ഒരു പന്തിനുപിന്നാലെ 22 പേർ ഒന്നര മണിക്കൂർ വിയർത്തോടുന്നു; ആരെത്ര ഒാടിയാലും അവസാനം വിജയിക്കുന്നത് ജർമനിയായിരിക്കും. കാൽപ്പന്തുകളിയെക്കുറിച്ച് പണ്ട് ഇങ്ങനെയൊരു സിദ്ധാന്തം ചമച്ചത് സാക്ഷാൽ ഗാരി ലിനേക്കറാണ്. സോക്കർ മൈതാനങ്ങളിലെ ജർമൻ പ്രതാപത്തോടുള്ള ആദരമായി പണ്ട് ലിനേക്കർ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും റഷ്യൻ ലോകകപ്പിെൻറ ഒന്നാം റൗണ്ടിനുശേഷം അദ്ദേഹംതന്നെ അത് തിരുത്തി. പക്ഷേ, സിദ്ധാന്തമല്ലേ, അത് അത്ര പെെട്ടന്നൊന്നും മാറ്റി എഴുതാനാവില്ല. അതിനാൽ, 90ാം മിനിറ്റിൽ അന്തിമ വിസിൽ മുഴങ്ങുേമ്പാൾ ഗാലറികളിൽ ജർമൻ ദേശീയഗാനം തന്നെയായിരിക്കണം ഉച്ചത്തിൽ മുഴങ്ങേണ്ടത്.
അല്ലെങ്കിൽ കളി മാറും. ജർമനിക്ക് ഒരിക്കലും േതാൽക്കാനാവില്ല. തോറ്റത് യഥാർഥ ജർമനിയല്ലെന്നും ‘രണ്ടാം കിട’ പൗരന്മാരായ കുടിയേറ്റക്കാർ ടീമിൽ ‘നുഴഞ്ഞുകയറി’ തോൽപിച്ചതാണെന്നും ആരാധകവെട്ടുകിളികൾ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. സ്റ്റാലിനാണ് ഇക്കാര്യത്തിൽ ഇവരുടെ മാതൃകയെന്ന് തോന്നുന്നു. പണ്ട് യൂേഗാസ്ലാവ്യയുമായുള്ള മത്സരത്തിൽ സോവിയറ്റ് യൂനിയൻ പരാജയപ്പെട്ടപ്പോൾ, രാജ്യത്തെ മുൻനിര ക്ലബിനെ പിരിച്ചുവിട്ടാണത്രെ സ്റ്റാലിൻ അരിശം തീർത്തത്. പുതിയ കാലത്ത് ഇതൊന്നും വിലപ്പോവില്ല. അതിനാൽ, വംശീയത യൂറോപ്പിെൻറ പുതിയ രാഷ്ട്രീയായുധമാകുേമ്പാൾ അതുതന്നെ വജ്രായുധമാക്കാനാണ് ഹൂളിഗനുകൾക്ക് ഇഷ്ടം. പേക്ഷ, നിലപാടുകളുള്ള ‘കുടിയേറ്റ താര’ങ്ങൾക്ക് ഇതൊന്നും കൂടുതൽ കണ്ടുനിൽക്കാനാവില്ല. അതിനാൽ മെസ്യൂട് ഒസീലിനെപ്പോലുള്ളവരുടെ ശബ്ദം ഇനിയും കായികലോകം കേട്ടുകൊണ്ടിരിക്കും.
ലളിതമായി ഫുട്ബാൾ കളിക്കുന്നതിെനക്കാൾ സങ്കീർണതനിറഞ്ഞ മറ്റൊന്നും ഇൗ ലോകത്തില്ലെന്ന് യൊഹാൻ ക്രൈഫ് പറഞ്ഞിട്ടുണ്ട്. കുമ്മായവരക്കുള്ളിലെ 90 മിനിറ്റിെൻറ യാദൃച്ഛികതകൾക്കും നാടകീയതക്കുമപ്പുറം കാൽപ്പന്തിെൻറ രാഷ്ട്രീയത്തെയാണ് ഇൗ തത്ത്വചിന്ത നന്നായി പ്രതിഫലിപ്പിക്കുന്നത്; ‘ഹിറ്റ്ലർ’ ജർമനിയിൽ തിരിച്ചെത്തിയിരിക്കുന്ന കാലത്ത് വിശേഷിച്ചും. യൂറോപ്പിലെ അഭയാർഥികൾക്കുവേണ്ടി സംസാരിച്ചതിന് ചാൻസലർ അംഗല മെർകലിെൻറ പാർട്ടിയുടെ വോട്ട്വിഹിതം പത്ത് ശതമാനത്തിലധികം കുറച്ചാണ് ജർമൻകാർ തിരിച്ചടി നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പാർലമെൻറിലേക്ക് കുടിയേറ്റവിരുദ്ധരായ തീവ്രവലതന്മാർ ആദ്യമായി എത്തുകയും ചെയ്തു. കുടിയേറ്റക്കാൾ, വിശേഷിച്ച് മുസ്ലിംകൾ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുേമ്പാൾ ഒസീൽ പരിഹസിക്കപ്പെട്ടതിൽ ഒട്ടും അത്ഭുതമില്ല. യൂറോപ്യൻ യൂനിയെൻറ ഭാഗമാകാൻ ശ്രമിക്കുന്ന തുർക്കിയുടെ പ്രസിഡൻറ് ഉർദുഗാനൊപ്പം ഒരു ഫോേട്ടാക്ക് േപാസ് ചെയ്തതാണ് ഒസീൽ ചെയ്ത കുറ്റം. അപ്പോഴേക്കും അയാൾ തുർക്കിക്കാരനും മുസ്ലിം തീവ്രവാദിയുമായി. ജയിക്കുേമ്പാൾ ജർമൻകാരനും തോൽക്കുേമ്പാൾ കുടിയേറ്റക്കാരനുമാക്കുന്ന ഇൗ നയം ഇനിയും സഹിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ഒസീൽ ദേശീയ ജഴ്സി അഴിച്ചുവെക്കാൻ തീരുമാനിച്ചത്. ഇൗ വംശീയക്കളിയിൽ ജർമൻ ഫുട്ബാൾ ഫെഡറേഷനും പങ്കാളിയായതാണ് ഒസീലിനെ ഏറ്റവും സങ്കടപ്പെടുത്തിയത്. തെൻറ വേരുകൾ പതിയിരിക്കുന്ന ഒരു ദേശത്തെ സ്നേഹിക്കുന്നതും ആ നാടിെൻറ ഭരണാധികാരിയെ ബഹുമാനിക്കുന്നതും തെറ്റാണെന്ന് പ്രചരിപ്പിക്കുന്നവരുടെ പ്രതിരോധപ്പൂട്ടിനെ മറികടക്കാൻ ഇൗ ഇടങ്കാലൻ ഷൂട്ട് തന്നെയാണ് ഉത്തമം.
ഒസീലിെൻറ പ്രതിസന്ധി ബെൽജിയത്തിെൻറ ലുക്കാക്കുവിനും ഉണ്ടായിട്ടുണ്ട്. ഒസീലിെനാപ്പം ദേശീയ ടീമിലുണ്ടായിരുന്ന ജെേറാം ബോെട്ടങ്ങിനുനേരെ ‘ഘാനക്കാരാ’ എന്ന് ആക്രോശിച്ച് ജർമൻ ആരാധകർ ഇരച്ചുകയറിയത് ഏതാനും വർഷങ്ങൾക്കു മുമ്പാണ്. 24 വർഷങ്ങൾക്കുശേഷം, ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ഇവരെന്നോർക്കണം. ആ സുവർണ സംഘത്തിൽ തുനീഷ്യയിൽനിന്നുള്ള സാമി ഖദീരയും പോളണ്ടിൽനിന്നുള്ള ക്ലോസെയും പെഡോൾസ്കിയുമുണ്ട്. 2014ൽ ഇവരെല്ലാം ജർമനിക്കാരായിരുന്നു. പക്ഷേ, നാലു വർഷത്തിനിപ്പുറം ടീം തോറ്റുമടങ്ങിയപ്പോൾ കുറ്റക്കാരൻ ഒസീൽ എന്ന തുർക്കിക്കാരനായി. വംശീയതയോട് ‘അരുതേ’ എന്ന മുദ്രാവാക്യം മുഴക്കിയശേഷമാണ് ഒാേരാ മത്സരവും ഫിഫ തുടങ്ങുക. പക്ഷേ, ഗാലറികളിൽനിന്ന് ഭക്ഷ്യാവശിഷ്ടങ്ങളും ചീമുട്ടയുമൊക്കെ ഇൗ കുടിയേറ്റ താരങ്ങളെ നിരന്തരം തേടിയെത്തിക്കൊണ്ടിരിക്കും. ആ സോക്കർ ശൈലിയോടുള്ള പ്രതിഷേധമായിരുന്നു ഒസീലിേൻറത്.
‘ഒസീൽ’ എന്ന വാക്കിെൻറ നിഷ്പത്തി ടർക്കിഷ് ആണെങ്കിലും ഏതാനും വർഷങ്ങൾക്കുമുമ്പ് ആ പദം ആംഗലേയത്തിലും ഉപയോഗിച്ചുവരുന്നു. സഹായിക്കുക എന്നാണ് ഇംഗ്ലീഷിൽ അർഥം കൽപിച്ചിരിക്കുന്നത്. മെസ്യൂട് ഒസീലിെൻറ കളി കണ്ട ആർക്കും ഇൗ അർഥം എങ്ങനെ വന്നുവെന്ന് പറഞ്ഞുകൊടുക്കേണ്ടി വരില്ല. കളിക്കളത്തിൽ ‘ഒസീലിയൻ’ ശൈലി സൃഷ്ടിച്ചിട്ടുണ്ട് അദ്ദേഹം. മാന്ത്രിക സ്പർശമുള്ള ഇടങ്കാലിൽനിന്ന് വരുന്ന മാസ്മരിക പാസുകൾ ഏത് പ്രതിരോധത്തിലും തുള വീഴ്ത്തും. ഗോളടിക്കുന്നതിനെക്കാൾ ഗോളടിപ്പിക്കുന്നതിൽ ഇത്രമേൽ ഹരം കണ്ടെത്തുന്ന മറ്റൊരാളുണ്ടാകുമോ? 2006 ഷാൽക്കെയിലൂടെയാണ് തുടക്കം. പിന്നെ ബ്രെമനിലേക്ക്. 2010 ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ചതോടെ റയൽ മാഡ്രിഡിലേക്ക് ക്ഷണം. 2013 വരെ അവിടെയുണ്ടായിരുന്നു. ഇതിനിടെ 105 മത്സരങ്ങൾ; 19 ഗോളുകൾ. ലാ ലിഗ ഉൾപ്പെടെ മൂന്ന് പ്രധാന ട്രോഫികളാണ് ആ കാലത്ത് റയലിെൻറ അലമാരയിലെത്തിയത്. 2013 മുതൽ ആഴ്സനലിെൻറ കുന്തമുനയായുണ്ട്. അതിനുശേഷം, മൂന്നു തവണ ഗണ്ണേഴ്സ് എഫ്.എ കപ്പ് സ്വന്തമാക്കി.
അണ്ടർ 19 ടീമിലൂടെയാണ് ജർമൻ ദേശീയ ജഴ്സി ആദ്യമായി അണിഞ്ഞത്. പത്തുവർഷമായി ജർമൻ ടീമിനൊപ്പമുണ്ട്. 92 മത്സരങ്ങളിൽ 23 ഗോളുകളാണ് ദേശീയ ടീമിനുവേണ്ടി നേടിയത്; അതിലിരട്ടിയോളം വരും അസിസ്റ്റുകൾ. 1988 ഒക്ടോബർ 15ന്, പശ്ചിമ ജർമനിയിലെ ഗെൽസെൻകിർഷനിൽ ജനനം. ജർമൻ പൗരന്മാരായ മുസ്തഫ ഒസീലി-ഗുലീസാർ ദമ്പതികളുടെ നാലു മക്കളിൽ ഒരാൾ. മുസ്തഫയുടെയും ഗുലീസാറിെൻറയും മാതാപിതാക്കൾ തുർക്കിയിൽനിന്ന് കുടിയേറിയവരാണ്. ആ ‘പാപഭാര’മാണ് ഇപ്പോഴും ഇൗ 30കാരൻ പേറി നടക്കുന്നത്. വടക്കുപടിഞ്ഞാറൻ തുർക്കിയിൽനിന്ന് കുടിയേറിയവരാണ് പിതാമഹന്മാരെന്ന് ഒരിക്കൽ ഒസീൽതന്നെ പറഞ്ഞിട്ടുണ്ട്. ഇസ്ലാം മത വിശ്വാസിയാണ്. ഖുർആൻ വചനങ്ങൾ ഉരുവിട്ടശേഷമേ കളിക്കളത്തിൽ പ്രവേശിക്കുകയുള്ളൂ. റമദാനിൽ വ്രതവുമനുഷ്ഠിക്കും. രണ്ടുവർഷം മുമ്പ് മക്കയിൽ പോയി ഉംറ നിർവഹിച്ചതും വാർത്തയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. 2014ൽ ബ്രസീലിൽനിന്ന് ലോകകപ്പുമായി മടങ്ങുന്നതിനു മുമ്പ്, അവിടെനിന്ന് ലഭിച്ച തുകയിൽ നല്ലൊരു പങ്ക് ആ നാട്ടിലെ രോഗികൾക്കായി നീക്കിവെച്ചിട്ടുണ്ട്. ജോർഡനിലെ സാത്താരി സിറിയൻ അഭയാർഥി ക്യാമ്പിലേക്കും ഒസീലിെൻറ ‘അസിസ്റ്റു’കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.