പക്ഷികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ബ േഡ് ഫ്ലൂ. കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങ ളിൽ ഇൗ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കോഴി, താറാവ്, വാത്ത, ടർ ക്കി എന്നീ പക്ഷികളെ ബാധിക്കുന്ന മാരകമായ രോഗമാണിത്. ഏതാനും വർഷങ് ങൾക്കു മുമ്പ് കേരളത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പക്ഷിപ്പ നി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇൗ രോഗം നിർണയിക്കുന്നതും സ്ഥി രീകരിക്കുന്നതും ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറി യാണ്. ഇന്ത്യയിൽതന്നെ ഏതാനും വർഷങ്ങൾക്കുമുമ്പ് മേഘാലയ, ത്രിപുര, ബ ംഗാൾ, മണിപ്പൂർ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലു ം മാരകമായ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2003ൽ ആണ് ത െക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ പക്ഷിപ്പനിയുടെ ആരംഭം. ഇത് ക്രമേണ ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില ും വ്യാപിച്ചു. ടൈപ് ‘എ’ ഇൻഫ്ലുവൻസ ഇനത്തിൽപെട്ട എച്ച് 5 എൻ, എച്ച് 7, എച്ച് 9, എൻ 7, എൻ 2 എന്നീ ൈവറസുകളാണ് രോഗകാരണക്കാർ. ഇവ മനുഷ്യരിൽ കാണുന്ന ഇൻഫ്ലുവൻസ ൈവറസുമായി സാമ്യമുള്ളവയാണ്. പക്ഷിപ്പനി വൈറസ് ഫ്ലൂ വൈറസുമായി ചേർന്നാണ് മനുഷ്യർക്ക് മാരകമായിത്തീരുന്നത്.
ദേശാടനപ്പക്ഷികളായ നീർകാക്ക, കാട്ടുതാറാവ്, കടൽപക്ഷികൾ എന്നിവ വഴിയാണ് രോഗം പടർന്നുപിടിക്കുന്നത്. പക്ഷികളുടെ കാഷ്ഠത്തിൽ പത്ത് ദിവസംവരെ വൈറസുകൾ ജീവനോടെയിരിക്കും. 56 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയിൽ ഇൗ വൈറസുകൾ നിലനിൽക്കുന്നില്ല. 70 ഡിഗ്രി സെൽഷ്യസിൽ ഒരു സെക്കൻഡ് ചൂടാക്കുന്നതോടെ വൈറസുകൾ പൂർണമായും നശിക്കും. മുട്ടയുടെ ഉൾഭാഗം കട്ടിയാവുന്നതുവരെയും മാംസത്തിെൻറ ചുവപ്പുനിറം മാറുന്നതുവരെയും വേവിച്ചാൽ ഇത് സാധ്യമാകും.
രോഗലക്ഷണങ്ങൾ
വൈറസുകൾ ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ അഞ്ചു ദിവസത്തിനകം രോഗലക്ഷണം കാണിച്ചുതുടങ്ങുന്നു. കണ്ണിൽ നിന്നും മൂക്കിൽ നിന്നുമുള്ള വെള്ളമൊലിപ്പ്, പൂവിനും താടക്കും നീലനിറത്തിലുള്ള വീക്കം, രക്താതിസാരം, ശ്വാസതടസ്സം, കണങ്കാലിൽ തൊലിക്കടിയിലുള്ള രക്തസ്രാവം കാരണം ചുവപ്പ് നിറം, തളർച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. താറാവ്, ഒട്ടകപ്പക്ഷി, ദേശാടനപ്പക്ഷികൾ എന്നിവയിൽ രോഗലക്ഷണങ്ങൾ കാണിക്കാതെത്തന്നെ വൈറസുകൾ കാണാറുണ്ട്.
ഭക്ഷണം, വെള്ളം, വായു എന്നിവ വഴിയാണ് രോഗപ്പകർച്ച. രോഗബാധയേറ്റ പക്ഷികളുടെ വിസർജ്യത്തിലൂടെ ധാരാളം വൈറസുകൾ പുറത്തുവരുന്നു. സാധാരണ ഉൗഷ്മാവിലോ ശീതീകരിക്കുന്നത് വഴിയോ വൈറസുകൾ നശിക്കുന്നില്ല. തീറ്റയിലോ കുടിവെള്ളത്തിലോ വൈറസുകൾ കലരുേമ്പാഴും പൊടിപടലങ്ങളിലൂടെ ശ്വസിക്കാനിടയായാലും രോഗബാധയുണ്ടാകും.
രോഗപ്രതിരോധം
വളർത്തുപക്ഷികളെ പരിപാലിക്കുന്നവർ പുതുതായി പക്ഷികളെ വാങ്ങുന്നത് ഒഴിവാക്കണം. കൈവശമുള്ളതിനെ പുറത്തുള്ള പക്ഷികളുമായി ബന്ധപ്പെടുന്നത് തടയുകയും വേണം. വിവിധ ഇനം പക്ഷികളെ ഒരുമിച്ച് വളർത്തരുത്. പക്ഷിവളർത്തു കേന്ദ്രങ്ങളിൽ സന്ദർശകരെയും വാഹനങ്ങളെയും കർശനമായി നിയന്ത്രിക്കണം. കുടിവെള്ള ടാങ്കുകളും ജലപക്ഷികൾക്ക് നീന്താനും വെള്ളം കുടിക്കാനും മറ്റുമുണ്ടാക്കുന്ന ജലസംഭരണികളും നെറ്റ് ഉപയോഗിച്ച് മൂടണം. വെള്ളം കാണുേമ്പാൾ ദേശാടനപ്പക്ഷികൾ ഇറങ്ങിവരുന്നത് ഒഴിവാക്കാനാണിത്.
മാംസവും മുട്ടയും നന്നായി പാകം ചെയ്തശേഷമേ കഴിക്കാവൂ. മാംസം മുറിക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയ ശേഷം മാത്രമേ പഴങ്ങളും സാലഡുകളും മുറിക്കാൻ ഉപയോഗിക്കാവൂ. മാംസവും മുട്ടയും കൈകാര്യം ചെയ്യുന്നവർ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കണം.
കുരങ്ങുരോഗം അഥവാ ഹെമറേജിക് ഫീവർ
1957ൽ കർണാടകയിലെ ഷിമോഗയിലാണ് ക്യസനൂർ ഫോറസ്റ്റ് ഡിസീസ് അഥവാ കുരങ്ങുരോഗം ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. കെ.എഫ്.സി എന്ന ചുരുക്കപ്പേരിലും ഇൗ രോഗം അറിയപ്പെടുന്നു. 2013 മേയ് രണ്ടാംവാരത്തിൽ കേരളത്തിൽ ആദ്യമായി വയനാട്ടിൽ ഒരു യുവാവിന് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
കുരങ്ങുരോഗം ഒരു വൈറസ് രോഗമാണ്. കന്നുകാലികളുടെയും കുരങ്ങുകളുടെയും തൊലിപ്പുറത്ത് ചോരകുടിച്ച് വളരുന്ന ചിലതരം ‘ഉണ്ണി’കളിലാണ് ഇൗ വൈറസ് പെരുകുന്നത്. ഇൗ ഉണ്ണികൾ മുട്ടയിട്ട് വിരിഞ്ഞ് ‘നിംഫ്’ ഘട്ടത്തിലേക്ക് കടന്നശേഷം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ആകസ്മികമായി എത്തുേമ്പാഴാണ് മനുഷ്യരിൽ രോഗം ബാധിക്കുന്നത്. ലാർവകൾ നിംഫ് ഘട്ടത്തിലേക്കെത്തുന്നത് ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിലായതിനാൽ ഇൗ മാസങ്ങളിലാണ് കൂടുതലായി രോഗം റിപ്പോർട്ട് െചയ്യപ്പെടുന്നത്.
കന്നുകാലികളെ ഇൗ രോഗം കാര്യമായി ബാധിക്കാറില്ല. കുരങ്ങുകളിൽ ഇൗ വൈറസ് എത്തിയാൽ വളരെ വേഗം പെരുകുകയും കുരങ്ങുകളുടെ കൂട്ടമരണത്തിന് കാരണമാവുകയും ചെയ്യുന്നു. കുരങ്ങുകൾ കൂടാതെ അണ്ണാൻ, എലി എന്നിവയിലും രോഗവാഹകരുണ്ടാവും.
ശക്തിയായ പനി, തലവേദന, ശരീരവേദന, പേശിവേദന, വയറുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഇത് രണ്ടാഴ്ചയോളം നീളും. ഇതോടൊപ്പം ചിലർക്ക് ചുമയും വയറിളക്കവും ഉണ്ടാവും. തീവ്രമാകുേമ്പാൾ വായിൽനിന്നും മൂക്കിൽനിന്നും വയറ്റിൽനിന്നും രക്തസ്രാവം കാണാം. തൽക്കാലം ശമിക്കുന്ന പനി ഒന്നുരണ്ട് ആഴ്ചക്കകം വീണ്ടും തിരിച്ചുവന്ന് തലച്ചോറിനെ ബാധിച്ച് ബോധക്ഷയവും മരണവും സംഭവിക്കുന്നു. ഇൗ രോഗം മനുഷ്യരിൽനിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. രോഗബാധയിൽ മരണസാധ്യത 4-15 ശതമാനമാണ്.
രോഗബാധയുള്ള പ്രദേശങ്ങളിൽ പണിയെടുക്കുന്നവരെയും വിറക് ശേഖരിക്കാൻ പോവുന്നവരെയും കന്നുകാലികളെ മേക്കാൻ പോവുന്നവരെയുമാണ് രോഗം സാധാരണ ബാധിച്ചുകാണുന്നത്.
രോഗപ്രതിരോധം
(മൃഗസംരക്ഷണ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.