?????? ????????????? ?.??. ?????

കുട്ടിക്കാലം ഓണക്കാലം

കാ​ല​വ​ർ​ഷം പെ​യ്യാ​ൻ തു​ളു​മ്പി​നി​ന്ന സ​ന്ധ്യ​യി​ൽ കൂ​ട്ടു​കാ​രി​ക​ളാ​യി, ​ചേ​ച്ചി​യും അ​നി​യ​ത്തിയു​ മാ​യി ത​ങ്ങ​ൾ​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട ഒാ​ണ​ഒാ​ർ​മ​ക​ൾ പ​ങ്കു​െ​വ​ക്കു​ക​യാ​ണ്​ എ​ഴു​ത്തു​കാ​രി​യും ഒ.​വി. വി​ജ​യ​െ​ൻ​റ സ​ഹോ​ദ​രി​യു​മാ​യ ഒ.​വി. ഉ​ഷ​യും, എ​ഴു​ത്തു​കാ​രി​യും ര​ണ്ട​ര പ​തി​റ്റാ​ണ്ട്​ ഒ.​വി. വി​ജ ​യ​െ​ൻ​റ ആ​ത്​​മ​സു​ഹൃ​ത്തു​മാ​യ ആ​ന​ന്ദി രാ​മ​ച​ന്ദ്ര​നും. പ്ര​കൃ​തി​യു​ടെ ചാ​രു​ത നി​റ​ഞ്ഞു നി​ന്ന ബാ​ല് യ​കാ​ല ഒാ​ണ​ദി​ന​ങ്ങ​ളാ​യി​രു​ന്നു ആ ​സം​ഭാ​ഷ​ണ​ത്തി​ൽ നി​റ​യെ. ഏ​കാ​ന്ത​ത​യി​ൽ ഒാ​ണ​ഭം​ഗി ആ​സ്വ​ദി​ച്ച ഉ​ ഷ​യും ചു​റ്റി​നും കൂ​ട്ടു​കാ​രും ക​ളി​ക​ളു​മാ​യി ആ​ഘോ​ഷി​ച്ചു​തി​മി​ർ​ത്ത ആ​ന​ന്ദി​യും ‘മാ​ധ്യ​മ’​ത്തി​ ന്​ വേ​ണ്ടി ഒാ​ണ​സ​ല്ലാ​പ​ത്തി​ന്​ ഒ​ന്നി​ച്ച​പ്പോ​ൾ...

ഒ.വി. ഉഷ: എല്ലാ ഉത്സവങ്ങളും കുട്ടിക്കാലത് തി​​െൻറ ഉത്സവങ്ങളാണല്ലോ... ഏറ്റവും രസകരമായി എല്ലാം ആഘോഷിക്കുന്നത്​ കുട്ടിക്കാലത്താണ്. ഒാണവും ഒട്ടും വ്യത്യ സ്​തമല്ല.

ആനന്ദി രാമച​ന്ദ്രൻ: അതുമാത്രമല്ല, നമ്മുടെ കുട്ടിക്കാലത്ത്​ ഇൗ കമ്പ്യൂട്ടർ ഒന്നും ഇല്ലല് ലോ...നമ്മുടെയൊക്കെ ആനന്ദം​ ഇതൊക്കെ തന്നെയായിരുന്നു.

ഒ.വി. ഉഷ: അതെ, ശ്രദ്ധ തിരിക്കുന്ന ഒന്നും ഇല്ലാ രുന്ന​ു. ഞാനൊക്കെ ക​ുട്ടിയായിരുന്നപ്പോ യുദ്ധമൊക്കെ കഴിഞ്ഞ്​ ഭക്ഷണക്ഷാമമുള്ള സമയമായിരുന്നു.

ആനന ്ദി രാമച​ന്ദ്രൻ: എ​​െൻറ കുട്ടിക്കാലം അതിനും കുറച്ച്​ മുമ്പായിരുന്നു. എന്നാലും പൊതുവെ അത്തരത്തിലൊരു കാലം ഒാർമയിലുണ്ട്​.

ഒ.വി. ഉഷ: അന്ന്​ കേരളത്തിൽ അരി ആഹാരം കുറവായിരുന്നു​. ക്ഷാമംതന്നെ കാരണം. കപ്പ പോലുള്ള കിഴങ്ങുവർഗങ്ങളായിരുന്നു പ്രധാന ഭക്ഷണം. ഉള്ളവർക്ക്​ പക്ഷേ എന്നും മുന്തിയ ഇനം ഭക്ഷണം ലഭിച്ചിരുന്നു. ഞങ്ങളുടേത് ​ ഇടത്തരം കുടുംബമായിരുന്നു. ഒാണം ആയിരുന്നു അന്ന്​ ആ ചിട്ടകളിൽ ഒക്കെ വ്യത്യസ്​തത കൊണ്ടുവന്നത്​.

ആനന്ദ ി രാമചന്ദ്രൻ: എ​​െൻറ കുട്ടിക്കാലം തിരുവനന്തപുരത്തെ നെടുമങ്ങാട്​ ആയിരുന്നു. ഒാണം എന്നു​പറഞ്ഞാലേ രസമായിരുന്നു. ഉൗഞ്ഞാലിടും. തുമ്പി തുള്ളും. പിന്നെ അന്നത്തെ സമൂഹം താഴ്​ന്ന ജാതിക്കാരായി മുദ്രകുത്തി മാറ്റിനിർത്തിയിരുന്ന വിഭാഗക്കാരിൽനിന്നുള്ള കളിക്കൂട്ടുകാരുമൊത്തുള്ള കളിചിരികൾ... അങ്ങനെ കുറെ രസമുള്ള ദിവസങ്ങളായിരുന്നു ഒാണം. ഇപ്പോഴ​െത്തപ്പോലെ അല്ല. ഇപ്പോൾ ഒാണം റൂമിലിരുന്ന്​ ടി.വി കാണുന്നതായി മാറി.

ഒ.വി. ഉഷ: ഇപ്പോഴത്തെ കുട്ടികൾക്ക്​ ഒാടിനടന്ന്​ പൂവ്​ ശേഖരിക്കുന്നതിലൊന്നും താൽപര്യമില്ല. കൂടുതൽ നഗരവത്​കരണം വന്നില്ലേ.

ആനന്ദി രാമചന്ദ്രൻ: അതെ. കുട്ടിക്കാല ഒാണത്തെക്കുറിച്ച്​ എ​​െൻറ കുട്ടികളോട്​ പറയു​േമ്പാൾ തന്നെ അവർ പറയും ‘ഹോ എന്ത്​ ബോറാ’ എന്ന്​. പക്ഷേ, എനിക്ക്​ അന്നത്തെ കളിയും മറ്റുമൊക്കെ വലിയ സന്തോഷംതരുന്നതാണ്​. ഒാലയിൽ പന്തുണ്ടാക്കി കളിക്കുന്നതും വീടുകൾ തോറും ഒാടിനടക്ക​ുന്നതും.

ഒ.വി. ഉഷ: പക്ഷേ, എനിക്ക്​ അങ്ങനെ ഒരു ബാല്യകാല ഒാർമയില്ല. എ​നിക്കൊപ്പം കളിക്കാൻ കൂട്ടുകാരില്ലായിരുന്നു. ചേട്ടനും(ഒ.വി. വിജയൻ) ചേച്ചിയും ഒക്കെ അപ്പോഴേക്കും മുതിർന്നിരുന്നു. ഒാണക്കാലത്തുപോലും ഒപ്പം കളിക്കാൻ കുട്ടികൾ ഇല്ലായിരുന്നു. ചുറ്റുപാടിൽ നടക്കുന്നത്​ നോക്കിയിരുന്ന്​ സമയം ചെലവിടുന്ന കുട്ടിയായിരുന്നതിനാൽ ആ കാലമൊക്കെ ഭയങ്കര ഇഷ്​ടമായിരുന്നു.

ആനന്ദി രാമചന്ദ്രൻ: പിന്നെ പൂക്കളമിടില്ലായിരുന്നോ. അവിടെയുമിവിടെയുമൊക്കെ പോയി പൂവ്​ മോഷ്​ടിക്കുക പോലുള്ള കാര്യങ്ങളൊക്കെ വലിയ കൗതുകമായിരുന്നു. ഇപ്പോഴത്തെപ്പോലെ പൂക്കള മത്സരമൊന്നും ഇല്ലായിരുന്നു. കുട്ടിയായിരിക്കു​േമ്പാൾ എനിക്ക്​ കഥകളും സംഭവങ്ങളും മെനഞ്ഞെടുക്കുന്ന സ്വഭാവമുണ്ടായിരുന്നു. അങ്ങനെ ഇരിക്കു​േമ്പാൾ​ എനിക്ക്​ ഒരു തോന്നൽ. ഒാണത്തപ്പൻ മരിച്ചു. ഞാനും ചേട്ടനും കൂട്ടുകാരുമെല്ലാം കൂടിച്ചേർന്ന്​ ‘മരിച്ച’ ഒാണത്തപ്പനെ ഒരു കുഴിയിൽ മൂടി. പിന്നെ എടുക്കാൻ മറന്നുപോയി. അത്​ മരമാണെന്ന്​ ഓർക്കണം. അടുത്ത ഒാണമായപ്പോഴേക്കും അച്ഛൻ ഒാണത്തപ്പ​െന തപ്പാൻ തുടങ്ങി. ചേട്ടനൊക്കെ പേടിച്ചിരിപ്പായി. എന്താ അച്ഛനോട്​ പറയുക. ഒടുവിൽ ഞാൻ തന്നെ അച്ഛനോട്​ പറഞ്ഞു. അച്ഛാ ഒാണത്തപ്പൻ മരിച്ചുപോയി; ഞങ്ങൾ കുഴിച്ചിട്ടു എന്ന്​. അച്ഛൻ ​പറഞ്ഞതനുസരിച്ച്​ കുഴിയിൽനിന്ന്​ ഒാണത്തപ്പനെ പുറത്തെടുത്ത​േപ്പാഴേക്കും ചിതലെടുത്ത്​ ​ നശിച്ചിരുന്നു​. ഞാൻ കരുതി അച്ഛൻ അടിക്കുമെന്ന്​. പക്ഷേ, അച്ഛൻ ചിരിക്കുകയാണ്​ ചെയ്​തത്​. ഏഴ്​ വയസ്സുള്ളപ്പോൾ ഒാണത്തപ്പനെ ഇങ്ങനെ ​െകാന്നത്​ എനിക്ക്​ നല്ല ഒാർമയുണ്ട്​.

ഒ.വി. ഉഷ: ഒാണക്കാലത്തായിരുന്നു പണ്ട്​ വിശേഷ പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത്​. ശർക്കര വരട്ടിയും കായവറുത്തതും ആയിരുന്നു പ്രധാനം. ഇതൊക്കെ വീട്ടിൽതന്നെയായിരുന്നു ഉണ്ടാക്കുന്നത്​. ഇന്ന്​ പിന്നെ എല്ലാം എല്ലാകാലത്തും കിട്ടുന്ന കാലമാണല്ലോ....

ആനന്ദി രാമചന്ദ്രൻ: ഒാണക്കോടി കിട്ടുന്നതൊക്കെ അന്ന്​ വലിയ കാര്യമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ​ ഒാണക്കോടിക്ക്​ ഒന്നും വലിയ വില കൊടുക്കാറില്ല.

ഒ.വി. ഉഷ: അതെ. ഇപ്പോൾ അവരെ സംബന്ധിച്ച്​ ഒാണക്കോടിക്ക്​ വലിയ അർഥങ്ങളില്ല. എന്നാൽ, നമ്മുടെ ചെറുപ്പകാലം മിതത്വത്തി​​െൻറ കാലമായിരുന്നു. സമ്പത്തുള്ളവരിൽ പോലും ആ മിതത്വം കണ്ടിരുന്നു.

ആനന്ദി രാമച​ന്ദ്രൻ: അതെ, എ​​െൻറ അച്ഛൻ അന്ന്​ ഇൗ നാട്ടിലെ വലിയ സമ്പന്നനായിരുന്നു. എന്നിട്ടുപോലും എനിക്ക്​ അധികം ഉടുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. നാ​േലാ അഞ്ചോ എണ്ണം മാത്രം. അക്കാല​െത്ത ഒാണത്തി​​െൻറ മറ്റൊരു മറക്കാനാകാത്ത അനുഭവവുമുണ്ട്​. അന്നൊക്കെ ജോലിക്കാരായി വരുന്നവർക്ക്​ കുഴികുത്തി കഞ്ഞികൊടുത്തിരുന്ന ഏർപ്പാടായിരുന്നു. എന്നാൽ, ഒാണത്തിന്​ അവർക്ക്​ എല്ലാവർക്കും സദ്യ കൊടുക്കും. അതൊക്കെ വലിയ സന്തോഷമായിരുന്നു. ഒരുപക്ഷേ, ഉഷ പറഞ്ഞപോലെ ആഡംബരങ്ങളൊന്നുമില്ലാത്ത നാളുകൾ ആയിരുന്നതു​െകാണ്ടാകാം.

ഒ.വി. ഉഷ: അതെ, അന്നൊക്കെ ഒാണംവരുന്നു എന്നത്​ വലിയ സംഭവം തന്നെയായിരുന്നു. സാധാരണ ഭക്ഷണം മാത്രമുള്ള ദിവസങ്ങൾക്കിടയിൽ ഒരുപാട്​ വിഭവമൊന്നും ഇല്ലെങ്കിലും വ്യത്യസ്​തമായ സദ്യ കിട്ടുന്ന കാലമായിരുന്നു അത്​​.

ആനന്ദി രാമച​ന്ദ്രൻ: പിന്നെ എവിടെയും പോകാൻ ഉള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നു. ഇപ്പോഴത്തെ കുട്ടികളെ നമ്മൾ വിടില്ല​േല്ലാ... അന്ന്​ വേറെ വീടുകളിലാകും ഉൗഞ്ഞാൽ കെട്ടുന്നതും തുമ്പി തുള്ളുന്നതും ഒക്കെ. കുട്ടിയും കോലും ഗോലികളിയും കൊത്തൻകല്ലും പാണ്ടികളിയും ഒളിച്ചുകളിയും ഒക്കെയായി ആഘോഷിച്ചുനടന്ന കുട്ടിക്കാലത്തിന്​ വിരുന്നായിരുന്നു ഒാണത്തിലെ ഒത്തുചേരലുകൾ. നിങ്ങളുടെ നാട്ടിൽ ഇൗ കളികളൊക്കെ ഉണ്ടായിരുന്നോ?

ഒ.വി. ഉഷ: ഗോലികളിയും കൊത്തൻകല്ലുമൊക്കെ ഉണ്ടായിരുന്നു... പക്ഷേ, ഞാൻ അങ്ങനെ കുട്ടികൾക്കൊപ്പം കൂട്ടുകൂടി സജീവമായി ഒാടിനടന്ന കുട്ടി അല്ലായിരുന്നു. ചേച്ചി ഒരുപാട്​ കളിച്ചുനടന്നിട്ടുണ്ടല്ലേ​.. പക്ഷേ എനിക്ക്​ അങ്ങനെ കൂട്ടില്ലായിരുന്നു. അതുകൊണ്ട്​ തന്നെ ഒാണം എന്ന ആശയമായിരുന്നു എനിക്ക്​ ഹരം. പൂക്കളമിടലും മാതോവരെ ഒരുക്കലും ഒക്കെ പ്രിയപ്പെട്ടതായിരുന്നു. മറ്റു​ രസകരമായ അനുഭവങ്ങൾ ഇല്ലായിരുന്നു. പിന്നെ അന്ന്​ ബന്ധുവീടുകളിലൊന്നും പോക്കുംവരവുമൊന്നും വലുതായിട്ടില്ലായിരുന്നു. യാത്രാസൗകര്യം കുറവായിരുന്നു എന്നതാണ്​ കാരണം.

ആനന്ദി രാമച​ന്ദ്രൻ: പക്ഷേ, ഇവിടെ ബസ്​ ഒക്കെ ഒാടിയിരുന്നു. ഇൗ നാട്ടിൽ ആവിയിൽ ഒാടുന്ന ബസ്​ പോലും കണ്ട ഒാർമയുണ്ട്​. ഒാണത്തിന്​ ഇവിടെ ബന്ധുക്കളും ഒക്കെ ധാരാളം വന്നിരുന്നു. നല്ല രസമായിരുന്നു ശരിക്കും ആ കാലം.

ഒ.വി. ഉഷ: ചേട്ട​​െൻറയും ചേച്ചിയുടെയും ഒക്കെ കുട്ടിക്കാലം എ​േൻറതിൽനിന്ന്​ വ്യത്യസ്​തമായിരുന്നു. അവർ അച്ഛ​​െൻറ ജോലികാരണം ക്യാമ്പിലായിരുന്നു കഴിഞ്ഞത്​. അവിടെ അവർക്ക്​ ആഘോഷിക്കാനും ഒത്തുകൂടാനും ഒക്കെ ധാരാളം അവസരം കിട്ടിയിരിക്കണം. അച്ഛൻ വിരമിച്ച​ശേഷമാണ്​ ഞാൻ ജനിച്ചത്​. അപ്പോഴേക്കും ​​വേറെ ഒരിടത്തേക്ക്​ ഞങ്ങൾ മാറി. അവിടെയും പ്രാദേശികമായ ആഘോഷങ്ങളി​ലും ഒത്തുചേരലുകളിലും ഞങ്ങളെ പ​​െങ്കടുപ്പിക്കാൻ അമ്മക്ക്​ താൽപര്യമില്ലായിരുന്നു. പക്ഷേ, ഒറ്റക്കായിരുന്നെങ്കിലും ഞാൻ സന്തുഷ്​ടയായിരുന്നു. ഒാണം വരുന്നു എന്ന ആശയം മാത്രം മതിയായിരുന്നു എനിക്ക്​ സന്തോ​ഷിക്കാൻ.

ആനന്ദി രാമച​ന്ദ്രൻ: അന്നത്തെ ഒാണക്കാലത്തെക്കുറിച്ച മറ്റൊരു ഒാർമയാണ്​ ജോലിക്കാർ വാഴക്കുലയും തേങ്ങയും പച്ചക്കറികളുമൊക്കെ കൊണ്ടുവരുന്നതും അച്ഛൻ അവർക്ക്​ ഒാണക്കോടി കൊടുക്കുന്നതുമൊക്കെ.

ഒ.വി. ഉഷ: ഞങ്ങളുടെ വീട്ടിൽ അങ്ങനെ ഒന്നും ഇല്ലായിരുന്നു. തികച്ചും സാധാരണ ചുറ്റുപാട്​. എന്നാലും ഉള്ളവനും ഇല്ലാത്തവനും ഒാണം എന്നുപറഞ്ഞാൽ ആവേശവും വികാരവുമെല്ലാം ഒരുപോലെയായിരുന്നു. അത്​ ഇപ്പോഴായാലും. കേരളം തന്നെ ശരിക്കുമൊരു പൂക്കളമാകുന്ന നാളുകളാണ്​ ഒാണം. വെറുതെവിട്ടിരുന്നെങ്കിൽ ഇൗ നാട്​ ഏറ്റവും സന്തോഷിക്കുന്നതും സമൃദ്ധമാകുന്നതും ഇൗ കാലത്താണെന്ന്​ കാണാം. പ്രകൃതിയിലും ആ സൗന്ദര്യം നിറയും. പ്രത്യേകം തിളക്കമുള്ള വെയിലും നിലാവുമെല്ലാം കാണാനാകുന്ന സമയം. ​ചേട്ടനൊപ്പം ഡൽഹിയിൽ പോയ​തിൽ പിന്നെ ഒാണമേ എനിക്കില്ലായിരുന്നു. പിന്നീട്​ പത്തുപതിനെട്ട്​ വർഷങ്ങൾക്ക്​ ശേഷം കരുണാകര ഗുരുവി​​െൻറ ആശ്രമത്തിൽ എത്തിയശേഷമാണ്​ ഒാണവും തിരിച്ചുവന്നത്​.

ആനന്ദി രാമച​ന്ദ്രൻ: ഗൾഫിൽനിന്ന്​ തിരിച്ചുവന്ന​ശേഷമാണ്​ എനിക്ക്​ ഒാണം വലിയ കാര്യമല്ലാതായി മാറിയത്​. ഷാർജയിൽ ഒാണാഘോഷത്തിന്​ വലുതായി പോയി​െട്ടാന്നുമില്ല. ഫാക്​ടറിയിലെ ജോലിക്കാര​​ുമൊത്തുള്ള ആഘോഷമായിരുന്നു ഞങ്ങൾക്ക്​ പ്രിയം. പല നാട്ടിൽനിന്നുള്ള ആളുകൾ ഒത്തുചേരുന്ന വേള.

ഓർമകളിലെ ഓണമിണ്ടലിന്​ തൽക്കാലം വിരാമമിട്ട്​ ഇരുവരും ചൂടുചായയിലേക്ക്​ ഊളിയിടാൻ അകത്തേക്ക്​ നടന്നു.

Tags:    
News Summary - anandi ramachandran and ov usha talks about onam-madhyamam onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.