വിദ്യാഭ്യാസ അസമത്വം അവസാനിപ്പിക്കാന്‍ അംബേദ്കര്‍ ചട്ടം നടപ്പാക്കണം

ഇന്ത്യന്‍ മണ്ണില്‍ കഴിയുന്ന ഓരോ പൗരനും വിദ്യാഭ്യാസമേഖലയില്‍ സമത്വവും നീതിയും ഉറപ്പുവരുത്തുന്നതിനുള്ള നിയമവ്യവസ്ഥയാണ് എന്‍െറ വിഭാവനയിലുള്ളത്. അതിനെ അംബേദ്കര്‍ എജുക്കേഷന്‍ ആന്‍ഡ് ഇക്വാലിറ്റി ആക്ട് എന്ന് വിശേഷിപ്പിക്കാം. ഇന്ത്യയില്‍ താമസിക്കാത്ത പ്രവാസ ഭാരതീയര്‍ക്കും ഈ വിദ്യാഭ്യാസാവകാശങ്ങളുമായി ബന്ധപ്പെട്ടും ഈ ആക്ട് ബാധകമാക്കുന്നതായിരിക്കും. നിലവിലെ സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസ കമീഷനുകള്‍ എന്നിവയുടെ അമിതാധികാരം അവസാനിപ്പിക്കുകയും ഈ സ്ഥാപനങ്ങള്‍ സമത്വം, നീതി സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പുന$സംഘടിപ്പിക്കുകയും വേണം.

ജാതീയമോ വംശീയമോ ലിംഗപരമോ ആയ വിവേചനങ്ങള്‍ വിദ്യാലയങ്ങളില്‍നിന്ന് പൂര്‍ണമായി തുടച്ചുനീക്കാനുതകുന്ന സംവിധാനങ്ങള്‍ ആക്ടിലൂടെ നടപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണനടത്തിപ്പ് വിഭാഗം, അക്കാദമിക വിഭാഗം, പരീക്ഷ ഫലപ്രഖ്യാപന വിഭാഗം എന്നിവ പ്രത്യേകം ഡിപ്പാര്‍ട്മെന്‍റുകളായി പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസമേഖലയില്‍ അസമത്വമോ വിവേചനമോ പ്രകടമാകുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷനല്‍കണം. ഇന്ത്യന്‍ ഭരണഘടന, യു.എന്‍ പൗരാവകാശ നിയമങ്ങള്‍ എന്നിവക്ക് നിരക്കാത്ത നടപടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറുന്നപക്ഷം ഹൈകോടതികളിലോ സുപ്രീംകോടതികളിലോ ചോദ്യം ചെയ്യാന്‍ കഴിയണം. ജാതീയവും വംശീയവും ലിംഗപരവുമായ വിവേചനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പൂര്‍ണമായി അവസാനിപ്പിക്കപ്പെടണം. സമത്വാധിഷ്ഠിതമായ സാമൂഹിക ക്രമം ആകണം വിദ്യാലയങ്ങളില്‍ നിലനില്‍ക്കേണ്ടത്.

മികവിനെ ആധാരമാക്കിയാകണം വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകളും സ്കോളര്‍ഷിപ്പുകളും നല്‍കേണ്ടത്. വിദ്യാഭ്യാസ ലോണുകള്‍ ഉള്‍പ്പെടെ കൈകാര്യംചെയ്യുന്നതിന് വിദ്യാഭ്യാസമേഖലക്ക് മാത്രമായി പ്രത്യേക ബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസമേഖലക്ക് നിശ്ചിതപരിധിയില്‍ കുറയാത്ത തുക ബജറ്റില്‍ നിര്‍ബന്ധമായും വകയിരുത്തേണ്ടതുണ്ട്. പാര്‍ലമെന്‍റ്, നിയമസഭകള്‍ എന്നിവകളില്‍ വിദ്യാഭ്യാസ കാര്യങ്ങളുടെ ചര്‍ച്ചകള്‍ക്കായി പ്രത്യേക ‘എജുക്കേഷനല്‍ അവര്‍’ നീക്കിവെക്കാനുള്ള നിയമനിര്‍മാണവും ആവശ്യമായിരിക്കുന്നു. അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും നിയമിക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുക എന്നതാണ് ആക്ടിന്‍െറ മറ്റൊരു സുപ്രധാനലക്ഷ്യം. വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് രീതികളിലും നവീകരണങ്ങള്‍ അനുപേക്ഷണീയമാണ്. ദലിതുകള്‍ക്കും മറ്റ് പിന്നാക്കവിഭാഗങ്ങള്‍ക്കും നിര്‍ബന്ധമായും സീറ്റുകള്‍ സംവരണം ചെയ്യേണ്ടതുണ്ട്.

ഇന്ത്യയുടെ ഭരണഘടനാ ശില്‍പി എന്നതു മാത്രമല്ല ഈ ആക്ടിന് അംബേദ്കറുടെ പേരുനല്‍കാനുള്ള പ്രേരണ. വിജ്ഞാനത്തിന്‍െറ പ്രതീകമായിരുന്നു അംബേദ്കര്‍. വിദ്യാര്‍ഥിയായി ജീവിച്ചുമരിച്ച വ്യക്തിയാണദ്ദേഹം. സമത്വാധിഷ്ഠിത സാമൂഹികാവസ്ഥ ഇന്ത്യയില്‍ സംസ്ഥാപിക്കപ്പെടണമെന്ന മോഹം അദ്ദേഹം സദാസമയവും പ്രകടിപ്പിച്ചിരുന്നു. സൗജന്യ പ്രാഥമിക വിദ്യാഭ്യാസം പൗരാവകാശമായി ഭരണഘടന പ്രഖ്യാപിക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തെ സംവരണങ്ങള്‍ക്കും ഭരണഘടനയില്‍ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് നേരിട്ട് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ നടത്താന്‍ അവസരം നല്‍കുന്ന രീതിയില്‍ പുതിയ വ്യവസ്ഥകള്‍ അനിവാര്യമായിരിക്കുന്ന വിദ്യാഭ്യാസം എന്ന പദം നമ്മുടെ ഭരണഘടനയില്‍ 50 തവണ ഉപയോഗിച്ചു എന്നത് ആ മേഖലക്ക് നല്‍കേണ്ട ഊന്നലിലേക്കാണ് സൂചനനല്‍കുന്നത്.

ദലിതുകള്‍ക്കും മറ്റ് പിന്നാക്കവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കാന്‍ ആദ്യമായി പ്രക്ഷോഭ പ്രസ്ഥാനവുമായി രംഗപ്രവേശം ചെയ്തത് അംബേദ്കറുടെ അധ്യാപകനായ മഹാത്മ ജ്യോതി ബപ്പൂലെയും അവരുടെ സഹധര്‍മിണി സാവിത്രി ഭായ് ഫൂലേയും ആയിരുന്നു. ഈ ആഹ്വാനം പരിഗണിച്ച് മഹാരാഷ്ട്ര-കോലാപൂര്‍ മേഖലകളില്‍ നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താന്‍ മഹാരാജാവ് ഉത്തരവിടുകയും ചെയ്തു.

ഭരണഘടനയും വിദ്യാഭ്യാസവും

ഗുണനിലവാരമുള്ള വിദ്യാഭ്യാസം സര്‍വ പൗരന്മാര്‍ക്കും ലഭ്യമാക്കണമെന്ന ഭരണഘടന വിഭാവന എത്രമാത്രം സാക്ഷാത്കൃതമാകുന്നു എന്ന ചോദ്യം വര്‍ത്തമാനകാലഘട്ടത്തില്‍ അതിശക്തമായി തന്നെ ഉന്നയിക്കപ്പെട്ടുവരുന്നു. വിദ്യാഭ്യാസ മേഖല പ്രശ്നഭരിതമാണെന്ന യാഥാര്‍ഥ്യം മാനിച്ചുകൊണ്ടാകണം ഭാഷാനടപടികള്‍. മികച്ച വിജ്ഞാനോര്‍ജനത്തിനുവേണ്ടി വിദ്യാഭ്യാസമേഖലയെ ക്രമീകരിക്കുന്നതിന് പാര്‍ലമെന്‍റ് ഇതിനകം ഒരുനിയമവും പാസാക്കിയിട്ടില്ല എന്നതാണ് വസ്തുത. 1956ലെ യു.ജി.സി ആക്ട്, 1993ലെ ടീച്ചേഴ്സ് എജുക്കേഷന്‍ ആക്ട്, 2009ലെ വിദ്യാഭ്യാസ അവകാശ ആക്ട് തുടങ്ങിയ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാത്രമായിരുന്നു.

എകീകൃതമായ സിലബസ് എന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കുന്നതിലും ഭരണകര്‍ത്താക്കള്‍ പരാജയപ്പെട്ടു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ തുടങ്ങിയ വ്യത്യസ്ത സിലബസുകള്‍ ആവിഷ്കരിക്കുന്നു. ജാതിപരവും രാഷ്ട്രീയവുമായ സ്വാധീനങ്ങള്‍ക്ക് കീഴിലാണ് ഇവ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ ബോര്‍ഡുകള്‍ നിഷ്പക്ഷമല്ല, അക്കൗണ്ടബിലിറ്റി നിയമങ്ങള്‍ ബാധകമാവാത്ത സ്ഥാപനങ്ങളായാണ് അവയുടെ പ്രവര്‍ത്തനങ്ങള്‍.
ഇവയുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകള്‍, തന്നിഷ്ടപ്രകാരമോ അധികാരബലം മൂലമോ ഉണ്ടാകുന്ന  തെറ്റായ തീരുമാനങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ സഹായകമാകുന്ന നിയമങ്ങളോ ചട്ടങ്ങളോ ആവിഷ്കരിക്കപ്പെട്ടിട്ടില്ല എന്നതും അംബേദ്കര്‍ ആക്ട് നടപ്പാക്കേണ്ടതിന്‍െറ പ്രാധാന്യത ഓര്‍മിപ്പിക്കുന്നു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തെറ്റായ അവകാശവാദങ്ങളോടെ നല്‍കുന്ന പരസ്യങ്ങള്‍, അമിതമായി വസൂലാക്കുന്ന ഫീസ്, സ്റ്റാഫ് റൂം സംവിധാനത്തിലെ അപര്യാപ്തതകള്‍ തുടങ്ങിയവക്കെതിരെ പരാതികള്‍ നല്‍കാന്‍ പഴുതില്ളെന്ന വസ്തുതയും വിദ്യാഭ്യാസ വിവക്ഷണരുടെ ശ്രദ്ധയില്‍ കടന്നുവരാറില്ല.

വിദേശാനുഭവം

അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസനയം പുരോഗമനപരമായ മാതൃകയാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. വംശീയമോ ജാതീയമോ ജന്മദേശത്തെ അടിസ്ഥാനമാക്കിയുള്ളതോ ആയ വിവേചനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിരവധി ആക്ടുകള്‍ ഈ രണ്ട് രാജ്യങ്ങളിലും പാസാക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടന്‍ 2010ല്‍ പാസാക്കിയ വിദ്യാഭ്യാസ സമത്വചട്ടം ഈ രംഗത്തെ ശ്രദ്ധേയമായ കാല്‍വെപ്പായിരുന്നു.
വിദ്യാലയങ്ങളിലെ സംവാദങ്ങളില്‍ കറുത്ത കുട്ടികള്‍ തഴയപ്പെടുന്ന പ്രവണത ആദ്യകാലങ്ങളില്‍ ബ്രിട്ടനില്‍ പ്രകടമായിരുന്നു. എന്നാല്‍, അത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കുന്ന ചട്ടങ്ങള്‍ വിജയകരമായി നടപ്പാക്കിയതിലൂടെ ആ രാജ്യം മികച്ച മാതൃകയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്.

അംബേദ്കര്‍ വിദ്യാഭ്യാസ സമത്വചട്ടത്തിന്‍െറ മാതൃകാരൂപം ജൂലൈ മധ്യത്തോടെ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രത്യാശിക്കുന്നു. ഈ ആക്ടുമായി ബന്ധപ്പെട്ട ബോധവത്കരണങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്തെ സംശുദ്ധിയില്‍ വിശ്വസിക്കുന്ന സര്‍വവ്യക്തികളില്‍നിന്നും ഈ സന്ദര്‍ഭത്തില്‍ തുറന്ന സഹകരണം അഭ്യര്‍ഥിക്കുന്നു.
(കടപ്പാട്: സബ്രംഗ് ഇന്ത്യ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.