ചൊല്ലായാലും ചെയ്തിയായാലും കസർത്തിലെ മിടുക്ക്. അതിെൻറ ഉൗക്കിലാണ് താൻ വരച്ചുകാട്ടുന്ന സാമ്പത്തിക വളർച്ചനിരക്കു പോലെ സ്വന്തം വളർച്ചയും കുത്തനെ മേലോട്ടുതന്നെ നിൽക്കുന്നത്. കളത്തിൽ കിതക്കുേമ്പാഴും കണക്കിൽ കുതിപ്പുതന്നെ എന്നു സർവരെയും സമ്മതിപ്പിക്കാൻ ആ നാക്ക് ഒന്നു മതി. എതിരാളികളെ വീഴ്ത്താനും മുൻ പിൻ നോക്കാതെ ആ ഉറുമിതന്നെ വീശും. പ്രഹരമേറ്റവർ സമനില വീണ്ടെടുത്ത് തിരിച്ചെത്തുേമ്പാഴേക്കും ജെയ്റ്റ്ലി കേസ് ജയിച്ചിട്ടുണ്ടാകും. എന്നാൽ എപ്പോഴും സരസ്വതി തന്നെ നാവിൽ വിളയാടണമെന്നില്ല. അപ്പോൾ നാക്കുപിഴ വരുത്തുന്ന അനർഥങ്ങളാകെട്ട, ചെറുതല്ല താനും. ഇന്ദിര ഗാന്ധിയെ ഹിറ്റ്ലറോട് ഉപമിക്കുേമ്പാഴും അടിയന്തരാവസ്ഥയെ അപലപിക്കുേമ്പാഴും മലർന്നുകിടന്നു തുപ്പുകയാണ് മന്ത്രിയെന്നായി ആക്ഷേപം. സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാൻ പൊന്തയിളക്കി വെടിവെച്ച് നടക്കെത്തന്നെ അവിടെ പിന്നെയും ഇന്ത്യൻ നിക്ഷേപം വർധിക്കുേമ്പാൾ അതിനു ലോ േപായൻറുകളുന്നയിച്ച് വിമർശകർക്കൊന്നും ഒരു ചുക്കുമറിയില്ലെന്നു വരുത്തി ഇരുട്ടുകൊണ്ട് ഒാട്ടയടക്കാൻ നോക്കിയതും വിജയിച്ചില്ല.
അടിയന്തരാവസ്ഥയെന്നു കേട്ടാൽ രോഗശയ്യയിലായാലും ഇളകാതിരിക്കാനാവില്ല. ഇന്ദിരയെന്നു കേട്ടാൽ പിന്നെ തിളക്കാതെ വശമില്ല. അങ്ങനെ ഇടംവലം നോക്കാതെ തുറന്നടിച്ചു, ഇന്ദിര ഹിറ്റ്ലർ എന്ന്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന 1975 ജൂൺ 25െൻറ രാത്രി. ഡൽഹി നാരായൺവിഹാറിലെ വീട്ടിെൻറ കോലായയിൽ നിൽക്കുേമ്പാൾ പുറത്ത് അച്ഛൻ ഒരു പൊലീസുകാരനോട് സംസാരിച്ചുനിൽക്കുന്നതു കണ്ട് പിറകുവശത്തെ വാതിലിലൂടെ ഇറങ്ങിയോടിയതാണ് എ.ബി.വി.പിക്കാരനായ ജെയ്റ്റ്ലി. അടുത്തനാളിൽ ഡൽഹി കലാശാലയിലെ യൂനിയൻ നേതാവെന്ന നിലയിൽ മുന്നൂറോളം പേരുമായി പ്രതിഷേധത്തിനിറങ്ങുേമ്പാൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരമൊന്നുമറിഞ്ഞിരുന്നില്ല. അങ്ങനെ കൂട്ട അറസ്റ്റായി, ജയിലായി. 19 മാസത്തിനിടക്ക് പഞ്ചാബിലെ അമ്പാല ജയിലിൽനിന്ന് ഡൽഹിയിലെ തിഹാറിലും കിടന്നു. അപ്പോൾ പിന്നെ ഇന്ദിരയോടും അടിയന്തരാവസ്ഥയോടും കലിയടങ്ങില്ലല്ലോ. അതിനു വിളിച്ച ചീത്ത പക്ഷേ, കെണിയായിപ്പോയി. ഗുരുവായ ആർ.എസ്.എസ് താത്ത്വികൻ ഗോൾവാൾക്കർ മാതൃകാപുരുഷനും ഹിന്ദുസ്ഥാന് പഠിക്കാനും പകർത്താനുമുള്ള പാഠവുമായി അവതരിപ്പിച്ച മഹാത്മാവാണ് ഹിറ്റ്ലർ. അത് പണ്ടൊരിക്കൽ രാജ്യസഭയിൽ സീതാറാം യെച്ചൂരി ബി.ജെ.പിക്കാർക്ക് ക്ലാസെടുത്തുകൊടുത്തതാണ്. പക്ഷേ, ഒാർത്തില്ല. ഇനി അടിയന്തരാവസ്ഥയുടെ കാര്യത്തിലോ? മുട്ടുകൈയില്ലാത്ത ബി.ജെ.പിയാണ് ചെറുവിരലില്ലാത്ത കോൺഗ്രസിനെ കളിയാക്കുന്നതെന്നായി മാധ്യമങ്ങൾ. വാജ്പേയി ദുർഗയെന്നു വിശേഷിപ്പിച്ച ഇന്ദിരക്കും മേലെ നീങ്ങുന്ന മോദിയുടെ കൂടെയിരുന്ന് കോൺഗ്രസിനെ തുപ്പിയത് സ്വന്തം നെഞ്ചിലേക്കുതന്നെ വീണത് അവർ ചൂണ്ടിക്കാട്ടി. ഫലത്തിൽ കോൺഗ്രസിനു വെച്ചത് ബി.ജെ.പിക്കു തിരിച്ചുകൊണ്ടു.
കള്ളപ്പണ വേട്ട മോദിയുടെയും ജെയ്റ്റ്ലിയുടെയും വെടിയായിരുന്നു എന്നു ദിനംതോറും കൂടുതൽ െവളിവായി വന്നു. അതിലൊടുവിലത്തേതാണ് സ്വിസ് ബാങ്ക് നിക്ഷേപം കുറയുകയല്ല, കൂടുകയാണ് എന്ന വാർത്ത. പൊയ്മുഖം അടർന്നുവീഴാതിരിക്കാൻ തത്രപ്പെട്ട ഉടനെ പുതിയ സാമ്പത്തികപാഠവുമായി വന്നു. കള്ളപ്പണം നല്ലതും ചീത്തയുമുണ്ടെന്നും ഇൗ അടിക്കണക്കൊന്നും പ്രതിപക്ഷത്തിനറിയില്ലെന്നുമുള്ള അദ്ദേഹത്തിെൻറ ക്ലാസ് പക്ഷേ, പാർട്ടിക്കാർക്കുതന്നെ ദഹിച്ചിട്ടില്ല. എതിരാളിയെ വീക്കാനുള്ള തിരക്കിൽ തിരിഞ്ഞുനോക്കാതെ മുമ്പും കുടുങ്ങിയിട്ടുണ്ട്. 2015ൽ ജെ.എൻ.യു അടക്കമുള്ള കാമ്പസുകളിൽ സർക്കാറിെൻറ തലതിരിഞ്ഞ നീക്കങ്ങൾക്കെതിരെ വിദ്യാർഥിപ്രക്ഷോഭം ശക്തമായപ്പോൾ അവരെ ‘തെമ്മാടിക്കൂട്ടം’ എന്നു വിളിച്ച് അധിക്ഷേപിച്ചു. അതുകണ്ട പലരും ഭൂതം തിരഞ്ഞു. അപ്പോഴാണ് പൊതുമുതൽ നശിപ്പിക്കുന്ന അക്രമാസക്ത സമരകഥകൾ പുറത്തുവന്നത്. 1973 ഡിസംബറിൽ ഗുജറാത്തിൽ അഹ്മദാബാദിലെ എൽ.ഡി എൻജി. കോളജിലെ കുട്ടികൾ കാൻറീൻ ചാർജ് പോലുള്ള ചില പരാതികളുടെ പേരിൽ സമരത്തിനിറങ്ങി. ഇത് പിന്നീട് കൊള്ളയും കൊള്ളിവെപ്പും അകമ്പടിയായ സംസ്ഥാന വ്യാപകമായ പ്രക്ഷോഭമായി മാറിയപ്പോൾ മുന്നിൽ നടന്നു. 1974 മാർച്ചിൽ സമാന പ്രക്ഷോഭത്തിൽ ബിഹാറിൽ നിയമസഭ പിക്കറ്റ് ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടൽ നിരവധി സർക്കാർ, മാധ്യമ ഒാഫിസുകളുടെ കൈയേറ്റത്തിനും നശീകരണത്തിനുമിടയാക്കി. ഇതൊക്കെ പിന്നീട് ജയപ്രകാശ് നാരായണെൻറ ‘സമ്പൂർണവിപ്ലവ’ നീക്കത്തിലേക്ക് മാറിയപ്പോൾ ജെയ്റ്റ്ലി സജീവമായുണ്ടായിരുന്നു. ഇക്കാലത്ത് അഹ്മദാബാദിനും പട്നക്കുമിടയിൽ ഒാടിനടന്ന് പ്രക്ഷോഭത്തിന് ആളെയും ആക്കവും കൂട്ടുകയായിരുന്നു പ്രക്ഷോഭസമിതി ദേശീയ കൺവീനറായിരുന്ന ജെയ്റ്റ്ലി. അതൊക്കെ മറന്നാണ് കാമ്പസ് പ്രക്ഷോഭങ്ങൾക്കെതിരെ ചാടിയിറങ്ങിയത്. എന്നാൽ ചരിത്രം ഭാരമാകേണ്ട എന്നൊരു തീരുമാനമെടുത്തു. ഇക്കണ്ട സമരകഥകളൊക്കെ ഒഴിവാക്കിയാണ് അദ്ദേഹം തെൻറ ചരിത്രമെല്ലാം കോർത്തുവെച്ചിരിക്കുന്നത്.
വക്കീലായിരുന്ന മഹാരാജ് കിഷൻ െജയ്റ്റ്ലിയുടെയും സാമൂഹികപ്രവർത്തക രത്തൻ പ്രഭയുടെയും മകനായി 1972ൽ ജനനം. സെൻറ് സേവിയേഴ്സിലെയും ശ്രീറാം കോമേഴ്സ് കോളജിലെയും പഠനം കഴിഞ്ഞ് ഡൽഹി സർവകലാശാലയിൽനിന്നു നിയമബിരുദമെടുത്തു. സംവാദത്തിലും സംഘാടനത്തിലും ഒരുപോലെ കസറി. കോളജിൽ ആർ.എസ്.എസിെൻറ വിദ്യാർഥിസംഘടന അഖില ഭാരതീയ വിദ്യാർഥി പരിഷത്തിെൻറ ബാനറിൽ യൂനിയൻ പ്രസിഡൻറായി. ജയപ്രകാശ് നാരായണായിരുന്നു എന്നത്തെയും മുഖ്യപ്രചോദനം. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഷ്ഠിച്ചു. 1977ൽ കോൺഗ്രസിെൻറ പതനത്തിനു ശേഷം എ.ബി.വി.പിയുടെ ദേശീയ സെക്രട്ടറിയായി. 1980ൽ പഴയ ജനസംഘക്കാർ ബി.ജെ.പിക്കു രൂപംകൊടുത്തപ്പോൾ യുവമോർച്ചയുടെ പ്രസിഡൻറായി. വൈകാതെ അഭിഭാഷകവൃത്തിയും ആരംഭിച്ചു.
1982 മേയ് 24നായിരുന്നു വിവാഹം. ഭാര്യ സംഗീതയിൽ പിറന്ന മകൻ രോഹനും മകൾ സൊണാലിയും കുലത്തൊഴിലിൽതന്നെ തുടർന്നു. 1990ൽ വി.പി. സിങ് മന്ത്രിസഭയുടെ കാലത്ത് അഡീ. സോളിസിറ്റർ ജനറൽ ആയി സിങ്ങിെൻറ കൂടെ ബോഫോഴ്സ് അഴിമതി വിവാദത്തെ പിന്തുടർന്നു. 1999ലെ തെരഞ്ഞെടുപ്പിനു മുമ്പ് വക്താവായി സ്ഥാനക്കയറ്റം നൽകിയ പാർട്ടി പാർലമെൻറിലേക്ക് ടിക്കറ്റും നൽകി. ജയിച്ചു കയറിയപ്പോൾ മന്ത്രിപദം. 2000ത്തിൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി. ആ നവംബറിൽ രാംജത്മലാനി കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവെച്ച ഒഴിവിൽ നിയമ നീതിന്യായത്തിൽ കാബിനറ്റ് പദവി നേടി. സമർപ്പിതനായ െജയ്റ്റ്ലിയെ പാർട്ടി സംഘടനയുടെ കാര്യദർശി സ്ഥാനത്തേക്കു വിട്ടു അടുത്ത കൊല്ലം. അവിടെയും വർഷം പൂർത്തിയാക്കിയപ്പോൾ പിന്നെയും കേന്ദ്രമന്ത്രിസഭയിലേക്ക്. 2006ലും 2012ലും ഗുജറാത്ത് വഴി രാജ്യസഭയിലെത്തി. പാർട്ടി പ്രതിപക്ഷത്തിരുന്നപ്പോഴും നേതാവായി. 2014ൽ മോദി കേന്ദ്രത്തിലെത്തുേമ്പാൾ അദ്ദേഹത്തിനും അമിത് ഷാക്കും വേണ്ടപ്പെട്ടയാളായതിനാൽ പഞ്ചാബിലെ അമൃത്സർ മണ്ഡലം നൽകി. പക്ഷേ, അമരീന്ദർ സിങ്ങിനോടു തോറ്റു. എന്നാലും രാജ്യസഭാംഗമായതിനാൽ മോദി പ്രധാനമന്ത്രിയായപ്പോൾ രണ്ടാമനായി കാബിനറ്റിൽ വന്നു. എല്ലാം ഇൗ നാക്കിെൻറ ഉൗക്കിൽ എന്നാണ് വിശ്വാസത്തിന് ഉൗനം തട്ടുേമ്പാഴും ഉളുപ്പില്ലാതെ നോക്കിയാൽ മതി എന്നാണ് ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.