ഒരു സമൂഹത്തിെൻറ ഉണർവിനും ഉയർച്ചക്കും ആത്മവിശ്വാസവും ആത്മാഭിമാനവും കൈമുതലായുള്ള ജനത ആവശ്യമാണെന്ന് സ്വജീവിതത്തിലൂടെ ബോധ്യപ്പെടുത്തിയ മഹാ വ്യക്തിത്വമായിരുന്നു അയ്യങ്കാളി. സാമൂഹികജീർണതകളുടെ ഭാണ്ഡങ്ങൾ പേറേണ്ടിവന്ന ഒരു ജനതയെ മനുഷ്യരാക്കി ഉയർത്താൻ അദ്ദേഹം അശ്രാന്തപരിശ്രമങ്ങളിൽ മുഴുകി. നിഷേധിക്കപ്പെട്ടവ നേടിയെടുക്കാൻ ധീരമായ നിലപാടുകൾ അദ്ദേഹം കൈക്കൊണ്ടു. കൈകൾ കെട്ടിനിന്ന് യാചിക്കുന്നതിൽ അയ്യങ്കാളി വിശ്വസിച്ചില്ല. ചവിട്ടുേമ്പാൾ വീണ്ടും ചവിട്ടാനായി ശരീരം താഴ്ത്തിക്കൊടുക്കുന്ന വിധേയത്വെത്ത അയ്യങ്കാളി അംഗീകരിച്ചില്ല. അവശൻ, ആർത്തൻ, ആലംബഹീനൻ എന്നിങ്ങനെ സ്വയം ഇകഴ്ത്തി അപകർഷബോധത്തിൽ ജീവിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പകരം, നെഞ്ചൂക്കോടെ തലയുയർത്തി തലയെടുപ്പോടെ നടന്നുകയറി.
നിഷേധിക്കപ്പെട്ട എല്ലാ പൊതുഇടങ്ങളും അയ്യങ്കാളി തെൻറ ആത്മവിശ്വാസം കൊണ്ട് വീണ്ടെടുത്തു. 1863 ആഗസ്റ്റ് 28 മുതൽ 1941 ജൂൺ 18വരെ നീണ്ട തെൻറ ജീവിതം അദ്ദേഹം വിമോചനപ്രക്ഷോഭങ്ങളുടെ ചരിത്രമാക്കി. വർത്തമാനകാല ഇന്ത്യയിൽ അയ്യങ്കാളിയുടെ കർമജീവിതം ഉൗർജസ്രോതസ്സായി സൂര്യതേജസ്സോടെ നിൽക്കുന്നു. അദ്ദേഹത്തിെൻറ 154ാം ജന്മവാർഷികം അവലോകനത്തിെൻറ അവസരങ്ങളാണ്. മഹാത്മ അയ്യങ്കാളി തുറന്നുതന്ന രാജവീഥികളിലൂടെ എത്ര ചുവട് മുന്നോട്ടുപോകാൻ കഴിഞ്ഞുവെന്ന വിലയിരുത്തലാണിപ്പോൾ നടത്തേണ്ടത്.
ഒരു വ്യക്തിയുടെ വസ്ത്രധാരണം അയാളുടെ ആത്മവിശ്വാസത്തെ വലുതായി സ്വാധീനിക്കും എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. 1896ൽ അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്ര സഞ്ചാരസ്വാതന്ത്ര്യത്തിനായി നടത്തപ്പെട്ട ഏറ്റവും വ്യത്യസ്തമായ ഒരു സമര മാർഗമായിരുന്നു. അലങ്കരിച്ച വില്ലുവണ്ടിയിലെ മണികൾ കെട്ടിയ കൂറ്റൻ വെള്ളക്കാളകൾ അന്നത്തെ സമ്പന്നതയുടെയും ആഢ്യത്വത്തിെൻറയും പ്രതീകങ്ങളായിരുന്നു. കസവുനെയ്ത തലപ്പാവും കോട്ടും കാതിലെ കടുക്കനും െനറ്റിയിലെ വലിയ പൊട്ടും ഫ്യൂഡലിസത്തിെൻറ മുദ്രകളായിരുന്നു. കാളകൂറ്റന്മാരെ തെളിക്കുന്ന ചാട്ടവാർ ഒരു മർദനോപകരണം എന്നതിനെക്കാൾ അധികാരത്തിെൻറയും ഭയപ്പെടുത്തലിെൻറയും സൂചകങ്ങൾ ആയിരുന്നു. ഇവയെല്ലാം സ്വന്തമാക്കി അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്ര സമാനതകളില്ലാത്ത സമരമായിരുന്നു.
ഇന്ത്യയിലെ വിവിധ രാജവീഥികളിൽ ഇന്നും ദലിത്സമൂഹം മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുേമ്പാൾ, പണാധിപത്യവും സവർണ മേധാവിത്വവും സങ്കുചിത ജാതിചിന്തയും ജാത്യഭിമാനത്തിെൻറ ഇരുണ്ടമുഖവും അവരെ വേട്ടയാടുേമ്പാൾ വില്ലുവണ്ടിയിൽ തലയുയർത്തി പ്പിടിച്ചെത്തിയ അയ്യങ്കാളി നമുക്ക് ഉൗർജ സ്രോതസ്സാകുന്നു. 1913 ജൂൺ മുതൽ 1914 മേയ് വരെ നീണ്ട കർഷക തൊഴിലാളി സമരം െവങ്ങാനൂരിലും പരിസര പ്രദേശങ്ങളിലും വലിയൊരു വിപ്ലവത്തിനാണ് തിരികൊളുത്തിയത്. കൂടുതൽ കൂലി, കല്ലുമാല നീക്കൽ, തീണ്ടൽ അവസാനിപ്പിക്കൽ, വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം നമ്മുടെ ആവർത്തിച്ചു വായിക്കപ്പെടേണ്ട ചരിത്രമാണ്. തൊഴിലാളിസമരങ്ങളെ ഒറ്റിക്കൊടുക്കുന്നവരെപോലും കൈ മെയ് മറന്ന് സ്വീകരിക്കാൻ കർഷകസമൂഹം തയാറാകുന്നുണ്ട്. അയ്യങ്കാളി അടക്കമുള്ള സാമൂഹികപരിഷ്കർത്താക്കൾ വെട്ടിയ വഴികളിലൂടെ നടക്കാൻ ശ്രമിക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കപ്പെട്ടതാണ് ഇതിെൻറ യഥാർഥ കാരണം. അത് ചൂഷണം ചെയ്ത് രാഷ്ട്രീയത്തിെൻറയും പണത്തിെൻറയും ധിക്കാരത്തിെൻറയും പുതിയ ഒരു ഫ്യൂഡൽ സംസ്കാരം സൃഷ്ടിക്കുകയാണ് അവർ ചെയ്തത്.
അയ്യങ്കാളിയെ വീണ്ടെടുക്കുകയാണ് ഇൗ കാലഘട്ടത്തിൽ നമ്മുടെ ആവശ്യം. ശ്രീനാരായണ ഗുരു വിദ്യാഭ്യാസത്തിനും സംഘടനശക്തിക്കും നൽകിയ പ്രാധാന്യം അേത ഗൗരവത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞ ആത്മബന്ധമായിരുന്നു അവർ തമ്മിൽ ഉണ്ടായിരുന്നത്. സ്വന്തം സമുദായത്തിൽ നിന്ന് പത്ത് ബി.എക്കാർ ഉണ്ടാകുന്ന സ്വപ്നത്തെക്കുറിച്ച് ഗാന്ധിജിയോട് പറയുേമ്പാൾ അയ്യങ്കാളിയുടെ മനസ്സിലുണ്ടായിരുന്ന വിദ്യാഭ്യാസ നവോത്ഥാനം അതിെൻറ പൂർണതയിലേക്ക് എത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ഭിന്നിപ്പിച്ചുഭരിക്കുക എന്ന ഫാഷിസ്റ്റ് തന്ത്രം രാജ്യത്ത് പത്തിവിടർത്തി ആടാൻ തുടങ്ങിയിരിക്കുന്നു. ഭയപ്പെടുത്തി കൂടെ നിർത്തുക എന്ന ശൈലി ഇവിടെ പ്രാവർത്തികമാക്കിത്തുടങ്ങുന്നു. സാംസ്കാരികമായ ചിഹ്നങ്ങളെ സ്വന്തമാക്കുന്നു. ദേശീയവാദികളായ നേതാക്കളെ തമസ്കരിക്കുകയോ ദുർവ്യാഖ്യാനം ചെയ്ത് സ്വന്തം ചേരിയിലേക്ക് ചേർക്കുകയോ ചെയ്യുന്നു. അക്രമത്തിെൻറയും അടിച്ചമർത്തലിെൻറയും വഴികൾ വീണ്ടും തുറക്കപ്പെടുന്നു.
ഒരു തലമുറയുടെ ജീവ ത്യാഗത്തിലൂടെ നേടിയെടുത്തതെല്ലാം അപഹരിക്കപ്പെടാനുള്ള സാധ്യതകൾ രൂപപ്പെടുന്നു. ഒരു സാംസ്കാരികസമരത്തിന് സമയമാകുന്നു എന്ന് വിളിച്ചുപറയുന്ന തരത്തിൽ ഭാരതത്തിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. മഹാഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിനുമേൽ ഒരു ന്യൂനപക്ഷം നടത്തുന്ന ആ അതിക്രമങ്ങളെ ചെറുക്കാൻ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ദലിത്, മുസ്ലിം, പിന്നാക്കസമൂഹങ്ങളുടെ ഒരു മഹാസഖ്യം ഇൗ കാലഘട്ടം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.