ജസ്റ്റിസ് രജീന്ദർ സച്ചാർ ഇനി ഇൗ ഭൂമിയിലില്ല. ഇൗയടുത്ത നൂറ്റാണ്ടുകളിൽ അദ്ദേഹത്തെപ്പോലുള്ള മനുഷ്യരെ അപൂർവമായി മാത്രമേ ലോകം കണ്ടിട്ടുള്ളൂ. 21ാം നൂറ്റാണ്ടിലെ ഇന്ത്യൻ മുസ്ലിംകളുടെ അവസ്ഥ പഠിക്കാനുള്ള പ്രധാനമന്ത്രിയുടെ ഉന്നതാധികാര സമിതി അധ്യക്ഷനാകാമെന്ന് സമ്മതിച്ചതുതന്നെ അദ്ദേഹത്തിെൻറ സവിശേഷ മാനവികതയുടെ പ്രഖ്യാപനമാണ്. സങ്കുചിതത്വത്തിെൻറ സൂചനകൾ പോലും റദ്ദുചെയ്യുകയും മനുഷ്യ സേവന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹത്തിേൻറത്.
‘സംതൃപ്ത മേഖലകൾ’ പച്ചപിടിക്കാത്ത ഉൗഷര ഭൂമികളാണെന്ന് സ്വാർഥതയെ പുൽകുന്ന സമൂഹത്തിനു നേർക്ക് അദ്ദേഹം ഉൗന്നിപ്പറഞ്ഞു. അദ്ദേഹം 2006ൽ തയാറാക്കിയ റിപ്പോർട്ട് സ്വതന്ത്ര ഇന്ത്യയിൽ ഉരുക്കുപോലെ വേറിട്ടുനിൽക്കുന്നതാണ്. വിവരങ്ങൾ കൃത്യമായി അടുക്കിവെച്ച ആ റിപ്പോർട്ട്, അന്നത്തെ ഏറ്റവും ശക്തിയേറിയ പ്രതിപക്ഷ കക്ഷികൾക്കുപോലും നിഷേധിക്കാനായില്ല. മാത്രവുമല്ല, റിപ്പോർട്ടിനെതിരെ നൽകിയ ചില റിട്ട് ഹരജികളാകെട്ട, ചാപിള്ളകളാവുകയും ചെയ്തു.
അശരണർക്കുവേണ്ടി ആയുധമെടുക്കുകയും അവർക്കുവേണ്ടി ശക്തമായ ഭാഷയിലും സ്വതഃസിദ്ധമായ പതിഞ്ഞ സ്വരത്തിലും സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഉന്നതാധികാര സമിതിയുടെ ചുമതലയുമായി 2002-05 കാലഘട്ടത്തിൽ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിക്കുകയും എല്ലാ തലങ്ങളിലുമുള്ള പുരുഷന്മാരും സ്ത്രീകളും യുവതയുമായി സംവദിക്കുകയും ചെയ്തു. അവരുടെ വാക്കുകൾക്ക് സാകൂതം ചെവിയോർത്തു. ഇൗ ചർച്ചകളിൽനിന്നുള്ള ഉള്ളറിവും കൃത്യമായ വിവരങ്ങളും ചേർത്താണ് അദ്ദേഹം പിന്നീട് രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വത്തെയും ഭരണസംവിധാനത്തെയും മന്ത്രാലയങ്ങളെയും ബോധവത്കരിക്കുന്നത്. സന്ദർശനം നടത്തുന്ന സംസ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങൾ എഴുതും മുമ്പ്, അതതിടത്തെ മുഖ്യമന്ത്രിമാരുമായും അദ്ദേഹം ദീർഘമായി സംസാരിച്ചു.
സവിശേഷ അധികാര നിയമത്തിെൻറ ദുരുപയോഗത്തെക്കുറിച്ച് അസമിലെ ജനങ്ങൾ സച്ചാർ കമ്മിറ്റിയോട് വിശദമായി സംസാരിച്ചു. ആരാണ് ‘വിദേശി’ എന്ന കാര്യം തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചാണ് അവർ കാര്യമായി പരാതി ഉയർത്തിയത്. ഇക്കാര്യം പിന്നീട് പൊലീസുമായുള്ള യോഗങ്ങളിൽ ചർച്ചയായി. ആരോപണം അവർ നിഷേധിച്ചു. അതിനിടയിൽ, ‘വിദേശികളെ’ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളെ കുറിച്ച് സംസാരിക്കവെ, അവിടെയുണ്ടായിരുന്ന ഒരു യുവ െഎ.പി.എസ് ഉദ്യോഗസ്ഥൻ നിഷ്കളങ്കനായി ‘ലുങ്കിയും താടിയും തൊപ്പിയുമാണ്’ അക്കാര്യം തിരിച്ചറിയുന്നതിനുള്ള വഴിയെന്ന് പറഞ്ഞു. ഇത് കേട്ട മുതിർന്ന പൊലീസ് ഒാഫിസർമാർ പരിഭ്രാന്തരായി. ജസ്റ്റിസ് സച്ചാറാകെട്ട, കോപംകൊണ്ട് ജ്വലിച്ചു.
2017 മാർച്ച് 10ന് തെൻറ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ വിലയിരുത്താനായി അദ്ദേഹം ഡൽഹിയിൽ ഏകദിന സമ്മേളനം നടത്തിയിരുന്നു. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ മുസ്ലിം സമുദായത്തിെൻറ ഗ്രാഫ് വീണ്ടും താഴോട്ടുപോകുന്ന നിരാശജനകമായ വിവരങ്ങളാണ് അന്ന് െവളിപ്പെട്ടത്. അടുത്തിടെ ഒരു പ്രസംഗത്തിനും ചോദ്യോത്തര സെഷനും ശേഷം ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ജുഡീഷ്യറി പോലും ഭരണഘടന ഉറപ്പുതരുന്ന മനുഷ്യാവകാശത്തെ ദേശീയ താൽപര്യത്തിെൻറ പേരിൽ തടയിടാൻ ശ്രമിക്കുന്ന അവസ്ഥയിൽ എന്തുചെയ്യുമെന്നായിരുന്നു എെൻറ സംശയം. ‘നിങ്ങൾ തെരുവിലേക്ക് വരൂ. മുന്നിൽ നിൽക്കാൻ ഞാനുണ്ടാകും’ എന്നായിരുന്നു മറുപടി.
ജീവിതത്തിലുടനീളം ഉന്നത മൂല്യങ്ങൾ കാത്തുസൂക്ഷിക്കുകയും മനുഷ്യത്വത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്ത അദ്ദേഹം സ്രഷ്ടാവിനെ മാത്രം ഭയപ്പെടുകയും സൃഷ്ടികൾക്കു മുന്നിൽ നിർഭയനായി നിലകൊള്ളുകയും ചെയ്തു. നിലനിൽപുപോലും അപകടത്തിലായ ഘട്ടത്തിലും സത്യത്തിെൻറ ഭാഷ സംസാരിച്ചു. വരുംതലമുറയെ എപ്പോഴും പരിഗണിച്ചു. സ്വന്തം സുരക്ഷപോലും ചില ഘട്ടങ്ങളിൽ വകവെച്ചില്ല. ധനവും അധികാരവും വർധിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും സ്വയം ത്യജിച്ചു. അദ്ദേഹത്തിെൻറ കുലീനമായ ആത്മാവിന് നിത്യശാന്തി ലഭിക്കെട്ട!
(പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിെൻറ, സച്ചാർ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഒാഫിസർ ഒാൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.