ഒാരോ കളിയിലും പുതിയൊരു നാടകം പിറവികൊള്ളുന്നുവെന്നാണ് ക്രിക്കറ്റിനെക്കുറിച്ചുള്ള ഹരോൾഡ് പിൻററിെൻറ നിരീക്ഷണം. സംഗതി മാന്യന്മാരുടെ കളിയെന്നൊക്കെയാണ് പറയാറുള്ളതെങ്കിലും മാന്യതക്ക് നിരക്കാത്ത പല നാടകീയ മുഹൂർത്തങ്ങളും ഫീൽഡിനകത്തും പുറത്തും പിറവികൊള്ളുന്നതുകൊണ്ടാകാം, നല്ലൊരു കളിഭ്രാന്തനായിട്ടും പിൻററിന് ഇങ്ങനെ പറയേണ്ടിവന്നത്. ഇപ്പറഞ്ഞത് കളിക്കാരെക്കുറിച്ചാണ്. കാണികളുടെ കാര്യം അതിനുമപ്പുറമാണ്. അടിസ്ഥാനപരമായി അതൊരു ആൾക്കൂട്ടമാണേല്ലാ. ഉന്മാദികളായ ആൾക്കൂട്ടം കാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങിയാൽ എന്താണ് സംഭവിക്കുക എന്നതിന് അഖ്ലാഖ് മുതലിങ്ങോട്ട് നമുക്കു മുന്നിൽ ഉദാഹരണങ്ങൾ ഏറെയുണ്ട്. അത്തരം ആൾക്കൂട്ടത്തിെൻറ ഗാലറിയിലെ വികൃതികളെക്കുറിച്ച് പറഞ്ഞതിനാണ് ഇർഫാൻ പത്താൻ എന്ന മുൻ ദേശീയതാരത്തെ സർവരും നിർത്തിപ്പൊരിക്കുന്നത്. സൈബർ ലോകത്തും പുറത്തും വലിയൊരു ആൾക്കൂട്ടം ദിവസങ്ങളായി ഇർഫാനെ വളഞ്ഞിരിക്കുന്നു. അറിയാമേല്ലാ, ഇർഫാെൻറ പ്രതിഭാവിലാസം. സ്വിങ് ബൗളിങ്ങിെൻറ ഇന്ത്യൻ സുൽത്താനാണ്. ഇർഫാൻ തൊടുത്തുവിടുന്ന പന്തുകൾ ക്രീസിൽ മുത്തമിട്ട് ഏേങ്കാണിച്ചുയർന്നപ്പോൾ വലംകൈയൻ ബാറ്റ്സ്മാന്മാരുടെയും സമസ്ത പ്രതിരോധവും തകർന്നുപോയിട്ടുണ്ട് പലവട്ടം. കറാച്ചിയും അഡ്ലെയ്ഡും മെൽബണും ഫിറോസ് ഷാ കോട്ലയുെമാക്കെ അതിന് എത്രയോ തവണ സാക്ഷിയായിട്ടുമുണ്ട്. വിക്കറ്റിനു മുന്നിലെ വലംകൈയൻമാർക്ക് ഇൗ സ്വിങ് ബോളുകൾ മതിയാകും. കളത്തിനു പുറത്തുള്ള ആൾക്കൂട്ടത്തെ നേരിടാൻ അതുപോരാ. അതിനാൽ, ‘സ്െട്രയ്റ്റ് ഡെലിവറി’തന്നെ പയറ്റി; കാര്യങ്ങൾ തുറന്നുപറഞ്ഞു: ‘‘നിറത്തിെൻറ പേരിൽ മാത്രം വംശീയതയെ പരിമിതപ്പെടുത്താനാകില്ല. വിശ്വാസത്തിെൻറ പേരിലുള്ള വിവേചനങ്ങളും അതിൽപെടും.’’ പിന്നീടങ്ങോട്ട് ട്രോൾ ശരങ്ങളായിരുന്നു. പേക്ഷ, അതുകൊണ്ടൊന്നും പറഞ്ഞത് തിരുത്തിപ്പറയാനില്ല. ഇൗ അഭിപ്രായങ്ങൾ ഇന്ത്യക്കു വേണ്ടിയാണെന്നാണ് ഉറച്ച നിലപാട്.
‘റേസിസം’ അഥവാ വംശീയത എന്ന വാക്കിെൻറ അർഥം മാറ്റിക്കൊണ്ടിരിക്കയാണ് ഇംഗ്ലീഷ് നിഘണ്ടുകൾ. പുതിയ ലോകക്രമത്തിൽ നിറത്തിെൻറ പേരിൽ മാത്രമായി ‘വംശ’ത്തെ വ്യാഖ്യാനിക്കാനാവില്ലെന്ന വാദം കായികലോകവും ഏറ്റെടുത്തു കഴിഞ്ഞു. ജോർജ് ഫ്ലോയ്ഡിെൻറ കൊലപാതകത്തിനു പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളോട് പല കായിക താരങ്ങളും െഎക്യപ്പെട്ടുകൊണ്ടിരിക്കുന്നതിെൻ വാർത്തകളാണ് എങ്ങും. അതിെൻറ തുടർച്ചയിൽതന്നെയാണ് ഇർഫാനും പ്രതികരിച്ചത്. ഇൗ കമൻറ് നിരീക്ഷണമാണോ അതോ അനുഭവത്തിെൻറ വെളിച്ചത്തിൽ പറഞ്ഞതാണോ എന്ന ചോദ്യത്തിന് ഇർഫാൻ നൽകിയ ഉത്തരം, ഭരണകൂടത്തിനുനേരെയുള്ള മറ്റൊരു ‘സ്െട്രയ്റ്റ് ഡെലിവറി’യായിരുന്നു: ‘‘വിശ്വാസത്തിെൻറ പേരിൽ ഒരാൾക്ക് വീടും സ്ഥലവും ലഭിക്കാത്തതും റേസിസ്റ്റ് മനോഭാവം കൊണ്ടാണ്.’’ ദേശത്തിെൻറയും മതത്തിെൻറയും പേരിൽ നടക്കുന്ന വിവേചനങ്ങളെ ഇതിലും സർഗാത്മകമായി ഒരാൾക്ക് എങ്ങനെയാണ് അവതരിപ്പിക്കാനാവുക? സ്വാഭാവികമായും അത് അധികാര കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. അവരുടെ വാലാട്ടികളായ ‘ആൾക്കൂട്ട’മാണിപ്പോൾ ഇർഫാനു നേരെ ഉറഞ്ഞുതുള്ളുന്നത്.
ശശി തരൂരിെൻറ ‘ഇന്ത്യാസ് ലോസ്റ്റ് ബോയ്സ്’ പട്ടികയിൽ സ്ഥാനം പിടിച്ചയാളാണ്. പ്രതിഭയുണ്ടായിട്ടും പരാജയപ്പെട്ടുപോയ ഇന്ത്യൻ താരങ്ങളുടെ പട്ടികയായിരുന്നു അത്. വിനോദ് കാംബ്ലി, സന്ദീപ് പാട്ടീൽ, ലക്ഷ്മൺ ശിവരാമ കൃഷ്ണൻ തുടങ്ങിയവരടങ്ങിയ ആ ‘ടീമി’ൽ ഇർഫാൻ ഉൾപ്പെട്ടത് 2011ൽ ലോകചാമ്പ്യന്മാരായ ഡോണിപ്പടയിൽ അവസരം നിഷേധിക്കപ്പെട്ടതിനാലായിരുന്നു. ആ ലേഖനത്തിൽ ഇങ്ങനെ പറയുന്നു: ‘‘സ്വിങ് പന്തുകളുടെ ഇന്ദ്രജാലം തീർത്ത് 2003ൽ പാകിസ്താനെതിരെ ഏകദിന പരമ്പര വിജയവും രണ്ടു വർഷത്തിനുശേഷം അതേ എതിരാളികൾക്കെതിരെ ഹാട്രിക്കും, അതേവർഷം അവർക്കെതിരെ ടെസ്റ്റിൽ സെഞ്ച്വറിയും 2008ൽ ആസ്ട്രേലിയക്കെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി വിജയവും മാൻ ഓഫ് ദ മാച്ചും, ട്വൻറി20 ലോകകപ്പിലെ സൂപ്പർതാരമായി കിരീടവും സമ്മാനിച്ച ഒരുതാരം ഈ പട്ടികയിൽപെടുന്നത് നിർഭാഗ്യകരമാണ്. പ്രതിഭ വേണ്ടുവോളമുണ്ടായിട്ടും 25ാം വയസ്സിൽ പല കാരണങ്ങളാൽ പുറന്തള്ളപ്പെട്ടവൻ. പഴയ ഫോമിലല്ലെങ്കിലും സാധ്യതാ ടീമിൽപോലും ഇടം ലഭിക്കാത്തതിലാണ് എനിക്കത്ഭുതം.’’ ക്രിക്കറ്റ് പണ്ഡിറ്റിെൻറ ഇൗ വരികളിൽ എല്ലാമുണ്ട്. 2003ൽ, ഏഷ്യൻ അണ്ടർ -19 ക്രിക്കറ്റിലെ ലോക റെക്കോർഡ് പ്രകടനവുമായി ദേശീയ ടീമിൽ ഇടം പിടിച്ചയാളാണ്. ബംഗ്ലാദേശിനെതിരെ 16 റൺസ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്ത്തിയാണ് ‘ബറോഡ ഡൈനാമിറ്റ്’ എന്ന വിശേഷണത്തിനർഹനായത്. നീല ജേഴ്സിയിലും ഇതേ മാസ്മരിക പ്രകടനം പുറത്തുവന്നു. കറാച്ചിയിൽ പാക് ബാറ്റ്സ്മാൻമാരാണ് അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ നിലതെറ്റിയത്. അന്നത്തെ ആദ്യ ഒാവറിലെ ഹാട്രിക് നേട്ടം ആർക്കാണ് മറക്കാനാവുക? പിന്നെയും ആ മാസ്മരിക പ്രകടനം പലകുറി ആവർത്തിക്കപ്പെട്ടു. 2007ലെ പ്രഥമ ട്വിൻറി 20 ലോകകപ്പിൽ പാകിസ്താനെതിരായ ഫൈനൽ മത്സരമടക്കം എത്രയോ സന്ദർഭങ്ങളിൽ ഗാലറികളെ ഇളക്കി മറിച്ചിട്ടുണ്ട്. പേക്ഷ, ഉള്ളം കൈയിൽനിന്ന് തൊടുത്തുവിടുന്ന പന്തിെൻറ അപ്രവചനീയമായ സ്വിങ്പോലെ തന്നെയായിരുന്നു ടോട്ടൽ കരിയറും. കായികതാരങ്ങളുടെയും കളിയെഴുത്തുകാരുടെയും ഭാഷയിൽ പറഞ്ഞാൽ സ്ഥിരതയില്ല. ക്രിക്കറ്റ് എന്നത് കണക്കുകളുടെകൂടി കളിയാണേല്ലാ. പ്രതിഭാ വിലാസത്തെക്കാൾ അവിടെ സ്റ്റാറ്റിസ്റ്റിക്സിനാണ് പ്രാധാന്യം. ഇൗ സ്ഥിരതയില്ലായ്മയിലും കരിയർ സ്റ്റാറ്റിസ്റ്റിക്സ് സാമാന്യമായി നിലനിർത്തിയിട്ടുണ്ട്. സമകാലികരായ സഹീർ ഖാൻ, അജിത് അഗാർക്കർ, ആശിഷ് നെഹ്റ, ലക്ഷ്മിപതി ബാലാജി, ആർ.പി. സിങ് തുടങ്ങിയവരുടെ പ്രകടനംവെച്ചു നോക്കുേമ്പാൾ ഒട്ടും പിന്നിലായിരുന്നില്ല. എന്നിട്ടും അകത്തും പുറത്തുമായി കളിതുടരാനായിരുന്നു യോഗം.
ഇൗ ക്രിക്കറ്റ് യോഗംതന്നെ യാദൃച്ഛികമായിരുന്നേല്ലാ. പിതാവ് മഹ്മൂദ് ഖാൻ കാണിച്ച വഴിയേ പോയിരുന്നുവെങ്കിൽ ഇസ്ലാമിക പണ്ഡിതനോ പള്ളി ഇമാമോ ആയി മാറുമായിരുന്നു ഇർഫാനും സഹോദരൻ യൂസുഫ് പത്താനും. മഹ്മൂദ് ജോലി ചെയ്തിരുന്ന ബറോഡ ജുമാമസ്ജിദ് അങ്കണത്തിൽ ക്രിക്കറ്റ് കളിക്കുന്നതിലായിരുന്നു സഹോദരങ്ങൾക്ക് താൽപര്യം. ആ കളി കണ്ട് പള്ളിയിൽ വന്നവർ കലിപൂണ്ടിട്ടുണ്ട്. അതിന് പലവട്ടം മഹ്മൂദ് മാപ്പും പറയേണ്ടിവന്നിട്ടുണ്ട്. അപ്പോഴും മാതാവ് ശമീം ബാനു ആ കളിക്കമ്പത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ‘പിള്ളേർ കൊള്ളാലോ’ എന്ന് കണ്ട് അമ്മാവൻ അഹമ്മദ് മിയ ഷൂവും ബാറ്റുമെല്ലാം വാങ്ങി നൽകുകയും ചെയ്തതോടെ പത്താൻ സഹോദരങ്ങളുടെ വഴി തെളിഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദത്ത ഗെയ്ക്വാദാണ് ഇരുവരെയും കൈപിടിച്ചുയർത്തുന്നത്. അണ്ടർ 14 ബറോഡ ടീമിൽ ഇടം പിടിച്ചതോടെ ഇർഫാെൻറ യാത്രക്ക് വേഗംകൂടി. 2000ത്തിൽ ഇന്ത്യൻ അണ്ടർ 15 ടീമിലും പിന്നാലെ, അണ്ടർ 19 ഇന്ത്യൻ ടീമിലുമെത്തി. 2003 ഡിസംബറിൽ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ ് കളിച്ച് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ട്വൻറി 20യും രാജ്യത്തിനായി കളിച്ചു. വിക്കറ്റുകൾ യഥാക്രമം 100, 173, 28. ഒമ്പതു തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ബാറ്റിങ്ങും മോശമല്ല. ടെസ്റ്റിൽ 31.33ഉം ഏകദിനത്തിൽ 23.39 ആണ് ശരാശരി ബാറ്റിങ് പ്രകടനം. 2012ലാണ് അവസാനമായി ദേശീയ ജേഴ്സി അണിഞ്ഞത്. അതിനുശേഷം വിവിധ ടീമുകളിലായി െഎ.പി.എല്ലിൽ കളിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ, 35ാം വയസ്സിൽ കളിയോട് വിടപറഞ്ഞു. അതിനിടെ, ജമ്മു-കശ്മീർ രഞ്ജി ടീമിെൻറ പരിശീലക വേഷമണിഞ്ഞു. ഇപ്പോൾ ടീമിെൻറ ഉപദേശകനാണ്. 2016ലായിരുന്നു വിവാഹം. ഹൈദരാബാദുകാരിയായ മോഡൽ സഫ ബേഗിനെ നിക്കാഹ് ചെയ്തത് മക്കയിൽ വെച്ചാണ്. ദമ്പതികൾക്ക് ഒരു മകൻ. ഇംറാൻഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.