അലി അസ്ഗർ സബ്രി ഇേപ്പാൾ എവിടെയായിരിക്കും? ഏതാണ്ട് മൂന്നു വർഷം മുമ്പാണ് നമ്മുടെ ബദൽ മാധ്യമങ്ങൾ ഇൗ വ്യാപാരിയെ വായനക്കാർക്കു മുന്നിൽ എത്തിച്ചത്. ഗുജറാത്തിലെ ഭാവ്നഗറിൽ 49 ലക്ഷം രൂപ നൽകി സബ്രി 2013ൽ വീട് വാങ്ങി. ഗുജറാത്ത് കലാപശേഷം മുസ്ലിംകൾക്ക് പ്രവേശനം ‘നിഷേധിക്കപ്പെട്ട’ സാനറ്റോറിയം മേഖലയിലായിരുന്നു ആ വീട്. അതുകൊണ്ടുതന്നെ, സബ്രിയുടെ ഗൃഹപ്രവേശം എന്തു വിലകൊടുത്തും തടയുമെന്നായി വി.എച്ച്.പിയുടെ പ്രാദേശിക നേതൃത്വം. അവർ ആ വീടിനു മുന്നിൽ പന്തൽകെട്ടി ഭജനയും പാട്ടുമായി ‘രാം ദർബാർ’ ആരംഭിച്ചു. സബ്രി പലതരത്തിൽ അനുനയത്തിന് ശ്രമിക്കുന്നതിനിടെ, ഇടിത്തീപോലെ അവിടെയെത്തിയത് സാക്ഷാൽ തൊഗാഡിയ. വി.എച്ച്.പിയുടെ അന്താരാഷ്ട്ര വർക്കിങ് പ്രസിഡൻറിന് ഇതുപോലുള്ള ലോക്കൽ പ്രശ്നം പരിഹരിക്കാൻ അധികസമയം ചെലവഴിക്കാനാകില്ലല്ലോ. അതുകൊണ്ട്, രണ്ടു ദിവസത്തിനുള്ളിൽ തങ്ങൾ പറയുന്ന ആൾക്ക് വീട് നൽകി സ്ഥലം കാലിയാക്കാൻ നിർദേശിച്ച് പ്രസിഡൻറ് അടുത്ത തർക്കസ്ഥലത്തേക്ക് പോയി. ഇൗ ഫോർമുല അവതരിപ്പിച്ചതിെൻറ േപരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. തൊഗാഡിയക്കെതിരായ കേസൊക്കെ വലിയ കോമഡിയാണെന്നറിയാത്തവരുണ്ടോ? ഏതായാലും, സബ്രിക്ക് ആ വീട് കിട്ടിയവിലക്ക് വിറ്റ് നാടുവിടേണ്ടിവന്നു. ഭാവ്നഗറിൽനിന്ന് ഇങ്ങനെ കുടിയിറങ്ങിയ പതിനായിരക്കണക്കിന് മുസ്ലിംകളിൽ ഒരാൾ മാത്രമായിരുന്നു സബ്രി. വിഷയം ഏറ്റെടുത്ത മാധ്യമങ്ങൾ പതിയെ സബ്രിയെ മറന്നു.
ഇപ്പോൾ സബ്രിയെ വീണ്ടും ഒാർത്തത്, തൊഗാഡിയയുടെ അവസ്ഥ കണ്ടപ്പോഴാണ്. ‘ഹിന്ദുരാഷ്ട്ര’ത്തിനായി ഉന്മൂലനസിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാൻ നാവ് പടവാളാക്കി, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി രാജ്യം മുഴുെക്ക സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇൗ കലാപകാരി ഇപ്പോൾ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്. പരിവാർ പോരിൽ താൻ ഇരയാക്കപ്പെടുന്നുവെന്നും ജീവൻതന്നെ അപകടത്തിലാണെന്നുമുള്ള തൊഗാഡിയയുടെ കണ്ണീരിൽ കുതിർന്ന വാക്കുകളെ ചരിത്രവും സാഹചര്യത്തെളിവുകളും വെച്ചുനോക്കിയാൽ എങ്ങനെ വിശ്വസിക്കാതിരിക്കും?
‘ഫാഷിസത്തെ നിർവചിക്കേണ്ടത് ഇരകളുടെ എണ്ണം കണക്കാക്കിയല്ല, എങ്ങനെ ഇരയാക്കപ്പെടുന്നുവെന്ന് നോക്കിയാണെന്ന്’ പണ്ട് സാർത്ര് പറഞ്ഞുവെച്ചിട്ടുണ്ട്. സാർത്രിനെ മുഖവിലക്കെടുക്കാമെങ്കിൽ പ്രവീൺ തൊഗാഡിയയെയും ‘ഇര’ എന്ന് വിളിേക്കണ്ടിവരും. െചാവ്വാഴ്ച മാധ്യമപ്രവർത്തകർക്കു മുന്നിൽ നിൽക്കുേമ്പാൾ ആ മുഖത്ത് മരണഭയത്തിെൻറ വെപ്രാളമുണ്ടായിരുന്നു. ഡൽഹിയിലെ ‘രാഷ്ട്രീയ ബോസ്’ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെേട്ടക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അത്യന്തം നിഗൂഢമായ പരിവാർ പ്രസ്ഥാനത്തിനകത്ത് എങ്ങനെയാണ് ‘ഇര’കൾ സൃഷ്ടിക്കപ്പെടുന്നതെന്ന് തൊഗാഡിയക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണോ? അതൊക്കെ കുറെ കണ്ടിട്ടുണ്ട്, പലകുറി അത്തരം വേട്ടക്ക് കാർമികത്വം വഹിച്ച ചരിത്രവുമുണ്ട്. ‘രാഷ്ട്രീയ ബോസ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് നരേന്ദ്ര മോദിയെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. തൊഗാഡിയയുടെ രാഷ്ട്രീയ കൂടപ്പിറപ്പാണ് ഇൗ ‘രാഷ്ട്രീയ ബോസ്’ എന്നോർക്കണം.
ഗുജറാത്തിൽ ഹിന്ദുത്വരാഷ്ട്രീയത്തെ ഇക്കാണുംവിധം ‘വളർത്തി വലുതാക്കിയത്’ ഇരുവരും ചേർന്നാണ്. 1980കളുടെ തുടക്കത്തിൽ ആരംഭിച്ച ബന്ധമാണ്. തൊഗാഡിയ വി.എച്ച്.പിയിലും മോദി ബി.ജെ.പിയിലുമായിരുന്നു. മണിനഗറിലെ ഹെഡ്െഗവാർ ഭവനിൽ ദിവസവും രണ്ടുപേരും ഒത്തുചേരും. കാര്യങ്ങൾ ചർച്ച ചെയ്യും. സംഘി പ്രത്യയശാസ്ത്ര പ്രചാരണത്തിന് ഇരുവരും മോേട്ടാർ സൈക്കിളിലായിരുന്നു ഉൗരുചുറ്റിയിരുന്നത്. തൊഗാഡിയ വണ്ടി ഒാടിക്കും. പണ്ടേ, പിൻസീറ്റ് ഡ്രൈവിങ്ങിലാണ് താൽപര്യമെന്നതിനാൽ മോദി പിറകിലിരിക്കും. 1995ൽ, ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ പാർട്ടി കോർ കമ്മിറ്റിയിലിരുന്ന് സർക്കാറിനെ നിയന്ത്രിക്കുന്നിടത്തോളം ഇൗ ജോടി വളർന്നിരുന്നു. ആയിടക്കാണ് കേശുഭായ് സർക്കാറിനെതിരെ പാർട്ടിക്കുള്ളിൽ വഗേലയുടെ നേതൃത്വത്തിൽ ഉൾപാർട്ടി കലാപം നടന്നത്. ആ നാളുകളിൽ വഗേലക്കെതിരെ നിലയുറപ്പിച്ചു. അതിന് പ്രതികാരമായി, വഗേല മുഖ്യമന്ത്രിയായപ്പോൾ തൊഗാഡിയയെ ജയിലിലടച്ചു.
അന്ന്, തൊഗാഡിയയുടെ മോചനത്തിനായി തെരുവിൽ സമരംചെയ്ത കൂട്ടുകാരനാണ് ഇൗ ‘രാഷ്ട്രീയ ബോസ്’. അക്കാലത്ത്, മോദിയെ ഡൽഹിയിലേക്ക് പാർട്ടി നാട് കടത്തിയപ്പോൾ കൂടെനിന്നത് തൊഗാഡിയ മാത്രമായിരുന്നു. ഡൽഹിയിൽനിന്ന് ഗുജറാത്തിലെത്തുേമ്പാഴെല്ലാം അന്ന് മോദി അന്തിയുറങ്ങിയത് വി.എച്ച്.പി കാര്യാലയത്തിലായിരുന്നു. പിന്നീട്, മോദി ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ തൊഗാഡിയയുടെ വിശ്വസ്തരെ അധികാരത്തിെൻറ ഉന്നത ശ്രേണിയിലിരുത്തി. പക്ഷേ, േമാദിയുെട രണ്ടാമൂഴത്തോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. പഴയ കൂട്ടുകാരനെ പതിയെ ഒഴിവാക്കി മൂലക്കിരുത്തി. അന്നു മുതൽ അത്ര രസത്തിലല്ല. ചിലപ്പോഴെല്ലാം അത് മറനീക്കി പുറത്തുവരുകയും ചെയ്തിട്ടുണ്ട്. മോദിക്ക് പഴയപോലെ ‘ഹിന്ദുത്വ സ്പിരിറ്റ്’ ഇല്ല, അധികാരം കിട്ടിയപ്പോൾ എല്ലാം മറന്നു’ എന്നൊക്കെയാണ് തൊഗാഡിയയുടെ പരാതി. മോേട്ടാർ സൈക്കിളിൽ ചുറ്റിനടന്ന കാലത്ത് തങ്ങൾ പങ്കുവെച്ച ‘ഹിന്ദു രാഷ്ട്ര’ എന്ന സ്വപ്നം ഉപേക്ഷിച്ച് ‘ഇന്ത്യ ഫസ്റ്റ്’ മുദ്രാവാക്യവുമായി നടക്കുകയാണത്രെ മോദി. ഇത് അംഗീകരിക്കാൻ കഴിയില്ല. അതിനാൽ പരിവാറിനുള്ളിൽ പോർമുഖം തുറക്കുകയല്ലാതെ നിർവാഹമില്ല. അങ്ങനെ പോരാടിക്കൊണ്ടിരിക്കുേമ്പാഴാണ് ‘രാഷ്്ട്രീയ ബോസ്’ രാജസ്ഥാനിൽനിന്ന് പൊലീസിനെ ഇറക്കിയത്. മരണഭയമില്ലെന്ന് തൊഗാഡിയ ആവർത്തിക്കുന്ന സ്ഥിതിക്ക്, തെൻറ ‘ഹിന്ദുരാഷ്ട്ര’ സ്വപ്നം പൊലിഞ്ഞതിെൻറ നിരാശകൊണ്ടാകാം അദ്ദേഹം കണ്ണീർ പൊഴിച്ചതെന്നാണ് ദോൈഷകദൃക്കുകൾ പറയുന്നത്. അത്യാവശ്യം തെളിച്ചമുള്ള ഒരു കണ്ണട വെച്ചുനോക്കുേമ്പാൾ, തൊഗാഡിയയുടെ ‘ഹിന്ദുരാഷ്്ട്ര’യും മോദിയുടെ ‘ഇന്ത്യ ഫസ്റ്റും’ തമ്മിൽ വ്യത്യാസമൊന്നും കാണാത്തസ്ഥിതിക്ക് എന്തിനീ കടിപിടിയെന്ന സംശയവും ഇക്കൂട്ടർക്കുണ്ട്.
1956 ഡിസംബർ 12ന് ഗുജറാത്തിലെ അംറേലിയിലെ ഒരു കർഷക കുടുംബത്തിൽ ജനനം. പത്താം വയസ്സുമുതൽ ആർ.എസ്.എസിൽ പ്രവർത്തിച്ചുതുടങ്ങിയതാണ്. ആളൊരു ഡോക്ടറാണ്. വെറും ഡോക്ടറല്ല, കാൻസർ സർജൻ എന്നുതന്നെ പറയണം. 14 വർഷം ആ പണി ഭംഗിയായി ചെയ്തിട്ടുമുണ്ട്. ‘ധന്വന്തരി’ എന്നപേരിൽ സ്വന്തമായി ആശുപത്രിയുമുണ്ട്. പക്ഷേ, പ്രസംഗകലയിലാണ് കൂടുതൽ താൽപര്യം. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ രാജ്യത്ത് എത്ര കേസ് നിലനിൽക്കുന്നുവെന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ. രാമക്ഷേത്രം, ഏകസിവിൽ കോഡ്, ഗോ സംരക്ഷണം എന്നിവയൊക്കെയാണ് ഇഷ്ട വിഷയങ്ങൾ. ഏറ്റവും ഒടുവിൽ കേരളത്തിൽ വന്നത് വിഷരഹിത കൃഷി പ്രചരിപ്പിക്കാനായിരുന്നു. പക്ഷേ, ഏറെ വിഷമയമായിരുന്നു ആ പ്രസംഗം. ‘ഛണ്ഡാളരുടെ ജീവെനക്കാൾ വിലയുണ്ട് ഗോമാതാവിെൻറ ജീവന്’ എന്നാണ് ഗോസംരക്ഷണം സംബന്ധിച്ച അദ്ദേഹത്തിെൻറ പ്രഖ്യാപിത നിലപാട്. മുസ്ലിം ഉന്മൂലനത്തിനും ഇതുപോലെ സ്വതഃസിദ്ധമായ കാഴ്ചപ്പാടുകൾ ഉണ്ട്. പ്രസംഗത്തിെൻറ പേരിലും ഹിന്ദുത്വ ‘പ്രചാരണ’ത്തിെൻറ പേരിലുമെല്ലാം പലകുറി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരുകാലത്തും അതിലൊന്നും കുലുങ്ങിയിട്ടില്ല. എന്നാൽ, ഇപ്പോൾ ശരിക്കും പേടിച്ചിരിക്കുകയാണ്. അപ്പോൾ അതിന് തക്കതായ കാരണം കാണുമായിരിക്കും; പ്രത്യേകിച്ചും പ്രതിേയാഗി ഡൽഹിയിൽനിന്നുള്ള ‘രാഷ്ട്രീയ ബോസാ’ണെന്ന് വരുേമ്പാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.