ക്രൂരതയുടെ സംസ്കാരമാണ് ലോകമെമ്പാടും ഇപ്പോൾ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യയശാസ്ത്ര ഭേദമോ ദേശാതിർത്തികളോ ഇല്ലാതെ അത് മാലോകരിൽ സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു. ഇൗ പ്രവണതയുടെ ഒന്നാന്തരം ദൃഷ്ടാന്തമായിരുന്നു മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും കടുത്ത മോദി വിമർശകയുമായ ഗൗരി ലേങ്കഷ് വെടിയേറ്റ് മരിച്ചപ്പോൾ മോദി ഭക്തർ ഒാൺലൈൻ വഴി മുഴക്കിയ ആഹ്ലാദാരവങ്ങൾ. ഒടുവിൽ ഒരു കേന്ദ്രമന്ത്രിക്കുവരെ അത്തരം പ്രതികരണങ്ങളെ അപലപിക്കേണ്ടതായി വന്നു. ആ ദാരുണ മരണത്തിൽ സമൂഹ മാധ്യമങ്ങൾവഴി ആഹ്ലാദം പ്രകടിപ്പിച്ച നടപടി ഖേദകരവും അപലപനീയവുമാണെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചിട്ടു.
അമേരിക്കയിൽ ദുരന്തം വിതച്ച ഹാർവി ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവരെ പരിഹാസ്യരാക്കുന്ന രീതിയിൽ കാർട്ടൂൺ നൽകി ഇടതു ചായ്വുള്ള ‘ഷാർലി ഹെബ്ദോ’ ഹാസ്യവാരികയും അനഭിലഷണീയ അഭിരുചിയുടെ കെട്ടുകൾ തുറന്നുവിട്ടു. ‘ദൈവം ഉണ്ടെന്ന് ഉറപ്പായിരിക്കുന്നു. ടെക്സസിലെ നവ നാസികളെ അവൻ മുക്കിത്താഴ്ത്തി’ എന്ന അടിക്കുറിപ്പോടെയായിരുന്നു കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും തകർന്ന അമേരിക്കൻ ജീവിതങ്ങളെ ഷാർലി ഹെബ്ദോ അവതരിപ്പിച്ചത്.
മ്യാന്മറിൽ സൈനികരും ബുദ്ധവംശജരും നടത്തുന്ന ആസൂത്രിത പീഡനങ്ങളെ തുടർന്ന് പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥിപ്രശ്നത്തെ സംബന്ധിച്ച് മനസ്സാക്ഷിക്കുത്തില്ലാത്ത മൗനം തുടരുന്ന ജനകീയ നേതാവ് ഒാങ്സാൻ സൂചിയുടെ മുഖവും നാം ദർശിക്കുകയുണ്ടായി. ഇരകൾ കഴിയുന്ന ദിക്കുകളിൽ ജീവകാരുണ്യ സഹായം എത്തിക്കുന്നത് തടയുന്ന നിയമം റദ്ദാക്കാൻപോലും തയാറാകാത്ത സൂചിയുടെ നിസ്സംഗത ഏതു ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്.
മ്യാന്മറിെൻറ അയൽ രാഷ്ട്രങ്ങളും ക്രൂരതയുടെ മുഖം തന്നെ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു. റോഹിങ്ക്യകൾക്കിടയിൽ ദുരിതാശ്വാസ സഹായ വിതരണത്തിന് ഒടുവിൽ ബംഗ്ലാദേശ് സന്നദ്ധമായെങ്കിലും ഇവരെ അഭയാർഥികളായി അംഗീകരിക്കാൻ വയ്യ എന്നതായിരുന്നു ധാക്കയുടെ ആദ്യ നിലപാട്. ഇൗയിടെ മ്യാന്മർ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകെട്ട, റോഹിങ്ക്യൻ പ്രശ്നത്തിൽ പൂർണ മൗനം ദീക്ഷിച്ചു. ഭീകരതയെ അടിച്ചമർത്താനുള്ള പദ്ധതികൾക്ക് ഇന്ത്യയുടെ സഹായ സഹകരണങ്ങൾ അദ്ദേഹം മ്യാന്മർ വാഗ്ദാനം ചെയ്യുകയുണ്ടായി. ഇന്ത്യയിൽ എത്തിയ റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരായതിനാൽ ഏതു സമയത്തും രാജ്യത്തെ നിയമപ്രകാരം തിരിച്ചയക്കുമെന്നായിരുന്നു ഒരു കേന്ദ്രമന്ത്രി നൽകിയ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റക്കാർ കുട്ടികളാണെങ്കിൽ അവർക്ക് യു.എസിൽ താമസ്സാനുമതി നൽകുന്ന നിയമം പിൻവലിച്ചുകൊണ്ട് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച വിജ്ഞാപനം ലോക വ്യാപകമായി പടരുന്ന നിസ്സംഗതയുടെ മറ്റൊരു വിലക്ഷണ സൂചനയാണ്
അതേസമയം, ഇത്തരം നിഷ്ഠുര നിലപാടുകൾക്ക് ന്യായീകരണം ചമക്കാൻ ഒേട്ടറെ പേർ രംഗത്തുവരുന്നു എന്ന പ്രതിഭാസവും വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. പതിനായിരങ്ങൾക്ക് കുടിയേറ്റ വിസ നിഷേധിക്കുന്നതിന് ട്രംപ് നൽകുന്ന വിശദീകരണം രാജ്യത്തെ നിയമസംവിധാനങ്ങളുടെ സംരക്ഷണം എന്നായിരുന്നു.
നിയമവ്യവസ്ഥയുള്ള രാജ്യമാണ് അമേരിക്ക എന്നാണ് അദ്ദേഹത്തിെൻറ പ്രഖ്യാപനം. ഇതേ സ്വരമാണ് സൂചിയുടേതും. ഇതേതരത്തിൽ ‘നിയമവാഴ്ച’യുടെ ഒാർമപ്പെടുത്തലിലായിരുന്നു ഇന്ത്യൻ നേതാക്കൾ. ഹാവ്റി ദുരന്തത്തെ പ്രമേയമാക്കുന്നതിന് ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ അലംഘനീയതയെ ഷാർലി ഹെബ്േദായും ഉയർത്തിപ്പിടിക്കുന്നു.
ഭരണകൂടത്തെ നിരന്തരം വിമർശിക്കുകവഴി ഗൗരി ലേങ്കഷ് മരണം ചോദിച്ചുവാങ്ങിയെന്ന പരിഹാസമാണ് ഇന്ത്യയിലെ വലതുപക്ഷ മാധ്യമങ്ങളിലും ട്രോളുകളിലും നിറഞ്ഞത്. 2002ലെ ഗുജറാത്ത് വംശഹത്യയെയും സമാന യുക്തിയാൽ നരേന്ദ്ര മോദി ന്യായീകരിച്ചതോർമിക്കുന്നു. ഗോധ്ര ട്രെയിൻ ദുരന്തത്തിന് തിരിച്ചടിയായാണ് ഗുജറാത്ത് കുരുതി സംഭവിച്ചതെന്ന വാദം സമർഥിക്കാൻ ‘ഏത് പ്രവർത്തനത്തിനും തുല്യമായ പ്രതിപ്രവർത്തനം ഉണ്ടാകുമെന്ന’ െഎസക് ന്യൂട്ടണിെൻറവരെ സിദ്ധാന്തത്തെ അദ്ദേഹം കൂട്ടുപിടിക്കുകയുണ്ടായി.
ന്യൂട്ടെൻറ തിയറിയോ, ദേശീയവാദ താൽപര്യങ്ങളോ ഏതുമാകാം ഇത്തരം സമർഥനങ്ങൾക്കു പിന്നിലെ ആധാരം. എന്നാൽ, ഇവക്ക് ധാർമികാടിത്തറയില്ലെന്ന് തീർത്തുപറയാനാകും. നാം വിലയിരുത്തിയതിനേക്കാൾ അഗാധമാണ് ലോകം അഭിമുഖീകരിക്കുന്ന പുതിയ പ്രതിസന്ധിയെന്ന് ഞാൻ അഭിപ്രായപ്പെടുന്നത് അതുകൊണ്ടാണ്. സാമ്പത്തിക മുരടിപ്പ്, രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിചിത പ്രതിസന്ധികളിൽനിന്ന് വ്യത്യസ്തമാണിത്.
ജനങ്ങളെ വികാരഭരിതമാക്കുന്ന നേതാക്കൾ ധാർമികത്തകർച്ചയുടെ ലക്ഷണങ്ങൾമാത്രം. അതോടൊപ്പം വ്യത്യസ്ത മൂല്യവ്യവസ്ഥകൾക്കു കീഴിൽ പരസ്പരം വിദ്വേഷം പുലർത്തുന്ന ജനക്കൂട്ടങ്ങളും ജീർണതയുടെ ചിഹ്നങ്ങൾ വഹിക്കുന്നു.
സ്വന്തം വാദങ്ങൾ മാത്രമാണ് കുറ്റമറ്റതെന്ന അന്ധമായ അപ്രമാദിത്വബോധത്താൽ അന്ധത ബാധിച്ചവർ വർധിക്കുന്നു. പ്രകൃതിദുരന്തങ്ങളെ ഹാസ്യവിഷയമാക്കാമെന്ന ഭാവം ഷാർലി ഹെബ്ദോ പുലർത്തുന്നതിന് സമാന്തരമായി മോദിയുടെ യോഗ്യതയിലുള്ള വിശ്വാസം ഇരയുടെ ചിതക്കു ചുറ്റും ആഹ്ലാദനൃത്തമാടാനുള്ള സാധൂകരണമായി വ്യാഖ്യാനിക്കപ്പെടുന്നു.
കൂടുതൽ പ്രാതിനിധ്യമുള്ള ജനാധിപത്യത്തിനോ സർവരെയും ഉൾക്കൊള്ളുന്ന മാർക്കറ്റ് ഇക്കോണമിക്കോ ഇൗ ധാർമിക ജീർണതയിൽനിന്ന് നമ്മെ രക്ഷിക്കാനാകില്ല. കഠിനമായ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടശേഷവും ജനാധിപത്യ സംവിധാനങ്ങളുടെയും തുറന്ന വിപണിയുടെയും യുക്തിഭദ്രത സ്ഥാപിച്ചെടുക്കാൻ നാം വിവേകത്തെ ധൂർത്തടിച്ചുകൊണ്ടിരിക്കുന്നു. വർധിച്ചുവരുന്ന അസമത്വങ്ങളെ നാം അന്ധമായി സാധൂകരിക്കുന്നു. ആശയഭ്രാന്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇൗ ലോകത്തുനിന്ന് മാനുഷികതയുടെ അടിസ്ഥാനമൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതുണ്ട്.
നമ്മുടെ രാഷ്ട്രീയ സാമ്പത്തിക സങ്കൽപങ്ങളിൽനിന്ന് സഹാനുഭൂതിയുടെയും കാരുണ്യത്തിെൻറയും ആശയങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നാം ഇന്ന് വസിക്കുന്ന ആധുനിക സമൂഹത്തിെൻറ രൂപരേഖ ചമയ്ക്കുന്ന സന്ദർഭത്തിൽ റൂസോയുടെ ഹൃദയത്തിൽ സഹാനുഭൂതിയുടെ ആശയം കളിയാടിയിരുന്നു. ദുർബലരോടും ഇരകളോടുമുള്ള സഹാനുഭൂതിക്ക് അദ്ദേഹം ഉൗന്നൽ നൽകി. സഹജീവികളോട് കരുണയുള്ള വ്യക്തികളുടെ കൂട്ടായ്മ അദ്ദേഹം സ്വപ്നം കണ്ടു. എന്നാൽ, ആഗോളതലത്തിൽ ഇപ്പോൾ പ്രത്യക്ഷമാകുന്ന സാമൂഹിക വ്യവസ്ഥ ക്രൂരതയുടെ സംസ്കാരത്തെയാണ് ആധാരമാക്കുന്നത്. സഹവർത്തിത്വം എന്ന മൗലികമൂല്യം േചാർന്നുപോയതിെൻറ ആഘാത ഫലമാണത്. സഹാനുഭൂതിയെ കേന്ദ്രമൂല്യമായി പ്രതിഷ്ഠിക്കാതെ തേടുന്ന രാഷ്ട്രീയ സാമ്പത്തിക പരിഹാര പദ്ധതികൾ ധാർമികശൂന്യതയുടെ നടപ്പ് പ്രതിസന്ധിയെ കൂടുതൽ അഗാധമാക്കാൻ മാത്രമേ ഉപകരിക്കൂ.
കടപ്പാട്: ബ്ലൂംബർഗ്
(പ്രമുഖ കോളമിസ്റ്റും നോവലിസ്റ്റും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.