ഇന്ത്യൻ സമ്പദ്ഘടന അഗാധമായ പ്രതിസന്ധിയുടെ ഗർത്തത്തിലേക്ക് പതിച്ചിരിക്കുന്നു. നമ്മുടെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി സമ്പദ്ഘടനയെ എത്തിച്ചിരിക്കുന്ന ഇൗ പ്രതിസന്ധിയെ സംബന്ധിച്ച് ഇപ്പോഴെങ്കിലും ഞാൻ സംസാരിച്ചില്ലെങ്കിൽ ദേശസ്നേഹപരമായ കർത്തവ്യം നിർവഹിക്കുന്നതിൽ ഞാൻ വലിയ പരാജയമാകും. ഞാൻ ഇവിടെ പങ്കുവെക്കാൻ പോകുന്ന കാര്യങ്ങളാകെട്ട ബി.ജെ.പിയിലെതന്നെ നേതാക്കളുടെയും അംഗങ്ങളുടെയും വികാരവിചാരങ്ങൾ പ്രതിഫലിപ്പിക്കുന്നവയുമാണ്. എന്നാൽ, ഭയംമൂലം മൗനം ദീക്ഷിക്കുകയാണവരെല്ലാവരും.
കാബിനറ്റിലെ മികച്ച മന്ത്രിയായി അരുൺ ജെയ്റ്റ്ലി ഗണിക്കപ്പെടാറുണ്ട്. അദ്ദേഹം ധനമന്ത്രിപദത്തിൽ അവരോധിക്കപ്പെടുമെന്ന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനുമുേമ്പ തീർച്ചപ്പെടുത്തിയിരുന്നു. അതിനാൽ അമൃത്സർ മണ്ഡലത്തിലെ തോൽവിപോലും അദ്ദേഹത്തിെൻറ കാബിനറ്റ് പ്രവേശനത്തിന് വിഘാതമായില്ല. സമാന സാഹചര്യത്തിൽ അടൽ ബിഹാരി വാജ്പേയി എന്താണ് ചെയ്തതെന്ന് നോക്കാം. ഉറ്റബന്ധമുണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പിൽ തോറ്റതിനാൽ ജസ്വന്ത് സിങ്ങിനും പ്രമോദ് മഹാജനും മന്ത്രിപദവികൾ നൽകാൻ വാജ്പേയി വിസമ്മതിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകെട്ട ധനമന്ത്രി പദവിക്കു പുറമെ പ്രതിരോധം, കോർപറേറ്റ് കാര്യങ്ങൾ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹത്തിന് വെച്ചുനീട്ടി. ഒാഹരി വിറ്റഴിക്കൽ എന്ന വകുപ്പിെൻറ അഡീഷനൽ ചുമതലയും ജെയ്റ്റ്ലിക്കുതന്നെ ചാർത്തപ്പെട്ടു.
അഥവാ ഒരേ സമയം മൂന്നുനാലു മന്ത്രാലയങ്ങളുടെ ചുമതല! ദീർഘകാലം ധനമന്ത്രാലയം കൈയാളിയ അനുഭവസമ്പത്ത് തനിക്കുണ്ട്. ഉത്തരവാദിത്തബോധമുള്ള ഒരു ധനമന്ത്രിക്ക് ധനമന്ത്രാലയത്തിൽ ആവശ്യത്തിലധികം പണികൾ ഉണ്ടാകും. ഉദാരീകരണാനന്തര ഘട്ടത്തിലെ ഏറ്റവും ഭാഗ്യവാനായ മന്ത്രിയാണ് ജെയ്റ്റ്ലി. അന്താരാഷ്ട്ര ക്രൂഡ് ഒായിൽ മാർക്കറ്റിലുണ്ടായ വൻ എണ്ണവിലയിടിവ് ജെയ്റ്റ്ലിക്ക് വൻ വരദാനമായി മാറിയിരിക്കുന്നു. കോടികളാണ് ഇതുവഴി അദ്ദേഹത്തിെൻറ കൈവശം വന്നുചേർന്നത്. ഇവ ഭാവനാപൂർണമായി പ്രേയാജനപ്പെടുത്തേണ്ടതായിരുന്നു.
സമകാല ഇന്ത്യൻ സാമ്പത്തികരംഗം നമുക്ക് എന്തു ചിത്രമാണ് നൽകുന്നത്? സ്വകാര്യനിക്ഷേപം ഗണ്യമായി താഴോട്ടുപോയിരിക്കുന്നു. രണ്ടു ദശകക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്. വ്യവസായ േമഖലയും തകർന്നു. കാർഷിക മേഖലയിൽ പടരുന്നത് നൈരാശ്യം മാത്രം. ഏറ്റവും വലിയ തൊഴിൽ മേഖലയായ നിർമാണ മേഖലയിൽ സ്തംഭനാവസ്ഥ ആശങ്കജനകമായി തുടരുന്നു. കയറ്റുമതികൾ കുറഞ്ഞു. നോട്ടു നിരോധനം നികത്താനാകാത്ത സാമ്പത്തിക നഷ്ടങ്ങൾക്ക് വഴിവെച്ചു. പ്ലാനിങ് ഇല്ലാതെ ധിറുതിയിൽ നടപ്പാക്കിയ ജി.എസ്.ടി വ്യാപാര മേഖലയിൽ ആശയക്കുഴപ്പങ്ങളും വിതച്ചു. അതുമൂലം പല സ്ഥാപനങ്ങളും അടച്ചുപൂേട്ടണ്ടിവന്നു. ദശലക്ഷങ്ങൾ തൊഴിൽരഹിതരായി.
സാമ്പത്തിക വളർച്ചനിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നു. എന്നാൽ, നാം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നോട്ടുനിരോധനംമൂലം സംഭവിച്ചതെല്ലന്ന വിശദീകരണമാണ് സർക്കാർ വക്താവ് ജനങ്ങൾക്കു മുന്നിൽ നിരത്തുന്നത്. അത് ശരിയായിരിക്കാം. പ്രതിസന്ധി നേരത്തേ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. അതിനെ മൂർച്ഛിപ്പിക്കുകയായിരുന്നു നോട്ടുനിരോധനം. മൊത്തം ഗാർഹിക ഉൽപാദനം (ജി.ഡി.പി) കണക്കുള്ള രീതിപോലും സർക്കാർ പൊളിച്ചെഴുതിയിരിക്കുന്നു. 2015ലാണ് സർക്കാർ പഴയ രീതി മാറ്റിയത്. അപ്പോൾ ഇൗ മാറ്റം ഒഴിവാക്കി മുൻ നിർണയരീതി അവലംബിക്കുന്നപക്ഷം കണക്കാക്കെപ്പട്ട വളർച്ചനിരക്കിൽ വീണ്ടും താഴ്ച പ്രകടമാകും. അഥവാ 5.7 ശതമാനം എന്നത് 3.7 ശതമാനം എന്നാകും.
‘സാേങ്കതിക തകരാർ’ അല്ല ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലെ യഥാർഥ കാരണമെന്ന് വെളിപ്പെടുത്താൻ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ സന്നദ്ധമായിരിക്കുന്നു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ദിവസങ്ങൾക്കുമുമ്പ് ഉന്നയിച്ച വാദത്തെ എസ്.ബി.െഎ അർഥശങ്കക്കിടയില്ലാത്തവിധം ഖണ്ഡിച്ചു. പ്രശ്നം ‘സാേങ്കതിക തകരാർ’ മൂലമാണെന്ന വാദമായിരുന്നു അമിത് ഷാ ഉന്നയിച്ചത്. നാം അഭിമുഖീകരിക്കുന്ന ഇൗ സാമ്പത്തികമാന്ദ്യത്തിെൻറ കാരണങ്ങൾ തേടി ദൂരെയൊന്നും പോകേണ്ടതില്ല. അവ പെെട്ടന്നൊരു സുപ്രഭാതത്തിൽ ആവിർഭവിച്ചതുമല്ല. ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയിൽ കുമിഞ്ഞുകൂടാൻ പ്രശ്നങ്ങൾക്ക് അവസരം നൽകുകയായിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഉടലെടുക്കുമെന്നും അതിന് പരിഹാരമാർഗങ്ങൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്നും മനസ്സിലാക്കാൻ സാമാന്യ വിവേകം മാത്രം മതി. എന്നാൽ, അർപ്പണബോധത്തോടെ ആ പരിഹാരദൗത്യം ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. പ്രശ്നപരിഹാരത്തിനായി സമയം ചെലവിടാനും തയാറാകണം. ഒരേസമയം അനേക ചുമതലകളിൽ വ്യാപൃതനായിരിക്കുന്ന മന്ത്രിയിൽനിന്ന് എങ്ങനെ നമുക്ക് അത്തരമൊരു സൂക്ഷ്മജാഗ്രത പ്രതീക്ഷിക്കാനാകും?
സംഭവങ്ങളുടെ ഗതിവിഗതികളിൽ ആശങ്കാകുലനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രിയെയും ഉന്നതോദ്യോഗസ്ഥരെയും വിളിച്ചുചേർത്ത് നടത്താൻ നിശ്ചയിച്ചിരുന്ന േയാഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കേണ്ടിവന്നിരിക്കുന്നു. സാമ്പത്തിക വളർച്ചക്ക് ധനമന്ത്രി പ്രത്യേക പാക്കേജ് വാഗ്ദാനം ചെയ്യുകയുണ്ടായി. ഇൗ പാക്കേജ് എന്തെന്നറിയാൻ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ് നാം ഒാേരാരുത്തരും. എെൻറ അഭിപ്രായത്തിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുനഃസംഘടിപ്പിക്കുന്നത് ഉചിതനീക്കമാകും. പഞ്ചപാണ്ഡവന്മാരെപ്പോലെ ഇൗ സാമ്പത്തിക മഹാഭാരതയുദ്ധം വിജയിപ്പിക്കാൻ പ്രസ്തുത സമിതിക്ക് സാധ്യമാകും.
മൺസൂൺ മഴ ഇൗ വർഷം പലയിടത്തും ശക്തമല്ല. അത് ഗ്രാമീണ കാർഷിക മേഖലയിൽ പ്രശ്നങ്ങൾക്ക് തിരികൊളുത്തും. വായ്പയെടുത്ത കർഷകരുടെ ഭാവി കൂടുതൽ പ്രതിസന്ധിയിലാകും. രാജ്യത്തെ 40ഒാളം പ്രമുഖ കമ്പനികൾ അടച്ചുപൂട്ടലിെൻറ വക്കിലെത്തിയിരിക്കുന്നു. പലതും പാപ്പർ ഹരജി നൽകി കാത്തിരിക്കയാണ്. ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിലും സർവത്ര മാന്ദ്യം തന്നെ ദൃശ്യമാകുന്നു. പണമില്ലായ്മ മിക്ക ചെറുകിട വ്യവസായങ്ങളെയും കഴുത്തു ഞെരിക്കുന്നു. സർക്കാർ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ഒാരോ കമ്പനിയിലും തിരച്ചിൽ ഉൗർജിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം െറയ്ഡ്രാജിനെതിരെ പ്രതിപക്ഷത്തിരിക്കെ പ്രതിഷേധം രേഖപ്പെടുത്തിയവരാണ് നാം. ഇപ്പോഴാകെട്ട റെയ്ഡ്രാജ് പതിവ് സമ്പ്രദായമായി പരിണമിച്ചിരിക്കുന്നു. കറൻസി നിരോധനാനന്തരം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഭാഗധേയവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കയാണ് ആദായനികുതി വകുപ്പ്. എൻഫോഴ്സ്മെൻറ്, സി.ബി.െഎ തുടങ്ങിയ വിഭാഗങ്ങളും സർവസജ്ജരായി അരങ്ങുവാഴുന്നു. ജനഹൃദയങ്ങളിൽ ‘ഭയംകുത്തിനിറക്കൽ’ എന്നതാണ് ഇൗ പുതിയ ഏർപ്പാടിന് നൽകാവുന്ന പേര്.
ഒരു സമ്പദ്ഘടനയെ തകർക്കുക എന്നത് കെട്ടിപ്പടുക്കുന്നതിനേക്കാൾ എളുപ്പമുള്ള കാര്യമാണ്. ഒറ്റരാത്രികൊണ്ട് സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുന്ന മാന്ത്രികദണ്ഡ് ആരുടെ കൈവശവുമില്ല. ഇപ്പോൾ കൈക്കൊള്ളുന്ന നടപടികളുടെ അനന്തരഫലം പ്രത്യക്ഷമാകാൻ ഇനിയും വർഷങ്ങൾ പിടിക്കും. അതിനാൽ അടുത്ത ലോക്സഭ തെരെഞ്ഞടുപ്പ് ഘട്ടത്തിൽ സമ്പദ്ഘടന പൂർവസ്ഥിതി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. സമ്പദ്ഘടനയെ രക്ഷിക്കാൻ ഒരു അടിയന്തര ഇടിച്ചിറക്കൽതന്നെ അനിവാര്യമാണ്.
ഗർജനങ്ങളും വിടുവായത്തങ്ങളും തെരെഞ്ഞടുപ്പ് കാലത്തെ പ്രസംഗമണ്ഡപങ്ങൾക്ക് അലങ്കാരമായിരിക്കാം. ആ ശബ്ദഘോഷങ്ങൾ വായുവിൽ അലിഞ്ഞില്ലാതെയാകും. ദാരിദ്ര്യത്തെ അടുത്തുനിന്ന കണ്ട വ്യക്തിയാണ് താനെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. അതേ ദാരിദ്ര്യത്തെ ഇന്ത്യയിലെ സർവജനങ്ങളും അടുത്തുനിന്ന് കാണെട്ട എന്ന മോഹത്തോടെയാണ് നമ്മുടെ ധനമന്ത്രി ദീർഘനേരം കഠിനാധ്വാനം ചെയ്യുന്നതും.
മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി അംഗവുമാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.