ലോകെത്ത ഏറ്റവും വലിയ കൽക്കരി ഖനി ആസ്േട്രലിയയിലെ കൻസ്ലൻഡിൽ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ വ്യവസായി ഗൗതം അദാനി. 500 കോടി ഡോളറിലധികം തുക ചെലവഴിച്ചുള്ള പദ്ധതിയാണിത്. ഇതിനായി ആസ്േട്രലിയൻ സർക്കാർ 100 കോടി ഡോളർ ഗൗതം അദാനിക്ക് വായ്പ നൽകും. പദ്ധതി തുടങ്ങാൻ 2011ൽ ചർച്ച തുടങ്ങിവെച്ചതാണെങ്കിലും പരിസ്ഥിതിപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ മുന്നോട്ടുവന്നതുമൂലം അദാനിക്ക് പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നില്ല. പദ്ധതി നടപ്പായാൽ സർക്കാറിന് കോടിക്കണക്കിന് ഡോളറുകൾ നികുതിയിനത്തിൽ ലഭിക്കുമെന്നും ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നുമുള്ള വാദമുഖങ്ങൾ നിരത്തിയാണ് 2014 ജൂലൈയിൽ കൽക്കരി ഖനനപദ്ധതിക്ക് ഗവൺമെൻറിെൻറ അനുമതി ഗൗതം അദാനി സംഘടിപ്പിക്കുന്നത്. പദ്ധതി അദാനി ഏറ്റെടുത്തതിന് തൊട്ടുപിറകെ അദാനി ഗ്രൂപ് പ്രതിസന്ധികളും വെല്ലുവിളികളും നേരിടുകയാണ്. കൽക്കരി വികസനപദ്ധതി അദാനി ഗ്രൂപ് സ്വന്തമാക്കിയതിന് പിന്നാലെ കൽക്കരിവിലയിൽ തുടർച്ചയായ വിലയിടിവുണ്ടായി. 2011ൽനിന്ന് 2017ലേക്ക് എത്തുമ്പോഴേക്കും ആഗോളതലത്തിൽ കൽക്കരി ഒരു ടണ്ണിന് 91 ഡോളർ എന്ന സ്ഥിതിയിൽനിന്ന് 67 ഡോളർ ആയി ചുരുങ്ങി. ഇതിനുപുറമെയാണ് പരിസ്ഥിതിവാദികളും രാഷ്ട്രീയ സാമൂഹികരംഗത്തുള്ള സംഘടനകളും പദ്ധതിക്കെതിരായി രംഗത്തുവന്നത്.
പ്രോജക്ട് ആഗോളതാപനത്തിനും കാലാവസ്ഥവ്യതിയാനത്തിനും കാരണമാകുമെന്നും അതുകൊണ്ട് അദാനി പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന പദ്ധതി ആസ്േട്രലിയയിൽ തുടങ്ങരുതെന്നും ഇതിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് ആസ്േട്രലിയയുടെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ അണിനിരന്നു. നാൽപതോളം വരുന്ന സാമൂഹികസാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധ പ്രകടനങ്ങൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്. സ്റ്റോപ് അദാനി എന്ന പ്രതിഷേധപ്രകടനത്തിൽ കഴിഞ്ഞ ദിവസം സിഡ്നിയിലെ ബീച്ചിൽമാത്രം ഒത്തുകൂടിയത് ആയിരക്കണക്കിന് ജനങ്ങളാണ്. ബീച്ചുകളിലും, ആസ്േട്രലിയയിലെ പ്രധാന നഗരങ്ങളിലും സ്റ്റോപ് അദാനി എന്നെഴുതിയ പ്ലക്കാർഡുകളുമേന്തി ആയിരങ്ങൾ അണിനിരന്നു. പലയിടങ്ങളിലും മനുഷ്യച്ചങ്ങല തീർത്തായിരുന്നു പ്രതിഷേധം. പ്രകടനത്തിൽ പങ്കെടുത്തവർ അദാനിക്കെതിരെയും ആസ്േട്രലിയൻ സർക്കാറിനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളിനെതിരെയും മറ്റ് മന്ത്രിമാർക്കെതിരെയും പ്രകടത്തിൽ പങ്കെടുത്തവർ അഴിമതിയാരോപണം ഉന്നയിച്ചു. സർക്കാർ ഒരു ബില്യൺ ഡോളർ അദാനി ഗ്രൂപ്പിന് വായ്പയായി അനുവദിക്കുന്നതിനെതിരെയും അവർ വിമർശനമുന്നയിച്ചു. ജനങ്ങൾ നൽകുന്ന നികുതി അദാനിക്ക് ലോണായി അനുവദിക്കുന്നതിലൂടെ കൻസ്ലൻഡിനെ നശിപ്പിക്കാൻ സർക്കാർ മനഃപൂർവം അദാനിക്ക് കൂട്ടുനിൽക്കുകയാണെന്നും ഇത് ഒരുതരത്തിലും ജനങ്ങൾ അനുവദിച്ചുതരാൻ പോകുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നുണ്ടായിരുന്നു. േഗ്രറ്റ് ബാരിയർ റിഫ് മറൈൻ പാർക്കിൽ 1.1 മില്യൺ ക്യുബിക്മീറ്റർ ആഴത്തിലാണ് ഖനി ആരംഭിക്കാൻ പോകുന്നത്. പരിസ്ഥിതിലോല പ്രദേശമായ േഗ്രറ്റ് ബാരിയർ റീഫിനെയും ഈ പദ്ധതി ബാധിക്കുമെന്നതാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന വാദം.
പദ്ധതിയുടെ നടത്തിപ്പ് കാലാവസ്ഥ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുമെന്നും അവർ പറയുന്നു. പാരിസ് കാലാവസ്ഥ ഉച്ചകോടിയിൽ ആസ്േട്രലിയ ഒപ്പുവെച്ചിട്ടും ഗവൺമെൻറ് പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന ഖനനത്തിന് കൂട്ടുനിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് പ്രതിഷേധക്കാരുടെ മറ്റൊരു വാദം. ലോക പൈതൃക പട്ടികയിൽ ഒന്നായ േഗ്രറ്റ് ബാരിയർ റീഫിലെ വംശനാശഭീഷണി നേരിടുന്ന ജീവികളെ കരാർ ഒപ്പുവെച്ച ആസ്േട്രലിയൻ ഗവൺമെൻറ് ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്നും, ഖനനം നടത്തിയാൽ അത് ഭൂഗർഭജല ഉറവിടത്തേയും കർഷകരെയും അവരുടെ ഉപജീവനമാർഗങ്ങളെയും ബാധിക്കുമെന്ന് കാട്ടി പരിസ്ഥിതിവാദികളും പ്രദേശവാസികളും നൽകിയ കേസുകളിൽ ഇതിനിടെ കോടതികളിൽനിന്ന് അനുകൂലവിധി നേടിയെടുക്കാൻ അദാനി ഗ്രൂപ്പിന് സാധിച്ചിരുന്നു. പക്ഷേ, അപ്പോഴേക്കും പദ്ധതി ലാഭകരമായി നടത്തിക്കൊണ്ടുപോകാനാകാത്ത അവസ്ഥ സംജാതമായിരിക്കുകയാണെന്നാണ് അദാനി ഗ്രൂപ് ഇപ്പോൾ വിലയിരുത്തുന്നത്. 2017 അവസാനത്തോടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച് 2019ഓടെ ഇന്ത്യയിലെ അദാനി ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള പ്ലാൻറുകളിലേക്ക് കൽക്കരി കയറ്റി അയക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആസ്േട്രലിയയുടെ വടക്ക് കിഴക്കൻ പ്രദേശമായ കൻസ്ലൻഡിലെ കൽക്കരി ഖനനം, 190 കിലോമീറ്റർ വരുന്ന റെയിൽപാത നിർമാണം, തുറമുഖത്തിെൻറ പുനരുദ്ധാരണം എന്നിവയുൾപ്പെടുന്ന പദ്ധതിക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ ആറായിരം കോടിയോളം രൂപ അനുവദിച്ചതും വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.
റെയിൽപാതയും കൽക്കരിപ്പാടവുമായി ബന്ധിപ്പിക്കുന്നതിന് ആസ്േട്രലിയൻ ഗവൺമെൻറ് വായ്പ അനുവദിച്ചു എന്ന വാർത്ത പുറത്തുവന്നപ്പോഴാണ് ഗവൺമെൻറ് അദാനിക്ക് വായ്പ നൽകരുതെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ ഇപ്പോൾ നിരത്തിലിറങ്ങാൻ കാരണം. പ്രമുഖ എഴുത്തുകാരായ റിച്ചാർഡ് ഫ്ലാൻഗർ, ടീംവിൻറൻ തുടങ്ങിയവരും പ്രമുഖ കായികതാരങ്ങളും നിരവധി വാണിജ്യ വ്യവസായ പ്രമുഖരും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെയും ആസ്േട്രലിയയിലെയും ഉന്നത രാഷ്ട്രീയ നേതൃത്വവുമായി അടുത്തബന്ധമുള്ള അദാനി ഗ്രൂപ് അടുത്തവർഷം ആരംഭിക്കാനിരിക്കുന്ന പ്രോജക്ടിനുവേണ്ടി ഇതിനകം ഭീമമായ തുകയാണ് ഈ പ്രോജക്ടിൽ നിക്ഷേപിച്ചത്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.