അയോധ്യയിലെ കമ്പിവേലിക്കെട്ടുകൾക്കുള്ളിൽ 27 വർഷമായി കാണുന്ന ടെൻറ് താൽക്കാലിക ക് ഷേത്രമല്ല. അവിടെ നിലനിന്ന, നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന, ബാബരി മസ്ജിദായി രുന്നു താൽക്കാലിക ആരാധനാലയം. പതിറ്റാണ്ടുകളായി അയോധ്യ വിവാദം കണ്ടുനിൽക്കുന്ന തല മുറകൾ സുപ്രീംകോടതി വിധിയോടെ സ്വന്തം ബോധമണ്ഡലം അങ്ങനെ തിരുത്തേണ്ടി വരുന്നു. ഒരു അഴിയാക്കുരുക്ക് എങ്ങനെയെങ്കിലും തീർത്തെടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നവർക്കും ക ്ഷേത്രനിർമാണം രാഷ്ട്രീയ അജണ്ടയാക്കിയവർക്കും ആശ്വസിക്കുകയോ ആഹ്ലാദിക്കുകയോ ച െയ്യാമെങ്കിലും സുപ്രീംകോടതി വിധിയിലൂടെ സംഭവിക്കുന്നത് അതാണ്. തുല്യനീതിക്കപ്പു റം, എത്രയോ കാലമായി തള്ളിക്കളഞ്ഞുപോന്ന ഒത്തുതീർപ്പു ഫോർമുലയുടെ ആവർത്തനമാണ് സ ുപ്രീംകോടതി വിധി. പരമോന്നത നീതിപീഠത്തിെൻറ തീർപ്പെന്ന നിലയിൽ അത് മാനിക്കപ്പെട ും; എന്നാൽ, മതനിരപേക്ഷ, തുല്യതാ സങ്കൽപങ്ങളെ അത് തൃപ്തിപ്പെടുത്തുന്നില്ല.
പള്ളി െപാളിച്ചവരെ പിന്താങ്ങുന്ന രാഷ്ട്രീയമാണ് അധികാരത്തിൽ. അയോധ്യ ഉൾക്കൊള്ളുന്ന സ ംസ്ഥാനത്തും അതുതന്നെയാണ് സാഹചര്യം. ബാബരി മസ്ജിദ് നിലനിന്ന സ്ഥലവും പരിസര ഭൂമിയും തർക്കങ്ങളൊഴിവായി ഇപ്പോൾ കേന്ദ്രസർക്കാറിന് കൈമാറിക്കിട്ടുന്നു. സുപ്രീംകോടതി വിധി പ്രകാരം, കേന്ദ്രസർക്കാർ രൂപവത്കരിക്കുന്ന ട്രസ്റ്റ് അവിടെ ക്ഷേത്രം പണിയുന്നു. അഥവാ, 27 വർഷം മുമ്പ് പള്ളി പൊളിച്ചവർ താൽക്കാലിക ക്ഷേത്രം വെച്ച സ്ഥാനത്ത് സ്ഥിരക്ഷേത്രം വരുന്നു. ഹിന്ദുത്വവാദികളുടെ അഭിമാന കേന്ദ്രമായി ക്ഷേത്രം പടുത്തുയർത്തുേമ്പാൾ വിജയിക്കുന്നത് മതനിരപേക്ഷതയല്ല, രാമനെ രാഷ്ട്രീയലാഭത്തിനുള്ള ഉപാധിയാക്കിയവരാണ്.
മുറിവ് ഉണങ്ങുന്നില്ല
മുസ്ലിംകൾക്ക് എവിടെയും പ്രാർഥിക്കാമെങ്കിലും, ദൈവത്തിന് അർപ്പിക്കപ്പെട്ട വഖഫ് ഭൂമി മറ്റൊരു കർമത്തിനും വിട്ടുകൊടുക്കാൻ പാടില്ലെന്ന വിശ്വാസം ബലികഴിക്കാൻ സുപ്രീംകോടതി വിധിയിലൂടെ മുസ്ലിംകൾ നിർബന്ധിക്കപ്പെടുന്നുണ്ട്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമെൻറ ജന്മഭൂമിയെന്ന നിലയിൽ ഹിന്ദുക്കളുടെ പുണ്യഭൂമിയാണെന്ന വൈകാരികതക്ക് വില കൽപിച്ചുകൊണ്ടാണ് തർക്കഭൂമിക്ക് പുറത്തെ അയോധ്യയിൽ അനുയോജ്യമായ അഞ്ചേക്കർ കണ്ടെത്തി കൊടുക്കാൻ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് നിർദേശിച്ചത്. മുസ്ലിംകൾക്ക് എവിടെയും പ്രാർഥിക്കാം. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെ പ്രാർഥന വേണമെന്നില്ല. ഈ വാദഗതി മുന്നോട്ടുവെച്ചാണ് തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാമെന്നും പള്ളി പണിയാൻ മറ്റൊരിടം നൽകാമെന്നുമുള്ള ഒത്തുതീർപ്പ് ഫോർമുല സംഘ്പരിവാർ ചിന്താഗതിക്കാരായ മധ്യസ്ഥർ മുമ്പ് പലവട്ടം മുന്നോട്ടുവെച്ചത്. ആ ഘട്ടങ്ങളിൽ അതു സ്വീകാര്യമല്ലാതെ തള്ളിപ്പോയെങ്കിലും ഇന്ന് സുപ്രീംകോടതി വിധിയിലൂടെ അതുതന്നെ നിർദേശിക്കപ്പെടുന്നു.
കൈവിടുന്നതിെൻറ ഇരട്ടിയോളം വരുന്ന അഞ്ചേക്കർ സ്ഥലം പള്ളി നിർമാണത്തിന് നൽകാനാണ് സുപ്രീംകോടതി നിർദേശിക്കുന്നത്. ദൈവത്തിന് അർപ്പിക്കപ്പെട്ട വഖഫ് ഭൂമി മറ്റൊരു കർമത്തിനും വിട്ടുകൊടുക്കാൻ പാടില്ലെന്ന വിശ്വാസം ബലികഴിക്കാൻ സുപ്രീംകോടതി വിധിയിലൂടെ മുസ്ലിംകൾ നിർബന്ധിക്കപ്പെടുന്നുണ്ട്. തർക്കങ്ങൾക്കിടയിൽ ബാബരി മസ്ജിദിൽ പൂജയും നമസ്കാരവും നടന്നിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ നിന്നുതന്നെ വ്യക്തമാണ്. എന്നാൽ, പൂജ തുടരട്ടെ, നമസ്കാരം മറ്റൊരിടത്താകട്ടെ എന്ന ഒത്തുതീർപ്പ് വിശ്വാസപരമായും വൈകാരികമായും തുല്യത നൽകുന്നതല്ല. വിശ്വാസവും തുല്യതയും സംരക്ഷിച്ചു കിട്ടാനാണ്, എവിടെയെങ്കിലും പള്ളി പണിയാനും അഞ്ചേക്കർ ഭൂമി കിട്ടാനുമുള്ളതായിരുന്നില്ല മുസ്ലിം കക്ഷികളുടെ നിയമയുദ്ധം. എത്രയോ പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനും ബാബരി ധ്വംസനത്തിനും ശേഷം അവർക്ക് കിട്ടുന്നത് പല ഒത്തുതീർപ്പു ചർച്ചകളിലും എതിർപക്ഷം മുന്നോട്ടുവെച്ച ബദൽഭൂമിയാണ്.
വൈകാരികതക്ക് മുൻതൂക്കം
പള്ളിപൊളിച്ചതിെൻറ സങ്കടം നെഞ്ചേറ്റുന്നവരുടെ മുറിവുണക്കുന്നതോ, കണക്കിലെടുക്കുന്നതുപോലുമോ അല്ല സുപ്രീംകോടതി വിധി. രാമജന്മഭൂമിയായി കരുതുന്ന അയോധ്യ ഹിന്ദുക്കൾക്ക് വൈകാരിക ബന്ധമുള്ള സ്ഥലമാണെന്നതിൽ ഊന്നിനിൽക്കുന്ന സുപ്രീംകോടതി വിധി പുതിയ ആശങ്കകൾക്ക് വഴിവെക്കുന്നുമുണ്ട്. ഹിന്ദുത്വ ശക്തികൾ തൽക്കാലം അടക്കിവെച്ചിരിക്കുന്ന ലക്ഷ്യമാണ്, ശ്രീകൃഷ്ണെൻറ ജന്മഭൂമിയായി കരുതുന്ന മഥുര. വാരാണസിയും രാഷ്ട്രീയ അജണ്ട തന്നെ. തെളിവുകളോ ചരിത്രമോ വിഷയമല്ലാതെ, ഉടമാവകാശ തർക്കത്തേക്കാൾ വൈകാരിക ബന്ധത്തിനു മുൻതൂക്കം നൽകുന്ന സമവായ സമീപനം കോടതിയിൽനിന്നുണ്ടായാൽ കൂടുതൽ ആരാധനാലയങ്ങൾ ന്യൂനപക്ഷം കൈവിടേണ്ട സ്ഥിതി ഉണ്ടായിത്തീരും. സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ, ഭരണം കൈയിലുള്ളതിെൻറ ആവേശത്തിൽ ഹിന്ദുത്വ അജണ്ടകൾക്ക് വീര്യം വർധിച്ചെന്നു വരും.
164 വർഷെത്ത നിയമയുദ്ധത്തിൽ മുസ്ലിം കക്ഷികൾക്ക് കിട്ടിയത് അഞ്ചേക്കർ ഭൂമിയാണെങ്കിൽ, സുപ്രീംകോടതി വിധി ബി.ജെ.പിക്കും സംഘ്പരിവാർ കേന്ദ്രങ്ങൾക്കും നൽകുന്ന ആഹ്ലാദം ഏറെ പ്രകടമാണ്.
പള്ളിക്ക് അഞ്ചേക്കർ?
അതേസമയം, അയോധ്യയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന അഞ്ചേക്കർ ഏറ്റുവാങ്ങി പള്ളി പണിയാൻ കേസ് നടത്തിയ മുസ്ലിം കക്ഷികൾക്ക് എത്രത്തോളം താൽപര്യമുണ്ടാവുമെന്ന ചോദ്യവും പ്രസക്തം. എവിടെയെങ്കിലും പള്ളി പണിയാനുള്ള സ്ഥലമല്ല അവർ തേടിയത്. ആത്മാഭിമാനമാണ് ചോർന്നുപോകുന്നത്. റിവ്യൂ ഹരജിയെന്ന കച്ചിത്തുരുമ്പാണ് സുന്നി വഖഫ് ബോർഡ് നേതാക്കൾ സുപ്രീംകോടതി വിധിക്കുശേഷം എടുത്തുകാട്ടിയത്. പുനഃപരിശോധന ഹരജി നൽകിയേക്കാമെങ്കിലും അഞ്ചംഗ ബെഞ്ചിെൻറ ഏകകണ്ഠമായ വിധിയിൽ തിരുത്തലുകൾക്ക് തീർത്തും സാധ്യതയില്ല. ബാബരി മസ്ജിദ് പൊളിച്ച് വർഷങ്ങൾ പിന്നിട്ടതോടെ ഒഴിഞ്ഞുപോക്കു വഴി അയോധ്യയിൽ നേർത്തുപോയ മുസ്ലിം കുടുംബങ്ങൾക്ക് സാമൂഹികമായ ഒറ്റപ്പെടൽ വഴി ജനിച്ച മണ്ണിൽ പിടിച്ചുനിൽക്കാൻ കൂടുതൽ പ്രയാസപ്പെടേണ്ടി വരും.
ബി.െജ.പിക്ക്
രാഷ്ട്രീയ മൈലേജ്
നിയമപരമായ വിവിധ സങ്കീർണതകൾക്കപ്പുറം, പ്രശ്നപരിഹാര സമവാക്യമെന്ന നിലയിലാണ് സുപ്രീംകോടതി വിധി. വാജ്പേയി-അദ്വാനിമാർ ഊതിക്കത്തിച്ച രാമജന്മഭൂമി പ്രക്ഷോഭം വഴി ഇന്ത്യൻ രാഷ്ട്രീയത്തിൽ പടർന്നു പന്തലിച്ചു കഴിഞ്ഞ ബി.ജെ.പിക്ക്, തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് സുപ്രീംകോടതിയിൽ നിന്നുതന്നെ തുല്യം ചാർത്തിക്കിട്ടിയ ആവേശമാണിപ്പോൾ.
ഒത്തുതീർപ്പുകൾക്കപ്പുറം, കോടതിയുടെ തീർപ്പിന് കാത്തിരിക്കാൻ നിശ്ചയിച്ച മുസ്ലിം കക്ഷികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മുന്നിൽ കോടതിവിധി അങ്ങേയറ്റം അനുസരിക്കുന്നുവെന്നു പറയാനുള്ള ആവേശമാണ് സംഘ്പരിവാർ കാണിക്കുന്നത്. വിധി മറ്റൊരു വഴിക്കായിരുന്നെങ്കിൽ അവസ്ഥ മറ്റൊന്നായേനെ എന്നത് മറുപുറം. 370ാം ഭരണഘടനാ വകുപ്പ് വഴി ജമ്മു-കശ്മീരിന് നൽകിപ്പോന്ന പ്രത്യേക പദവി ഇല്ലാതാക്കിയതിനു പിന്നാലെ, രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുങ്ങുന്നതിൽ നിന്ന് പരമാവധി രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കും.
പള്ളി പൊളിച്ച കേസിെൻറ
ഗതിയെന്ത്?
ബാബരി മസ്ജിദ് നിലനിന്ന ഭൂമി ക്ഷേത്രനിർമാണത്തിന് വിട്ടുകൊടുക്കുന്നത് പള്ളി പൊളിച്ച കേസിനെക്കൂടി ദുർബലമാക്കുകയാണ്. പള്ളി പൊളിച്ചത് നിയമലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, മതേതര ഇന്ത്യയുടെ കുംഭഗോപുരങ്ങൾ തകർത്ത കേസിൽ ഒറ്റയാളും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല, അതിലേക്ക് കാര്യങ്ങൾ എത്തിച്ചവർ ഭരണ ലാവണങ്ങളുടെ സുഖഭോഗങ്ങളിലുമാണ്. അലഹബാദ് ഹൈകോടതിയൽ കേസ് തുടരുന്നു. പള്ളി പൊളിച്ചിടത്ത് ക്ഷേത്രം നിർമിക്കാൻ പോകുന്നതിനിടയിൽ, അതു പൊളിച്ച കുറ്റം ലഘുവായി ചിത്രീകരിക്കപ്പെടും. പള്ളി പൊളിച്ചതിനു ന്യായയുക്തത നേടിയെടുക്കാൻ ഇനി കൂടുതൽ ആവേശത്തോടെ സംഘ്പരിവാറും ബി.ജെ.പിയും ശ്രമിക്കുമെന്ന് വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.