സംസ്ഥാനങ്ങളുടെ അധികാര-അവകാശങ്ങൾക്കപ്പുറം, ഒാരോ പൗരെൻറയും സ്വാതന്ത്ര്യമാണ ് ഫെഡറലിസത്തിെൻറ ആത്യന്തിക ലക്ഷ്യമെന്ന് രാഷ്ട്രീയജ്ഞാനികൾ പണ്ടേ പറഞ്ഞുവെച്ച ിട്ടുണ്ട്. രാഷ്ട്രങ്ങളെ സംസ്ഥാനങ്ങളും പ്രവിശ്യകളുമൊക്കെയായി ‘കീറിമുറിച്ചി’രിക് കുന്നത് മുഖ്യമന്ത്രിമാർക്കും ഗവർണർമാർക്കും കേറി ഭരിക്കാനല്ല; ഒാരോ വ്യക്തിക്കു ം പ്രത്യേകം ശ്രദ്ധ ലഭിക്കാനാണ്. ആ സ്പിരിറ്റ് ഉൾക്കൊണ്ടാണ് ടി പദാവലി നമ്മുടെ ഭരണ ഘടനയിലും കയറിക്കൂടിയത്. വർഷങ്ങൾക്കിപ്പുറം ആ സ്പിരിറ്റൊക്കെ പോയി. ഫെഡറലിസത് തെത്തന്നെ ഇല്ലാതാക്കി, കേന്ദ്രീകൃത ഭരണത്തിനാണ് മോദിയും കൂട്ടരും ശ്രമിച്ചുകൊണ്ടിര ിക്കുന്നത്. മറുവശത്ത്, ഫെഡറൽ സ്റ്റേറ്റ് എന്നത് ചില പാർട്ടികളുടെ, സ്വാഭാവികമായും ആ പാർട്ടിയുടെ നേതാവിെൻറയും കുടുംബത്തിെൻറയും, അധികാര മേഖലയായി മാറുകയും ചെയ്തിരിക്കുന്നു.
അത്തരമൊരു പ്രാദേശിക മാടമ്പിയാണ് കെ.സി.ആർ എന്ന കൽവ കുണ്ഡല ചന്ദ്രശേഖര റാവു. തെലങ്കാനയുടെ പിതാവും മുഖ്യമന്ത്രിയും. അല്ലറ ചില്ലറ സമരങ്ങളിലൂടെ പതിച്ചുകിട്ടിയ തെലങ്കാന മണ്ണിലല്ല, അങ്ങ് ഇന്ദ്രപ്രസ്ഥത്തിലാണ് ഇപ്പോൾ കണ്ണ്. ദേശീയ പാർട്ടികളുടെ ശല്യമില്ലാത്ത ഒരു കേന്ദ്രഭരണമാണ് സ്വപ്നം. അത് സ്വന്തം നിലയിൽ സാധ്യമല്ലാത്തതിനാൽ, സമാന മനസ്കരായ മറ്റു ഫെഡറലിസ്റ്റുകളുടെ സഹായം തേടിയിരിക്കുകയാണ്. തനിത്തെലുങ്കു മൊഴിയിലെ തീപ്പൊരി പ്രസംഗത്തിലൂടെ ഒരു സംസ്ഥാനം തന്നെ സ്വന്തമാക്കിയ കെ.സി.ആറിെൻറ വാക്ചാതുരിയിൽ ദീദിയും ബഹൻജിയും കുമാരസ്വാമിയുമൊക്കെ വീഴില്ലെന്നാരു കണ്ടു? പക്ഷേ, ഒന്നുണ്ട്. അങ്ങനെയൊരു ഫെഡറൽ കൂട്ടായ്മ യാഥാർഥ്യമായാൽ, രാജ്യത്ത് ചുരുങ്ങിയത് രണ്ട് പ്രധാനമന്ത്രി കസേരയെങ്കിലും വേണ്ടിവരും. അത്രക്കുണ്ട് അതിനുള്ള പിടിവലി.
രാഷ്ട്രീയം സാധ്യതകളുടെ കല മാത്രമല്ല; സ്റ്റാറ്റിസ്റ്റിക്സിെൻറത് കൂടിയാണല്ലൊ. കെ.സി.ആറിന് ചരിത്രപരമായിത്തന്നെ ഇതു രണ്ടിെൻറയും ആനുകൂല്യമുണ്ട്. നെഹ്റു സർക്കാറിനോട് പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായി ഉണ്ണാവ്രതം നോറ്റ് സമാധിയായ പോറ്റി ശ്രീരാമുലുവിനെ ഒാർമയില്ലേ? ശ്രീരാമുലുവിൽ തുടങ്ങി അവിടെത്തന്നെ അവസാനിച്ച ഒരു സമരമായിരുന്നു അത്. അതിനുശേഷം, തെലുങ്കുദേശത്തുനിന്നുള്ള രാഷ്ട്രീയക്കാർ ആരും കാര്യമായി പ്രത്യേക സംസ്ഥാനത്തിനുവേണ്ടി തൊണ്ടകീറിയിട്ടില്ല. അതിനൊരു സാധ്യതയുമില്ല എന്നതുതന്നെയായിരുന്നു കാരണം. എന്നാൽ, അത് അസാധ്യമല്ലെന്ന് തെളിയിച്ചു കെ.സി.ആർ. അതിനായി നോറ്റ ഉണ്ണാവ്രതത്തിൽ രാജ്യം തന്നെ സ്തംഭിച്ചിട്ടുണ്ട്. അങ്ങനെയാണ് നെഹ്റു അവഗണിച്ച വിഷയം, അദ്ദേഹത്തിെൻറ പിൻഗാമികൾക്ക് അനുവദിക്കേണ്ടി വന്നത്. 2001ൽ, തെലുങ്കുദേശം പാർട്ടിയോട് തെറ്റിപ്പിരിഞ്ഞ്, ടി.ആർ.എസ് രൂപവത്കരിച്ചപ്പോൾ പുറത്തുപറയാനൊരു കാരണം മാത്രമായിരുന്നു തെലങ്കാന സംസ്ഥാനമെന്നത്.
വിദൂര സാധ്യത മാത്രമായിരുന്ന ആ സ്വപ്നത്തെ യാഥാർഥ്യമാക്കിയ കെ.സി.ആറിന് ഫെഡറൽ മുന്നണിയും ബാലികേറാമലയല്ലെന്നാണ് പണ്ഡിറ്റുകളുടെ അടക്കം പറച്ചിൽ. സ്റ്റാറ്റിസ്റ്റിക്സിെൻറ പിൻബലം കൂടിയുണ്ട് ഇൗ അടക്കം പറച്ചിലിന്. സ്വന്തം നിലയിൽ മാജിക് നമ്പർ തികക്കാൻ കഴിയില്ലെന്ന് ഒരു വശത്ത് ബി.ജെ.പി നേതൃത്വം തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. മോദിവിരുദ്ധ വികാരം ഉയർത്തിക്കാട്ടി രാഹുലും സംഘവും പിടിക്കുന്ന സീറ്റുകളും പ്രധാനമന്ത്രി കസേരയോളം എത്തുമെന്നു തോന്നുന്നില്ല. അഥവാ, ഇരു ദേശീയ കക്ഷികൾക്കും മേൽപറഞ്ഞ ഫെഡറലിസ്റ്റുകളുടെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ല. എങ്കിൽ പിന്നെ, ആദ്യ രണ്ടുപേരെ ഒഴിവാക്കി ഒരു ഫെഡറൽ മുന്നണി ആയാലെന്താ എന്നാണ് കെ.സി.ആർ ചോദിക്കുന്നത്. പിണറായി വിജയനോട് ഇൗ െഎഡിയ ഷെയർ ചെയ്തപ്പോൾ മുഖം തിരിച്ചില്ലെന്നാണ് അറിഞ്ഞത്. ഇൗ സമീപനം തന്നെയായിരിക്കും അഖിലേഷ്, മായാവതി, മമത തുടങ്ങിയവർക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ, സ്റ്റാലിൻ ഇടേങ്കാലിട്ടതോടെ ഇപ്പോൾ കെ.സി.ആറിെൻറ ആവേശം ഒരൽപം കുറഞ്ഞുപോയോ എന്നൊരു സംശയം.
രണ്ട് പതിറ്റാണ്ട് മുമ്പ്, പാർട്ടിയിൽ ചന്ദ്രബാബു നായിഡുവുമായി ഉടക്കിയപ്പോൾ തീർന്നുവെന്ന് കരുതിയ പൊളിറ്റിക്കൽ കരിയറാണ്. എൻ.ടി.ആറിെൻറയും നായിഡുവിെൻറയുമൊക്കെ മുൻ മന്ത്രിസഭകളിൽ അംഗമായിരുന്ന കെ.സി.ആറിനെ 99ൽ, ഡെപ്യൂട്ടി സ്പീക്കറായി ഒതുക്കി. രണ്ടു വർഷം പിടിച്ചുനിന്നെങ്കിലും പിന്നെപാർട്ടി വിട്ടു; അന്നു മുതൽ കെ.സി.ആറിെൻറയും ടി.ആർ.എസിെൻറയും മുദ്രാവാക്യമായിരുന്നു ‘തെലങ്കാന’. ഒന്നാം യു.പി.എ സർക്കാറിെൻറ ഭാഗമായിരുന്നു. കേന്ദ്രമന്ത്രി പദവിയും ലഭിച്ചു. എന്നിട്ടും തെലങ്കാനയുടെ പേരിൽ ഉടക്കി മുന്നണിവിട്ടു. 2009ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തോടൊപ്പമായിരുന്നു. അതിനുശേഷമാണ് നിരാഹാരമടക്കമുള്ള തീവ്രസ്വഭാവമുള്ള സമരമുറയിലേക്ക് കാര്യങ്ങളെത്തിയത്. ഒടുവിൽ മൻമോഹനും സോണിയയും ചിദംബരവും മുട്ടുമടക്കിയെന്നാണ് ചരിത്രം.
അഞ്ചു വർഷങ്ങൾക്കുശേഷം തെലങ്കാന സംസ്ഥാനം യാഥാർഥ്യമായപ്പോൾ, ജനങ്ങൾ മുഖ്യമന്ത്രി കസേരയിലിരുത്തി. 119 അംഗ നിയമസഭയിൽ 63 സീറ്റും 34 ശതമാനം വോട്ടും നേടിയാണ് കെ.സി.ആർ ചരിത്രം കുറിച്ചത്. വാഗ്ദാനപ്പെരുമഴകൾ ഒാരോന്നായി യാഥാർഥ്യമായപ്പോൾ തെലുങ്കുദേശം അദ്ദേഹത്തിന് ഒരവസരം കൂടി നൽകി. കഴിഞ്ഞ വർഷം അവസാനം നടന്ന തെരഞ്ഞെടുപ്പിൽ 88 സീറ്റാണ് പാർട്ടിക്ക് ലഭിച്ചത്. താഴെതട്ടിലുള്ളവർക്കും അധികാരം പകർന്നു നൽകുക എന്ന ഫെഡറലിസത്തിെൻറ അടിസ്ഥാന തത്ത്വത്തിൽ ഒരുകാലത്തും വിട്ടുവീഴ്ച ചെയ്തിട്ടില്ല കെ.സി.ആർ. അതിനാൽ, കുടുംബത്തിൽ പ്രായപൂർത്തിയായവർക്കെല്ലാം കൊടുക്കാവുന്ന പദവികൾ സമ്മാനിച്ചിട്ടുണ്ട്. മകൻ കെ.ടി താരക രാമറാവു, മരുമകൻ ഹരീഷ് റാവു എന്നിവർ ആദ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. താരക രാമറാവു ആണ് ഇപ്പോൾ പാർട്ടി വർക്കിങ് പ്രസിഡൻറ്. മകൾ കവിത പാർലമെൻറിലുണ്ട്. അനന്തരവൻ സന്തോഷ് കുമാറുമുണ്ട് അവിടെ കൂട്ടിന്. ഏതിലും നിഴലായി ഭാര്യ ശോഭയുണ്ട്.
ആന്ധ്രയിലെ സിദ്ധിപ്പേട്ടിൽ വേലമ സമുദായത്തിൽ 1954 ഫെബ്രുവരി 17ന് ജനനം. കൽവ കുണ്ഡല രാഘവ റാവുവിെൻറയും വെങ്കട്ടമ്മയുടെയും മകൻ. ഉസ്മാനിയ സർവകലാശാലയിൽനിന്ന് തെലുഗു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കോൺഗ്രസ് ആയിരുന്നു ആദ്യ രാഷ്ട്രീയ തട്ടകം. യൂത്ത് കോൺഗ്രസിെൻറ സജീവ പ്രവർത്തകൻ. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ പരാജയത്തിൽ മനംനൊന്ത് കണ്ണീർവാർത്ത അപൂർവം ഖദർധാരികളിലൊരാൾ. 80കളുടെ ആദ്യ പകുതിയിൽ തെലുഗുദേശം പാർട്ടിയുടെ ഭാഗമായി. 1983ലായിരുന്നു ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. അന്ന് പരാജയപ്പെട്ടു. പിന്നീടങ്ങോട്ട് വിജയം തന്നെ.1985 മുതൽ ’99 വരെ സിദ്ധിപ്പേട്ട് അസംബ്ലി മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ’87ൽ എൻ.ടി.ആറിെൻറയും 96ൽ നായിഡുവിെൻറയും മന്ത്രിസഭകളിൽ അംഗം. 2001ൽ രാജിവെച്ച് ടി.ആർ.എസ് ബാനറിൽ വീണ്ടും സിദ്ധിപ്പേട്ടിെൻറ പ്രതിനിധിയായി. 2004ൽ കരിംനഗറിൽനിന്ന് ആദ്യമായി പാർലമെൻറിലെത്തി. 2009ൽ മഹ്ബൂബ് നഗറിൽനിന്ന് വീണ്ടും പാർലമെൻറിൽ. പാർലമെൻറ് കാലാവധി തീർന്നതോടെ നേരെ ‘സ്വന്തം സംസ്ഥാന’ത്തിെൻറ മുഖ്യമന്ത്രി കസേരയിൽ. അതിപ്പോൾ മകന് വിട്ടുനൽകി, പ്രധാനമന്ത്രി പദമാണ് സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.