വംഗനാടിനും ഇന്ദ്രപ്രസ്ഥത്തിനും അപ്പുറമുള്ള മറ്റൊരു ലോകത്തെ ക ാഴ്ചകളും അറിവുകളും അനുഭവങ്ങളും തേടിയ ഒരു ചെറുപ്പക്കാരൻ ഒടു വിൽ വന്നുപെട്ടത് എഴുത്തിെൻറ ജീവിതവഴികളിലായിരുന്നു. തികച്ചും യാദൃച്ഛികം എന്നൊക്കെ അതിനെ വിശേഷിപ്പിക്കുന്നതിൽ ഒരു ക്ലീഷേ മുഴച്ചു നിൽക്കുമെങ്കിലും അമിതാവ് ഘോഷിെൻറ കാര്യത്തിൽ അതിലൊരു ഇളവിന് അർഹതയുണ്ട്. അത്രമേൽ യാദൃച്ഛികമാണ് ആ ജീവിതത്തിെല ഒാരോ നിമിഷ ങ്ങളും. നയ്പാളിെനയും ജെയിംസ് വാർഡ്വിനെയുമൊക്കെ വായിച്ചുനടന് ന കൗമാരകാലത്ത് തോന്നിയ േമാഹമായിരുന്നു, എങ്ങനെയെങ്കിലും ഇന്ത്യക്കു പുറത്തുകടക്കുക എന്നത്; അതുവഴി നിത്യയാത്രികനാവുകയാണ് ലക്ഷ്യം. ആകെയുള്ള ഒരുവഴി ഉന്നത പഠനത്തിനുള്ള വിസക്ക് അപേക്ഷിക്കുകയാണ്.
അങ്ങനെയാണ് ഇൗജിപ്തിലും തുനീഷ്യയിലും പിന്നീട് ഇംഗ്ലണ്ടിലുമെത്തുന്നത്. ആ യാത്ര പൂർത്തിയാവുന്നത് 1982 ജനുവരിയിലാണ്. അന്നുമുതൽ അയാളൊരു എഴുത്തുകാരനായി. എന്നിട്ടും നാലു വർഷമെടുത്തു ആദ്യ സൃഷ്ടി പുറത്തിറങ്ങാൻ -‘ദ സർക്ൾ ഒാഫ് റീസൺസ്’. ന്യൂയോർക് ടൈംസിൽ നോവലിനെ നിരൂപണം ചെയ്ത് ആൻറണി ബർഗസ് ലേഖനം അവസാനിപ്പിച്ചതിങ്ങനെ: ‘അമിതാവ് ഘോഷ് ഏറ്റവും ചുരുങ്ങിയത് റുഷ്ദിയെപ്പോലെ എഴുതുന്നു’. അതൊരു പ്രവചനം കൂടിയായിരുന്നു; ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയൊരു തുടക്കവും. അതിപ്പോൾ ഭാരതീയ സാഹിത്യത്തിെൻറ പരമോന്നത പദവിയിലെത്തിച്ചിരിക്കുകയാണ്. 54ാമത് ജ്ഞാനപീഠ പുരസ്കാരം ആദ്യമായി ഒരു ഇംഗ്ലീഷ് സാഹിത്യകാരന് ലഭിച്ചിരിക്കുകയാണ്. ഇൗ പുരസ്കാരത്തിലൂടെ ഇംഗ്ലീഷ് ഒരു ഇന്ത്യൻ ഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് നിരൂപകർ.
ലോകത്തെവിടെയായിരുന്നാലും കൊൽക്കത്തയുടെ ക്രോമസോം തന്നെയാണ് നെഞ്ചകങ്ങളിലെപ്പോഴും. ആദ്യ രചന മുതലേ ആ ശീലമുണ്ട്. ‘ദി സർക്ൾ ഒാഫ് റീസൺസി’ലെ േബാലാറാം കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ വരുന്നത് ധാക്കയിൽനിന്നാണ്. 1930ൽ നടക്കുന്ന സംഭവമായാണ് ചിത്രീകരണം. ആ വർഷമാണല്ലോ, പ്രസിഡൻസിയിലെ അധ്യാപകനായിരുന്ന സി.വി. രാമന് നൊബേൽ സമ്മാനം ലഭിക്കുന്നത്. ആ കാലത്തെ കൊൽക്കത്തയുടെ സാംസ്കാരിക, ബൗദ്ധിക ജീവിതം ബോലാറാമിലൂെട കൃത്യമായി പകർത്തുന്നുണ്ട് അമിതാവ് ഘോഷ്. ധാക്ക ഇൗ നോവലിൽ കേവലം അപരസ്ഥലമല്ല. സ്വന്തം പിതാവ് സൈനികവൃത്തി അനുഷ്ഠിച്ചതിെൻറ ഒാർമകളുണ്ട്. ഇമ്മട്ടിൽ പിതാവിെൻറ അനുഭവങ്ങളിൽനിന്നും ഒാർമകളിൽനിന്നുമാണ് ‘ഗ്ലാസ് പാലസി’ൽ (2000) മ്യാന്മറും മലയയുമൊക്കെ കടന്നുവരുന്നത്. ചരിത്രവും ഒാർമകളുമൊക്കെ അമിതാവിെൻറ മുഖ്യകഥാപാത്രങ്ങളായി മാറുന്നതിനു പിന്നിൽ ഇതുമാത്രമല്ല, അക്കാദമിക കാരണങ്ങളുമുണ്ട്. നരവംശ ശാസ്ത്രത്തിലാണ് അമിതാവ് ഘോഷ് ഡോക്ടറേറ്റ് നേടിയിരിക്കുന്നത്. അതിനാൽ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ മാനവിക നാഗരികതകളും യുദ്ധങ്ങളും അധിനിവേശങ്ങളുമൊക്കെ കഥാപ്രമേയങ്ങളായി വരുക എന്നത് സ്വാഭാവികം മാത്രം.
ഇന്ത്യയിൽനിന്ന് വിദേശങ്ങളിലേക്കുള്ള, വിശേഷിച്ചും ബ്രിട്ടനിലേക്കുള്ള കുടിയേറ്റങ്ങളും പലായനങ്ങളും സൃഷ്ടിച്ച അനുരണനങ്ങളുടെ ചിത്രീകരണമാണ് അമിതാവ് ഘോഷിെൻറ മാസ്റ്റർ പീസ് എന്ന് പറയാം. ഒരൊറ്റ പുസ്തകത്തിെൻറ കാൻവാസിൽ അത് ചിത്രീകരിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പിന്നീടെപ്പോഴോ ‘ട്രിലോഗി’യുെട ബൃഹദ് ഫ്രെയിമിലേക്ക് അത് മാറി. അങ്ങനെയാണ്, ‘സീ ഒാഫ് പോപ്പീസ്’ (2008), ‘റിവർ ഒാഫ് സ്മോക്’ (2011), ‘ഫ്ലഡ് ഒാഫ് ഫയർ’ (2015) എന്നിവ വായനക്കാരുടെ മുന്നിലെത്തിയത് (െഎബിസ് ത്രയം). ‘ഫ്ലഡ് ഒാഫ് ഫയർ’ 20ൽ അധികം ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യപ്പെട്ടത്. ഇൻറർനാഷനൽ ബുക്കർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് അത് പരിഗണിക്കപ്പെട്ടു. നിർഭാഗ്യമായിരുന്നു വിധി. പേക്ഷ, ഡാൻ ഡേവിഡ് അവാർഡ് അടക്കമുള്ളവ ഇക്കാലത്ത് തേടിയെത്തി. എഴുത്തുജീവിതത്തിൽ സയൻസ് ഫിക്ഷനും വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. അതാണ് ‘കൊൽക്കത്ത ക്രോമസോം’ (1995). മലമ്പനിയെക്കുറിച്ചുള്ള ഗവേഷണത്തിന് വൈദ്യശാസ്ത്ര നൊബേൽ ലഭിച്ച (1902) ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് ഡോക്ടർ റൊണാൾഡ് റോസിനോടുള്ള കടുത്ത ആരാധനയിൽനിന്ന് പിറവികൊണ്ട ഒരു നോവൽ; അമരത്വത്തെക്കുറിച്ച ശാസ്ത്രകഥകളിലെ ലോക ക്ലാസിക്കുകളിലൊന്ന്. മികച്ചൊരു വൈദ്യശാസ്ത്ര ത്രില്ലർ. ശാസ്ത്ര സാേങ്കതികവിദ്യയുടെ മുന്നേറ്റത്തിലൂടെ അമരത്വം എന്ന സ്വപ്നം യാഥാർഥ്യമായാൽ അത് മനുഷ്യ സമൂഹത്തെ എങ്ങനെയെല്ലാമായിരിക്കും ബാധിക്കുക എന്ന ഒരു നരവംശ ശാസ്ത്രജ്ഞെൻറ അന്വേഷണങ്ങളാണ് ഇൗ നോവൽ. ആർതർ ക്ലാർക്ക് പുരസ്കാരമടക്കം ഇൗ നോവലിന് ലഭിച്ചു.
എണ്ണം പറഞ്ഞ രചനകളിലൊക്കെയും അമിതാവ് ഘോഷ് എന്ന നരവംശ ശാസ്ത്രജ്ഞനെ കാണാമെന്ന് പറഞ്ഞേല്ലാ. അക്കൂട്ടത്തിൽ ഒരു ആക്ടിവിസ്റ്റുമുണ്ട്. അമിതാവിെൻറ നോൻ ഫിക്ഷനുകളിലെല്ലാം അനുവാചകർ അമിതാവ് എന്ന ആക്ടിവിസ്റ്റിനെയും പരിസ്ഥിതിവാദിയെയും കാണുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം ഭൂമുഖത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇത്രയധികം എഴുതിയ മറ്റൊരാളുണ്ടാകുമോ? ബംഗാൾ ഉൾക്കടലിനെയും അന്തമാൻ ദ്വീപിനെയും ‘ക്ലൈമറ്റ് ചേഞ്ച്’ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങൾ അമിതാവിെൻറ പേരിലുണ്ട്. ഇൗ ഗണത്തിൽ േവറെയും പുസ്തകങ്ങളും രചിച്ചു. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. സുന്ദർബനിെൻറ പശ്ചാത്തലത്തിൽ ഒരു നോവൽ (ദി ഹംഗ്രി ടൈഡ്-2005) എഴുതാനായി അവിടെയെത്തിയപ്പോഴാണ് മനുഷ്യകരങ്ങൾ എവ്വിധം ആ തീരദേശത്തെ നശിപ്പിെച്ചന്ന് മനസ്സിലായത്. അന്നുമുതൽ മണ്ണും ശുദ്ധവായുവുമെല്ലാം പ്രമേയങ്ങളുടെ ഭാഗമായി.
1956 ജൂൈല 11ന് കൊൽക്കത്തയിൽ ജനനം. ഡ്യൂൺ, സെൻറ് സ്റ്റീഫൻസ്, ഒാക്സ്ഫഡ് എന്നിവിടങ്ങളിൽ പഠനം. തുടക്കത്തിൽ കുറച്ചുകാലം പത്രപ്രവർത്തകനായിരുന്നു. പിന്നീടാണ് ഇൗജിപ്തിലെ അലക്സാൻഡ്രിയയിലേക്കും അവിടന്ന് തുനീഷ്യയിലേക്കുമൊക്കെ പുറപ്പെട്ടത്.
എഴുത്തുകാരി ദിബോറ ബേക്കർ ആണ് ജീവിത സഖി. രണ്ട് മക്കൾ: ലൈല, നയാൻ. 2007ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനും അർഹനായിട്ടുണ്ട്. യാദൃച്ഛികതകളാണ് ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്നതെന്ന് പല വേദികളിൽ പറഞ്ഞിട്ടുള്ള ആളാണ്. ഒരു നോവലും മുൻകൂട്ടി മനസ്സിൽ കണ്ട് തയാറാക്കിയതല്ല, എല്ലാം പല സന്ദർഭങ്ങളിൽ ആകസ്മികമായി സംഭവിച്ചുപോയതാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. ആ ആകസ്മികതയുടെ സൗന്ദര്യം തേടി അമേരിക്കയിലും ഇന്ത്യയിലുമായി സകുടുംബം സുഖത്തോടെയും സന്തോഷത്തോടെയും കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.