കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരാരോ, അവർ നേരിട്ട് ഭരണം കൈയാളുന്ന മേഖലകളാണേല്ലാ കേന്ദ്രഭരണ പ്രദേശങ്ങൾ. നമ്മുടെ ഫെഡറൽ ഘടനയിലെ തുരുത്തുകളാണ് ഇൗ പ്രദേശങ്ങളെന്ന് വിശേഷിപ്പിച്ചവരുണ്ട്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാൽ ഏതെങ്കിലും സംസ്ഥാനത്തിെൻറ ഭാഗമാകാതെ പ്രത്യേകപദവി നൽകപ്പെട്ട കുഞ്ഞുദേശങ്ങൾ. അവർക്ക് പ്രത്യേക ശ്രദ്ധ നൽകി ക്ഷേമരാഷ്ട്രമെന്ന സ്വപ്നത്തിലേക്കുള്ള വഴി എളുപ്പമാക്കുകയാണ് ഉദ്ദേശ്യം. എന്നാൽ, രാജ്യത്തെ മുഴുവനായി ഇങ്ങനെ കേന്ദ്രത്തിെൻറ കീഴിൽകൊണ്ടുവന്ന് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ക്ഷേമരാഷ്ട്രം പണിയണമെന്നാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നവരുടെ മോഹം. അതിനാൽ, കേന്ദ്ര പാർട്ടിക്ക് അധികാരമില്ലാത്തിടത്തൊക്കെ ഗവർണർ, രാഷ്ട്രപതി ഭരണത്തിലേക്ക് താൽക്കാലികമായി മാറ്റാനുള്ള തന്ത്രങ്ങൾ നാഗ്പൂർ കേന്ദ്രീകരിച്ച് ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.
ഇങ്ങനെ മോദിയും സംഘവും തലപുകച്ചുകൊണ്ടിരിക്കുേമ്പാഴാണ് തലസ്ഥാന നഗരിയിൽനിന്ന് ആ വിമത ശബ്ദം പുറത്തുവന്നത്: ഞങ്ങളുടെ ജനങ്ങളെ ഞങ്ങൾക്ക് വിട്ടുതരുക. ഷീല ദീക്ഷിത് 15 വർഷം ഭരിച്ചിട്ടും കേന്ദ്രത്തിൽ അധികാരം പോയിട്ടും കോൺഗ്രസിന് തോന്നാത്ത കാര്യമാണ് ഭരണത്തിലേറി മൂന്നാം നാൾ അരവിന്ദ് കെജ്രിവാൾ എന്ന കുറിയ മനുഷ്യൻ ഉറക്കെ വിളിച്ചുപറഞ്ഞത്. മൂന്നുവർഷങ്ങൾക്കിപ്പുറം പരമോന്നത നീതിപീഠം അതിനോട് പ്രതികരിച്ചിരിക്കുകയാണ്. ഇന്ദ്രപ്രസ്ഥത്തിെൻറ അധികാരം അവിടത്തെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനാണ്. എന്നുവെച്ച്, കേന്ദ്രം കെട്ടിയിറക്കിയ ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലിന് രാജിവെക്കുകയൊന്നും വേണ്ട. ഇനിയും കെജ്രിവാളിെൻറ മുഖ്യമന്ത്രിയായി ഡൽഹി ഭരിക്കാൻതന്നെയാണ് ഉദ്ദേശ്യമെന്ന് വിധിയുടെ പിറ്റേന്നാൾതന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അധികാരപ്പോരിെൻറ മറ്റൊരു എപ്പിസോഡിലേക്ക് ഡൽഹി മാറുകയാണോ?
ജയിൽ, െപാലീസ് നിയമ പരിഷ്കരണവുമായി കിരൺ ബേദി െഎക്യരാഷ്ട്ര സഭയിൽ വരെ കത്തിക്കയറിയ കാലം. ഇൗ പരിഷ്കരണവാദങ്ങളൊന്നും സ്വാഭാവികമായും അന്നത്തെ വാജ്പേയി സർക്കാറിന് പിടിച്ചില്ല. എങ്ങനെ അവരെ ഒതുക്കാം എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന അനിൽ ബൈജാലാണ്. ജയിൽ ചട്ടം ലംഘിെച്ചന്ന് കണ്ടെത്തി അവരെ ജയിൽ െഎ.ജി സ്ഥാനത്തുനിന്ന് നീക്കി പാർട്ടിയെയും സർക്കാറിനെയും പ്രതിസന്ധിയിൽനിന്ന് കരകയറ്റി ഇൗ െഎ.എ.എസുകാരൻ. അങ്ങനെയൊരാളുടെ സഹായം മോദി തേടിയതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു? അതും 70ൽ 67 സീറ്റും പിടിച്ചെടുത്ത് ഇന്നലെ രാഷ്ട്രീയത്തിൽ വന്ന ഒരാൾ ഡൽഹി ഭരിക്കുേമ്പാൾ. അങ്ങനെയാണ് 2016 ഡിസംബറിൽ അനിൽ ബൈജാൽ ഡൽഹിയുടെ ലഫ്. ഗവർണറായി അവരോധിതനാകുന്നത്. പൊലീസ്, ഭൂമി, ക്രമസമാധാനം എന്നീ വകുപ്പുകൾ മാത്രമേ ഗവർണർ നോക്കേണ്ടതുള്ളൂവെന്നൊക്കെ ഭരണഘടനയിൽ കാണും.
കെജ്രിവാളല്ല, കേന്ദ്രമാണ് അധികാരി എന്ന് ബോധ്യപ്പെടുത്താൻ അതിനപ്പുറവും പോകണം. കെട്ടിയിറക്കിയവരുടെ തീട്ടൂരമാണത്. അതിനാൽ, സകല മേഖലയിലും കൈകടത്തി ഒരു സംസ്ഥാനത്തെയാകെ അങ്ങനെ നിശ്ചലമാക്കി. ഡൽഹിക്കാരുടെ കുടിവെള്ളംവരെ മുട്ടിച്ചു. 1000 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാൻ കെജ്രിവാൾ തീരുമാനിച്ചപ്പോൾ ആ ഫയൽ മടക്കി. ഇങ്ങനെ കറൻറ് ബിൽ സബ്സിഡി മുതൽ വഖഫ് ബോർഡ് വരെയുള്ള കാര്യങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങിയപ്പോഴാണ് കെജ്രിവാൾ കേസിനുപോയത്. അതിനിടെ, ബൈജാലിെൻറ വീട്ടിൽ കുത്തിയിരുന്നിട്ടും ഫലമുണ്ടായില്ല. ഇപ്പോൾ സുപ്രീംകോടതി നിർദേശമുണ്ടായിട്ടും ലഫ്. ഗവർണർക്ക് ഒരു അനക്കവുമില്ല. സേവന വകുപ്പ് ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ ഇപ്പോഴും കക്ഷത്തിൽവെച്ചിരിക്കുകയാണ്. കൂട്ടിന് വിശ്വസ്തരായ ചില ഉദ്യോഗസ്ഥരുമുണ്ട്.
പേണ്ട സംഘി പാളയത്തോട് ചെറിയ അടുപ്പമുള്ളതായി കേട്ടിട്ടുണ്ട്. അദ്വാനിയുടെയും വാജ്പേയിയുടെയും വിശ്വസ്തനായിരുന്നു. അദ്വാനിയാണ് ഡൽഹി െഡവലപ്മെൻറ് അതോറിറ്റി ചെയർമാനായി നിയമിച്ചത്. പിന്നെയാണ് ആഭ്യന്തര സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയതും നാലര വർഷം ആ പദവിയിലിരുന്നതും. കാർഗിൽ അടക്കം പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പേക്ഷ, മൻമോഹൻ അധികാരത്തിൽ വന്നപ്പോൾ സ്ഥാന ചലനമുണ്ടായി. 2006ൽ, നഗരവികസന മന്ത്രാലയത്തിൽനിന്നാണ് അടുത്തൂൺ പറ്റിയത്. അതിനുേശഷവും അധികാര കേന്ദ്രവുമായി ബന്ധം നിലനിർത്തി. നഗര വികസനത്തിൽ സാമാന്യം നല്ല കാഴ്ചപ്പാടും ഉണ്ടായിരുന്നു. അതിനാലാകാം, മൻമോഹൻ തെൻറ ‘ജനുറം’ പദ്ധതിയുടെ ആസൂത്രണത്തിൽ ബൈജാലിനെയും പങ്കാളിയാക്കി. ഇതിനിടയിലും കാവിക്കൂറ് മറച്ചുവെച്ചില്ല. ബി.ജെ.പിക്കും ഹിന്ദുത്വ പാർട്ടികൾക്കും ബൗദ്ധിക പിന്തുണ നൽകുന്ന വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷൻ 2009ൽ സ്ഥാപിക്കപ്പെട്ടതു മുതൽ അതിെൻറ നേതൃനിരയിലുണ്ട്. 2014ൽ മോദിക്കുവേണ്ടിയുള്ള പ്രചാരണങ്ങൾക്കായി സംഘടനയോടൊപ്പം ബൈജാലും അഹോരാത്രം പണിയെടുത്തു. യു.പി.എ കാലത്ത്, അണ്ണാഹസാരെയെ നിരാഹാര പന്തലിൽ എത്തിച്ചത് ഇൗ സംഘടനയായിരുന്നുവത്രെ. ഇതിെൻറയൊക്കെ പ്രതിഫലമെന്ന നിലയിൽ മോദി നൽകിയ സമ്മാനമാണ് ഇൗ ഗവർണർ പദവി. അതങ്ങനെ വെറുതെ ഉപേക്ഷിക്കാനാവില്ല. സുപ്രീംകോടതി പറഞ്ഞിട്ടും ഒരു കൂസലുമില്ലാെത, ഇന്ദ്രപ്രസ്ഥത്തിെൻറ അധികാരി താൻതന്നെയെന്ന് വിളിച്ചുപറയുന്നതും അതുകൊണ്ടുതന്നെ. കേസും കൂട്ടവുമായി അഞ്ചു വർഷം തികക്കാനാണ് പാവം കെജ്രിവാളിെൻറ വിധിയെന്നല്ലാതെ എന്തുപറയാൻ.
1946 നവംബർ ഒന്നിന് മുംബൈയിൽ ജനനം. അലഹബാദ് സർവകലാശാലയിൽനിന്ന് എം.എ ബിരുദം നേടി, ലണ്ടനിലെ ഇൗസ്റ്റ് ആംഗ്ലിയ യൂനിവേഴ്സിറ്റിയിലേക്ക് തുടർപഠനത്തിനു പോയി. അവിടെനിന്ന് െഡവലപ്മെൻറ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം. 1969ൽ, െഎ.എ.എസ് പരീക്ഷ പാസായി. പിന്നീട് രാജ്യത്തിെൻറ വിവിധ വകുപ്പുകളിലായി സേവനമനുഷ്ഠിച്ചു. ഇന്ത്യൻ എയർലൈൻസ് എം.ഡി, പ്രസാർ ഭാരതി സി.ഇ.ഒ, ഗോവ ഡെവലപ്െമൻറ് കമീഷണർ, ഡൽഹി സെയിൽസ് ടാക്സ് കമീഷണർ, അന്തമാൻ നികോബാർ ദ്വീപുകളുടെ ചീഫ് സെക്രട്ടറി, വാർത്തവിതരണ മന്ത്രാലയത്തിെൻറ ആഭ്യന്തര സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.