ഒരുമിക്കാം; ക്ഷയരോഗം തുടച്ചുനീക്കാം

1882 മാര്‍ച്ച് 24ന് ജര്‍മന്‍ ശാസ്ത്രജ്ഞനായ സര്‍ റോബര്‍ട്ട് കോക്ക് മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന രോഗാണുവാണ് ക്ഷയരോഗത്തിന് കാരണമാകുന്നതെന്ന് ലോകത്തോട് വെളിപ്പെടുത്തുകയുണ്ടായി. ഈ കണ്ടത്തെലിന്‍െറ നൂറാം വാര്‍ഷികം മുതല്‍ മാര്‍ച്ച് 24 ലോക ക്ഷയരോഗദിനമായി ലോകമെമ്പാടും ആചരിച്ചുവരുന്നു.
2014ല്‍ ലോകത്ത് 96 ലക്ഷം പുതിയ ക്ഷയരോഗികള്‍ ഉണ്ടാവുകയും അതില്‍ പത്തുലക്ഷം രോഗികള്‍ മരിക്കുകയും ചെയ്തെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതില്‍ 22 ലക്ഷം (23 ശതമാനം) ക്ഷയരോഗികള്‍ ഇന്ത്യയിലാണ്. ഇന്ത്യയെക്കാളും ജനസംഖ്യ കൂടിയ ചൈനയില്‍ ലോകത്തിലെ ആകെ ക്ഷയരോഗികളുടെ 11 ശതമാനം മാത്രമാണുള്ളത്.
1990ല്‍ ലോകാരോഗ്യ സംഘടന ക്ഷയരോഗത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയുണ്ടായി. ലോകത്തില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 100 പുതിയ ക്ഷയരോഗികള്‍ ഉണ്ടെന്നായിരുന്നു 1990കളിലെ കണക്ക്. ’90നെ അപേക്ഷിച്ച് ക്ഷയബാധിതരുടെ എണ്ണവും ക്ഷയരോഗം കാരണമുള്ള മരണങ്ങളും ഇന്ത്യയില്‍ പകുതിയോളം കുറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ നിരക്കില്‍ ക്ഷയരോഗം തുടച്ചുനീക്കണമെങ്കില്‍ ചുരുങ്ങിയത് 150 വര്‍ഷമെങ്കിലും വേണ്ടിവരും! പ്രമേഹം, മദ്യപാനം, പുകയില ഉപയോഗം, എച്ച്.ഐ.വി എന്നിവ രോഗസാധ്യത വര്‍ധിപ്പിക്കുന്നവയാണ്. ആയതിനാല്‍ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണമായ ജനപങ്കാളിത്തത്തോടെ ഊര്‍ജിതമാക്കേണ്ടതാണ്.
കേരളം ബഹുദൂരം മുന്നില്‍

  • ഒന്നാംനിര മരുന്നുകളെ പ്രതിരോധിക്കുന്ന മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍റ് ക്ഷയരോഗ നിരക്ക് (എം.ഡി.ആര്‍ ടി.ബി) ഏറ്റവും കുറഞ്ഞിരിക്കുന്നതും കേരളത്തിലാണ്. മുംബൈ നഗരപ്രദേശങ്ങളില്‍ 20 ശതമാനം ക്ഷയരോഗികളിലും ഇത്തരം മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍റ് ക്ഷയരോഗം കണ്ടത്തെുമ്പോള്‍ കേരളത്തില്‍ മൂന്നു ശതമാനം മാത്രമാണ്.
  • ക്ഷയരോഗബാധിതര്‍ക്കുള്ള പോഷകാഹാര പദ്ധതി ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സംസ്ഥാനം നടപ്പാക്കുന്നുണ്ട്.
  • മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍റ് ക്ഷയരോഗ ചികിത്സാ വിജയനിരക്ക് ആഗോളതലത്തില്‍തന്നെ 48 ശതമാനമായിരിക്കെ കേരളത്തില്‍ ഇത് 70 ശതമാനമാണ്.
  • ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലുള്ള സംഘടനകളുടെ ശ്രമഫലമായി ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. 98 അംഗീകൃത കഫപരിശോധന കേന്ദ്രങ്ങള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 200 സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി ക്ഷയരോഗ ചികിത്സയും നടക്കുന്നു. സംസ്ഥാന ടി.ബി അസോസിയേഷന്‍, ദ യൂനിയന്‍ (അക്ഷയ-സി.ബി.സി.ഐ) എന്നീ എന്‍.ജി.ഒകളുടെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്.

പ്രധാന വെല്ലുവിളികള്‍
വര്‍ധിച്ചുവരുന്ന പ്രമേഹം:
കേരളത്തിലെ ക്ഷയരോഗികളില്‍ പ്രമേഹബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. വര്‍ധിച്ചുവരുന്ന പ്രമേഹം കേരളത്തിലെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണ്. പ്രമേഹമുള്ളവര്‍ ക്ഷയരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്താന്‍ വൈകരുത്. ക്ഷയരോഗ ചികിത്സക്കിടയിലും കര്‍ശന പ്രമേഹ നിയന്ത്രണം സാധ്യമാക്കേണ്ടതുണ്ട്.
പുകയില ഉപയോഗം:
പുകയില ഉപയോഗം രോഗപ്രതിരോധ ശേഷി കുറക്കുന്നതിനാല്‍ ക്ഷയരോഗ സാധ്യത കൂട്ടുന്നു. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചത് സര്‍ക്കാറിന്‍െറ പ്രധാന ചുവടുവെപ്പാണ്. ഒപ്പം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്.
മദ്യപാനം:
മദ്യപാനം പ്രതിരോധശേഷി കുറക്കുന്നു. ക്ഷയരോഗ ചികിത്സ ഇടക്കുവെച്ച് മുടക്കുന്ന ഭൂരിഭാഗം പേരും മദ്യപരാണ്. ഇടക്കുവെച്ച് ക്ഷയചികിത്സ മുടക്കുന്നതാണ് മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍റ് ക്ഷയരോഗത്തിന്‍െറ പ്രധാന കാരണം. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ കാലയളവിലും ക്ഷയരോഗത്തിന് കൃത്യമായി (മുടക്കം വരുത്താതെ) ചികിത്സയെടുക്കാത്ത രോഗികളിലാണ് മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍റ് ടി.ബി കൂടുതലായി കണ്ടുവരുന്നത്.
ഇതര സംസ്ഥാന തൊളിലാളികള്‍
ഇതര സംസ്ഥാന തൊഴിലാളികളുടെ രോഗനിര്‍ണയവും ചികിത്സ പൂര്‍ത്തിയാക്കലും പ്രധാന വെല്ലുവിളിയാണ്. തൊഴില്‍വകുപ്പും ജില്ലാ ഭരണകൂടങ്ങളുമായി ചേര്‍ന്ന് ഇത്തരക്കാര്‍ക്കായി പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

(മലപ്പുറം ജില്ലാ ടി.ബി ഓഫിസറാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT