സാഹസികതക്ക് ഏറെ പേരുകേട്ട അറബികൾ പുതിയ കാര്യങ്ങൾ അറിയുന്നതിനും കണ്ടെത്തുന്നതിനും ഏറെ തൽപരരുമായിരുന്നു. അറിവ് തേടി ഏതറ്റം വരെയും അവർ പോയി. അതിെൻറ പേരിൽ അഭിനന്ദനങ്ങളും അംഗീകാരങ്ങളും മാത്രമല്ല, തടവറ മുതൽ ജീവഹാനി വരെ നേടിയവരുമുണ്ട്. അബ്ബാസിയ ഭരണകാലത്ത് ഖലീഫ ഹാറൂൻ റഷീദ് വൈജ്ഞാനിക പ്രവർത്തനങ്ങൾക്കായി ബൈത്തുൽ ഹിക്മ എന്ന കേന്ദ്രം സ്ഥാപിച്ചു. ഇവിടേക്ക് ധാരാളം പണ്ഡിതരെയും ശാസ്ത്രജ്ഞരേയും നിയമിച്ചു. വ്യത്യസ്ത ഭാഷകളിലെ വൈജ്ഞാനിക ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യലായിരുന്നു ഇവരുടെ മുഖ്യജോലി. കൂടാതെ, പുതിയ കെണ്ടത്തലുകൾക്കും ഗവേഷണത്തിനും ബൈത്തുൽ ഹിക്മ ഹേതുവായി.
ഹിജ്റ നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട വിശ്വവിഖ്യാത കൃതിയാണ് അൽ അഗാനി. അൽഫറജുൽ ഇസ്ഫഹാനി 50 വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി താളങ്ങൾ, രാഗങ്ങൾ എന്നിവയുടെ പ്രാധാന്യം വിവരിക്കുന്നതും ഗാനങ്ങളുടെ ശേഖരവൂമാണ്. ഹിന്ദുസ്ഥാനി സംഗീതം ഉടലെടുത്തത് ഇതിെൻറ വെളിച്ചത്തിലാണ്. മലയാളത്തിൽ രൂപംകൊണ്ട ധാരാളം സിനിമ ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഈ രചനയോട് കടപ്പെട്ടതാണ്.
ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച പ്രഗല്ഭ രസതന്ത്ര ശാസ്ത്രകാരൻ ജാബിർ ബിൻഹയ്യാൻ മനുഷ്യചിന്തയുടെ പ്രകാശകോപുരമെന്ന പേരിലാണ് ശാസ്ത്രലോകത്ത് അറിയപ്പെടുന്നത്. ലണ്ടനിലെ രസതന്ത്ര പ്രഫസർ ഹോർമിയാസ് 1923–ൽ ജാബിറിെൻറ ശാസ്ത്രസംഭാവന പരിഗണിച്ച് നൽകിയ പേരാണിത്.
നമ്മുടെ നിത്യോപയോഗവസ്തുവായി മാറിയ സാനിറ്റൈസറിൽ ഉപയോഗിക്കുന്ന ആൽക്കഹോളിന് ആ പേര് വന്നത് അൽകുഹൻ എന്ന അറബിപദത്തിൽ നിന്നാണ്. ആൽകെമി, ആൽകലി തുടങ്ങിയവയെല്ലാം അറബിപദങ്ങളാണ്. ലോകപുരോഗതിക്ക് ഗതിവേഗം കൂട്ടിയ ഫോട്ടോഗ്രാഫിക് കാമറ, ടെലിസ്കോപ്പ്, മൈേക്രാസ്കോപ് തുടങ്ങിയ കെണ്ടത്തലുകൾക്ക് അടിസ്ഥാനമായത് ഇബ്നുഹൈഥം എന്ന ശാസ്ത്രജ്ഞെൻറ പഠനവും ഗവേഷണങ്ങളുമാണ്. അദ്ദേഹം രചിച്ച അൽമനാളിർ വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഗണിത ശാസ്ത്ര ലോകത്ത് രൂപപ്പെട്ട പ്രധാന ശാഖയാണ് ആൾജിബ്ര. ഇതിന് ജന്മം നൽകിയത് മുഹമ്മദ് ഇബ്നു മൂസാ അൽഖുവാറസമിയാണ്. അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ഗണിതത്തെ പരിചയപ്പെടുത്തിയ അദ്ദേഹം രചിച്ച കൃതിയാണ് അൽജബർ വൽ മുഖാബല. അബ്ബാസി ഭരണകാലത്തെ ഖലീഫ മഅ്മൂെൻറ നിർദേശാനുസരണം സ്വത്തവകാശം, ഇടപാടുകൾ, വസിയ്യത്ത്, ഭൂമി അളക്കൽ എന്നിവക്ക് ആധാരമാക്കാവുന്ന ഒരു കൃതി തയാറാക്കിയ ഇദ്ദേഹമാണ് അൽഗരിതമെന്ന ശാസ്ത്രശാഖയും സംഭാവന ചെയ്തത്.
കിതാബുശ്ശിഫാ, അൽ ഖാനൂനു ഫിത്ത്വിബ്ബ് എന്നീ കൃതികളാണ് വൈദ്യശാസ്ത്ര രംഗത്തെ അടിസ്ഥാനകൃതികളായി പരിഗണിക്കുന്നത്. The Canon of Medicine എന്നറിയപ്പെടുന്ന അൽഖാനൂൻ, അഞ്ച് ഭാഗങ്ങളാണ്, ശരീരതത്ത്വങ്ങളും ഘടനയും വൈദ്യരംഗത്തെ വസ്തുക്കൾ, രോഗനിർണയം, ശരീരഭാഗങ്ങളുടെ പഠനം, മരുന്നുകൾ എന്നീ തലങ്ങളിലാണ് കൃതി ക്രമീകരിച്ചത്. 15 ാം നൂറ്റാണ്ടിെൻറ അവസാനത്തിൽ ജീവിച്ച അവിെസന്ന എന്ന പേരിലറിയപ്പെടുന്ന ഇബ്നു സീനയാണ് ഈ കൃതിയുടെ രചിയിതാവ്. ഔഷധങ്ങളുടെ സ്രോതസ്സ് കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രം ഇന്നും അവിെസന്നയുടെ സംഭാവനകളുടെ പിറകിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
അക്ഷരങ്ങൾ കൊണ്ട് ചിത്രം വരച്ച് തയാറാക്കുന്ന കലാരൂപത്തെയാണ് കാലിഗ്രഫി എന്നു പറയുന്നത്. അറബി കാലിഗ്രഫി കേവലം അക്ഷരമോ, ചിത്രമോ അല്ല. അത് ഗംഭീരമായ കലയും ആശയസംവേദനവുമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഒട്ടോമൻ ഭരണകാലത്ത് അറബികൾ അക്ഷരങ്ങൾ ചേർത്തുവെച്ച് ചിത്രരചനകൾക്ക് തുടക്കം കുറിച്ചു.
ഇതാണ് പിന്നീട് കാലിഗ്രഫിയായി രൂപപ്പെട്ടത്. ഇന്ന് നാം കാണുന്ന പല ചിത്രങ്ങൾക്കും വരകൾക്കും പരസ്യബോർഡുകൾക്കും കാലിഗ്രഫിയുടെ സ്വാധീനം വളരെ വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.