മൈത്രിപാല സിരിസേന എന്ന രാഷ്ട്രീയക്കാരെൻറ ദീർഘവീക്ഷണത്തിൽ ഇനിയാർക്കെങ്കിലു ം സംശയമുണ്ടോ? അല്ലെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ സംശയത്തിെൻറ മുൾമുനയിൽ നിർത്തിയ രാഷ്ട്രീയ നിരീക്ഷകരെയും ജുഡീഷ്യറിയെയുമാണ് മുക്കാലിയിൽ കെട്ടി രണ്ടെണ്ണം പൊട്ടിക്കേണ്ടത്. പരമ സാത്വികൻ എന്ന് ലോക രാജ്യങ്ങൾ ഏക സ്വരത്തിൽ വിശേഷിപ്പിച്ച മറ്റേത് നേതാവുണ്ടാകും. അങ്ങനെയുള്ള സിരിസേനയാണ് പറഞ്ഞത്, തെൻറ കീഴിലുള്ള പാർലമെൻറിന് കാര്യമായി എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾതന്നെയാണത്രെ ദുശ്ശകുനമായി മുന്നിൽ നിൽക്കുന്നത്. തമ്മിൽ കണ്ടാൽ കടിച്ചുകീറാൻ നിൽക്കുകയാണ് അവർ. അതിനാൽ ഇനിയും ഇൗ അംഗങ്ങളെ വെച്ചോണ്ടിരുന്നാൽ രാജ്യത്തിനുതന്നെ ആപത്താണ്.
അപ്പോൾപിന്നെ പാർലമെൻറ് പിരിച്ചുവിടുകതന്നെ. രാജ്യരക്ഷയോർത്ത് ചെയ്തുപോയ ആ സൽകൃത്യത്തെ പരമോന്നത നീതിപീഠം കൊട്ടയിലെറിഞ്ഞ് നന്ദികേട് കാണിച്ചു. ഒപ്പം ഏകാധിപതിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നിട്ടിേപ്പാൾ എന്തായി? കാര്യങ്ങൾ സിരിസേന പറഞ്ഞിടത്തുതന്നെ വന്നില്ലേ? സുപ്രീംകോടതി ജഡ്ജിയുടെ വാക്കുകേട്ട് പാർലമെൻറിലെത്തിയ അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടി എല്ലാം തകർത്തുതരിപ്പണമാക്കി; അതും രണ്ടു ദിവസം. ആ മുളകുപൊടി സ്പ്രേ പ്രയോഗത്തിെൻറ വാർത്തയും ചിത്രവും നമ്മുടെ നാട്ടിൽ ഒന്നാം പേജിൽ വരാത്തത് ഇവിടെ നാമജപ പുകിലിലായതുകൊണ്ടുമാത്രമാണ്. ലങ്കൻ സാമ്രാജ്യം കുറച്ചുമാസത്തേക്ക് അദ്ദേഹത്തിനു മാത്രമായി വിട്ടുനൽകിയിരുന്നുവെങ്കിൽ ഇൗ അടിപിടി ഒഴിവാക്കാമായിരുന്നില്ലേ.
ഏകാധിപത്യം ഒരു യാഥാർഥ്യമായി നമുക്കു മുന്നിൽ നിൽക്കുേമ്പാൾ വിപ്ലവംതന്നെയാണ് അവകാശമെന്ന് പറഞ്ഞത് വിക്ടർ ഹ്യൂഗോയാണ്. അത്തരമൊരു വിപ്ലവത്തിലൂടെ ഉയിർത്തെഴുന്നേറ്റ ഒരു ജനകീയ നേതാവ് പിൽക്കാലത്ത് ഏകാധിപത്യത്തിെൻറ പാത സ്വീകരിച്ചാൽപിന്നെ എന്തുചെയ്യണം? ശ്രീലങ്കയുടെ വർത്തമാന രാഷ്ട്രീയത്തിെൻറ ആകെത്തുകയാണ് ഇൗ ചോദ്യം. നാലു വർഷം മുമ്പാണ്. അന്ന് സിരിസേന ആരോഗ്യമന്ത്രിയും ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ (എസ്.എൽ.എഫ്.പി) ദേശീയ നേതാവുമാണ്. പ്രസിഡൻറ് തെരഞ്ഞെടുപ്പ് കാലംകൂടിയായിരുന്നു അത്. മഹിന്ദ രാജപക്സയുടെ ഏകാധിപത്യ ഭരണത്തിൽനിന്ന് രക്ഷപ്പെടാൻ ലങ്കൻ ജനത ഒന്നാകെ ആഗ്രഹിക്കുന്നുണ്ട്. പേക്ഷ, ആരായിരിക്കണം പ്രതിയോഗി? തികഞ്ഞ പാർട്ടി അച്ചടക്കമുള്ള, മിതഭാഷിയായ സിരിസേന ആ നിമിഷം മുതൽ വിപ്ലവകാരിയുടെ വേഷമണിയുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളടക്കം സർവരുടെയും െപാതുസമ്മതനായ സ്ഥാനാർഥിയായി സ്വന്തം പാർട്ടി നേതാവ് രാജപക്സക്കെതിരെ മത്സരിക്കാനെത്തുന്നു.
ആ വിപ്ലവം വിജയിച്ചു. സമാധാനവും രാഷ്ട്രീയ സന്തുലിതത്വവുമുള്ള ക്ഷേമരാഷ്ട്രമാണ് പ്രസിഡൻറ് വാഗ്ദാനം ചെയ്തത്. അതിനുള്ള കർമപരിപാടികൾ ആരംഭിച്ചു. വിക്രമസിംഗെയുടെ നേതൃത്വത്തിൽ വന്ന പുതിയ പാർലമെൻറിെൻറ പിന്തുണയോെട ശ്രദ്ധേയമായ ഭരണഘടന ഭേദഗതികൾ വരെ നിലവിൽവന്നു. അങ്ങനെ വംശഹത്യയുടെയും പീഡനങ്ങളുടെയും കെട്ടകാലത്തിൽനിന്ന് പതിയെ ലങ്കൻ ജനത ഉയിർത്തെഴുന്നേറ്റു വരുകയായിരുന്നു. അപ്പോഴാണ്, വിക്രമസിംെഗയെ മാറ്റി രാജപക്സയെ വീണ്ടും സിരിസേന പ്രധാനമന്ത്രിപദത്തിൽ അവരോധിച്ചത്. പാർലെമൻറിൽ ഭൂരിപക്ഷമുള്ള വിക്രമസിംഗെ പക്ഷം, വിശ്വാസവോെട്ടടുപ്പിൽ തോൽപിക്കുമെന്നായേപ്പാൾ പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തീർത്തും രക്തരഹിതമായ നടപടികളിലൂടെ അങ്ങനെ സിരിസേന ലക്ഷണമൊത്തൊരു ഏകാധിപതിയായി. പേക്ഷ, പാർലമെൻറ് പിരിച്ചുവിട്ട നടപടി റദ്ദാക്കി സഭയിൽ ഭൂരിപക്ഷം തെളിയിക്കെട്ട എന്നായി സുപ്രീംകോടതി. അതിന് സാധിക്കാെത വന്നപ്പോഴാണ് സിരിസേന-രാജപക്സ കൂട്ടുകെട്ടിൽ പാർലമെൻറിൽ കുരുമുളകുപൊടി പ്രയോഗം അരങ്ങേറിയത്.
എന്തിനുവേണ്ടിയായിരുന്നു ഇൗ പുകിലെല്ലാമെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ എസ്.എൽ.എഫ്.പി വലിയ നേട്ടമുണ്ടാക്കിയിരുന്നു. കൂടാതെ, രാജപക്സയുടെ ആരാധകർ രൂപംനൽകിയ ശ്രീലങ്ക പീപ്ൾ പാർട്ടിയും നല്ല പ്രകടനം കാഴ്ചവെച്ചു. ഇനി െപാതുസമ്മതനായി അധിക കാലം തുടരാനാകില്ല. പഴയപോലെ രാജപക്സയുടെ ഇടയനായി കഴിഞ്ഞാൽ രാഷ്ട്രീയമെന്ന സാധ്യതയുടെ കലയെ പിന്നെയും ഉപാസിക്കാം. അതിനാണ് ഇൗ സാഹസമെല്ലാം. പേക്ഷ, കളിക്കിടയിൽ പരമോന്നത നീതിപീഠം ഇടേങ്കാലിട്ട് അലമ്പുണ്ടാക്കി. അയൽരാജ്യങ്ങളും പാശ്ചാത്യരും യു.എന്നുമെല്ലാം കണ്ണുരുട്ടി കാണിക്കുകയും ചെയ്തപ്പോൾ പിടിവിട്ടു. ഇനി സഭ സമ്മേളിക്കാൻ അനുവദിക്കാതെ അലേങ്കാലമുണ്ടാക്കി കാര്യങ്ങൾ നീട്ടിക്കൊണ്ടുപോവുക എന്ന തന്ത്രം പ്രയോഗിക്കുക മാത്രമാണ് രക്ഷ. അതാണിപ്പോൾ കാണുന്ന അഭ്യാസമെല്ലാം. എത്രകാലം ഇത് തുടരുമെന്ന് കണ്ടറിയുകതന്നെ വേണം.
1951 സെപ്റ്റംബർ മൂന്നിന് പടിഞ്ഞാറൻ പ്രവിശ്യയിലെ യഗോഡ എന്ന ഗ്രാമത്തിൽ ജനിച്ചു. കർഷക കുടുംബമായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ പെങ്കടുത്തതിന് പിതാവിന് സമ്മാനമായി ലഭിച്ച പാടശേഖരത്തിൽ പണിയെടുത്തിട്ടുണ്ട് ചെറുപ്പത്തിൽ. പോലോന്നാരുവയിലെ റോയൽ സെൻട്രൽ കോളജിൽ പഠിക്കുേമ്പാഴാണ് രാഷ്ട്രീയം തലക്കുപിടിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് സിലോണിലൂടെയായിരുന്നു തുടക്കം. ലങ്കാദേശത്തെ വിപ്ലവസിംഹം നാഗലിംഗം ഷൺമുഖദാസനാണ് രാഷ്ട്രീയഗുരു. അക്കാലത്ത് നിരവധി സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ പെങ്കടുത്ത് പൊലീസിെൻറ അടി വാങ്ങിയിട്ടുണ്ട്. അെതാക്കെ കഴിഞ്ഞാണ് എസ്.എൽ.എഫ്.പിയുടെ ഭാഗമാകുന്നത്. വിദ്യാർഥി നേതാവായി തുടങ്ങിയ ആ കരിയർ ഗ്രാഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനം വരെ എത്തി. 1989ൽ, ആദ്യമായി പാർലമെൻറിലെത്തി.
1994ൽ രണ്ടാമതും പാർലമെൻറിലെത്തിയപ്പോൾ കാത്തിരുന്നത് സഹമന്ത്രിപദമായിരുന്നു. എന്നാൽ, പ്രവർത്തനമികവ് കണക്കിലെടുത്ത് പ്രസിഡൻറ് ചന്ദ്രിക കുമാരതുംെഗ മൂന്നു വർഷത്തിനുശേഷം കാബിനറ്റ് പദവി നൽകി. പിന്നീട് കൃഷി, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ വിവിധ കാലങ്ങളിൽ കൈകാര്യം ചെയ്തു. പാർട്ടിയിലും ജനങ്ങൾക്കിടയിലും ഒരുപോലെ സമ്മതനായതോടെ വെച്ചടി കയറ്റമായി. അതാണ്, പാർട്ടിയെപ്പോലും തോൽപിച്ച് പ്രസിഡൻറ് പദത്തിൽവരെ എത്തിച്ചത്. ഇപ്പോഴത്തെ ഇൗ അതിബുദ്ധിയും അനുബന്ധ സംഭവങ്ങളും മാറ്റിനിർത്തിയാൽ ഭരണം താരതമ്യേന മികച്ചതായിരുന്നു. അഴിമതി കുറഞ്ഞു, മാധ്യമസ്വാതന്ത്ര്യം വർധിച്ചു, രാജ്യം പതിയെ പുേരാഗതിയുടെ പാതയിലേക്ക് കുതിച്ചുകൊണ്ടിരുന്നു. രാജപക്സയുടെ കാലത്തെ വംശീയാക്രമണമടക്കമുള്ള സംഭവങ്ങളുടെ മേൽ കേസെടുത്ത് പലരെയും അകത്തിട്ടതും എടുത്തുപറയണം. അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പേക്ഷ, ഇൗയൊരൊറ്റ നടപടി അതെല്ലാം റദ്ദാക്കുമെന്നത് നൂറുതരം.
ജയന്തി പുഷ്പകുമാരിയാണ് ഭാര്യ. മൂന്നു മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.