന കമൻറ് കണ്ട് വികാരമങ്ങ് വ്രണപ്പെടാൻ വെമ്പുന്നവരാണോ നിങ്ങൾ. എങ്കിൽ, സ്വന്തം സമുദായത്തിനു നേരെയുള്ള ഏത് വിമർശനത്തെയുമങ്ങ് നേരിട്ടുകളയാമെന്ന് വിചാരിച്ച് ആവേശം കൊള്ളുന്നതിനു മുമ്പ് അങ്ങനെയൊരു 'എതിരാളി' ഉണ്ടോയെന്നെങ്കിലും അറിയുക. നിങ്ങളെ വല്ലാതെ പ്രകോപിപ്പിക്കുന്ന കമൻറ് പെരുമഴ തീർക്കുന്നതിൽ ബഹുഭൂരിഭാഗവും വ്യാജൻമാരാണ്. നേരവും കാലവും നോക്കി പല പേരുകളിൽ ഈ ഫേക്ക് ഐഡികളുടെ ചാകരയാണിപ്പോൾ.
നേരത്തെ, രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾക്കു താഴെ വട്ടമിട്ടു പറന്ന വെട്ടുകിളികൾ ഇപ്പോൾ മതവൈരം കത്തിക്കാൻ പറ്റുമോയെന്നാണ് പയറ്റുന്നത്.
പാല ബിഷപ്പിെൻറ വിവാദ പ്രസ്താവനയെ തുടർന്ന് ഫേക്ക് ഐഡികൾ ആടി തിമർക്കുകയാണ്. മുസ്ലിം, ക്രിസ്ത്യൻ പേരുകളിൽ പരസ്പരം പോരടിക്കുകയാണ് ഇവർ. കമൻറിടുന്നവരുടെ ജാതി പെട്ടെന്ന് മനസ്സിലാക്കാനുതകുന്ന പേരുകളാണ് ഫേക്ക് ഐഡിക്കാർ അധികവും ഉപയോഗിക്കുന്നത്.
ഇത്തരമൊരു ഫേക്ക് ഐഡിയെ ൈകയ്യോടെ പിടികൂടിയിരിക്കയാണ് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ഷിബു അഗസ്റ്റിൻ പ്ലാക്കൂട്ടത്തിൽ എന്ന പേരിലാണ് വ്യാജൻ ഇവരുടെ പോസ്റ്റിനു താഴെ വന്ന് കമൻറിട്ടത്. പ്രൊഫൈലിൽ കയറിയപ്പോൾ ഫോട്ടോ ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവതിേൻറത്. അതിനു മുകളിൽ മോദിയുടെ ഫോട്ടോ. വർക്സ് അറ്റ് കുലാചാര ധർമ സംരക്ഷണ പരിഷത്. ബി.ജെ.പിയുടെ ഐ.ടി സെല്ലിലാണ് ജോലിയെന്നും പറയുന്നു. '
'കഞ്ചാവും ഹാൻസും ഉള്ളിസുര വഴിയാണ് ലഭിക്കുന്നത്.. ബൈ ദിവേ പ്രൈാഫൈലിനിട്ട പേര് കൊള്ളാം ആരും സംശയിക്കത്തില്ല'' എന്നു മറുപടി നൽകി ദീപാ നിശാന്തും തിരിച്ചടിച്ചു. സംഘ്പരിവാർ നിയന്ത്രിത പ്രൊഫൈലുകളാണ് ഇതെന്ന് തിരിച്ചറിയണമെന്ന് ദീപ നിശാന്തിെൻറ പോസ്റ്റ് ഷെയർ ചെയ്ത ഡോ. അസീസ് തരുവണയും കുറിച്ചു.
പ്രമുഖ പത്രങ്ങളുടെയും ന്യൂസ് ചാനലുകളുടെയും വെബ് എഡിഷനിലെ കമന്‍റ് ബോക്സിലാണ് ഫേക്കുകൾ വീടുവെച്ച് താമസിക്കുന്നത്. ഫേസ്ബുക്ക് പേജിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കമൻറുകളുടെ പൊടി പൂരമാണ്.
വാർത്തയുടെ സ്വഭാവം നോക്കി മുസ്ലിം ഫേക്കുകാരനോ ക്രിസ്ത്യൻ ഫേക്കുകാരനോ ആദ്യം വന്ന് പ്രകോപനപരമായ കമൻറിടും. താമസിയാതെ എതിരാളിയെന്ന നിലക്ക് മറ്റേ സമുദായക്കാരൻ മറുപടി. ഇവരിട്ട ചൂണ്ടയിൽ കൊത്തി കുറേ സ്വയംപ്രഖ്യാപിത സമുദായ സംരക്ഷകർ കമന്‍റുകളും മറുകമന്‍റുകളുമായി എത്തും. അതോടെ വികാരം ആളിക്കത്തിക്കുന്ന ഇടമായി സൈബറിടം മാറും.
ഒന്ന് ശ്രദ്ധിച്ചാൽ ഫേക്കുകളെ കണ്ടെത്താൻ കഴിയും. ഭൂരിപക്ഷം ഫേക്കുകളുടെയും അക്കൗണ്ട് ലോക്ക് ചെയ്തിരിക്കും. അവരുടെ പ്രൊഫൈൽ പോയി നോക്കിയാൽ ഇന്നോ ഇന്നലെയോ സൃഷ്ടിച്ച അക്കൗണ്ടുകളാണെന്ന് തിരിച്ചറിയാനാവും. ഇവരുടെ പോസ്റ്റുകൾക്ക് കാര്യമായ ലൈക്ക്, ഷെയർ കമൻറുകൾ ഒന്നുമുണ്ടാവില്ല.
സ്വന്തമായി പോസ്റ്റിടുന്നവരല്ല ഈ വ്യാജൻമാർ എന്നതാണ് അതിലേറെ രസകരം. വല്ലതും അറിയുകയാണെങ്കിൽ അല്ലേ എന്തെങ്കിലും എഴുതൂവെന്ന സുക്കർബർഗിെൻറ വിളികേൾക്കാനാകൂ. സ്വന്തം പോസ്റ്റിടാത്തതിനാൽ കമൻറുകളിലാണ് ഇവരുടെ ആനന്ദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.