സാമ്പത്തികമാന്ദ്യം മറികടക്കാൻ കേന്ദ്ര സർക്കാർ പ്രധാനമായും രണ്ടു തീരുമാനങ്ങളെടുത്തിരിക്കുന്നു. ഒന്ന്, റിസർവ് ബാങ്കിെൻറ പലിശ നിരക്ക് പഴയതുപോലെ നിലനിർത്തി. രണ്ട്, 27 സാധനങ്ങളുടെ ചരക്കു സേവന നികുതി (ജി.എസ്.ടി) ഭാഗികമായി കുറച്ചു. ഈ രണ്ടു തീരുമാനങ്ങളും വിപരീത ഫലമുണ്ടാക്കുന്നതാണ് എന്നു തിരിച്ചറിയുമ്പോഴേ വിഡ്ഢിത്തം മനസ്സിലാകൂ. ഒക്ടോബർ നാലിന് ചേർന്ന റിസർവ് ബാങ്കിെൻറ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനം പലതുകൊണ്ടും ചരിത്രസംഭവമായിരുന്നു. കടുത്ത സാമ്പത്തിക അസ്ഥിരത നേരിടാൻ റിപോ നിരക്ക് കുറക്കുന്നതിനു പകരം മാറ്റമില്ലാതെ നിർത്തിയതുതന്നെ നമ്മെ അതിശയിപ്പിക്കുന്നു. സാധാരണഗതിയിൽ റിപോ നിരക്ക് കുറച്ച് വിപണിയിലേക്ക് കൂടുതൽ പണം കൊണ്ടുവന്ന് വിനിമയത്തെ ത്വരിതപ്പെടുത്തുകയാണ് ചെയ്യാറ്.
റിപോ നിരക്കിൽ സ്റ്റാറ്റസ്കോ നിലനിർത്തിയ തീരുമാനം കമ്പോളത്തെ കൂടുതൽ മോശമാക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്ന ആശങ്ക ഇടയാക്കി. പലിശനിരക്ക് ആറു ശതമാനമായിത്തന്നെ നിലനിർത്തിയ അസാധാരണമായ ഈ നടപടി പല സംശയങ്ങൾക്കും ഇടവരുത്തുന്നു. ഒന്ന്, വിപണിയിലേക്ക് കൂടുതൽ പണം എത്തിക്കുന്നതിനുള്ള റിപോ നിരക്കിന് പകരം പണത്തിെൻറ സപ്ലൈക്ക് മാറ്റം വരുത്താത്ത മോണിറ്ററി പോളിസി സ്വീകരിച്ചത് എന്തുകൊണ്ട്? 50,000 കോടി രൂപ കമ്പോളത്തിലെത്തിച്ച് നിലവിലെ മൊത്ത ദേശീയ ഉൽപാദന വളർച്ചയിലെ കടുത്ത മാന്ദ്യം തടയാൻ ശ്രമിക്കുമ്പോഴാണ് കമ്പോളത്തിലേക്ക് ഉള്ള പണത്തിെൻറ ഒഴുക്ക് തടയുന്ന രീതിയിലുള്ള മോണിറ്ററി പോളിസി നടപ്പാക്കുന്നത്. ദേശീയ ഉൽപന്നത്തിെൻറ വളർച്ചനിരക്ക് 6.1 ശതമാനത്തിൽനിന്ന് അപ്രതീക്ഷിതമായ 5.7 ശതമാനമായി ചുരുങ്ങിയപ്പോഴാണ് കേന്ദ്ര ഗവൺമെൻറ് പ്രതിക്കൂട്ടിലായതും കൂടുതൽ പണം കമ്പോളത്തിലെത്തിക്കാൻ തീരുമാനിച്ചതും. 2017 –18 ലെ ബജറ്റിൽ നിർദേശിച്ച 10,000 കോടിക്കു പകരം മൊത്തം 50,000 കോടി രൂപയാക്കി. ഇതിൽ 25,000 കോടി രൂപ പൊതുമേഖല ബാങ്കുകൾ വഴിയും ബാക്കി 25,000 കോടി സബ്സിഡിയായും കമ്പോളത്തിൽ എത്തിക്കാനായിരുന്നു സർക്കാർ തീരുമാനം. നോട്ട് പിൻവലിച്ചപ്പോഴുള്ള അനിശ്ചിതത്വത്തിൽനിന്ന് ഉടലെടുത്ത റിസർവ് ബാങ്കും കേന്ദ്ര ഗവൺമെൻറും തമ്മിലുള്ള സംഘർഷം ജി.എസ്.ടി വന്നപ്പോൾ കൂടുതൽ രൂക്ഷമായി. റിസർവ് ബാങ്കിെൻറ മാത്രം അധികാരമായ മോണിറ്ററി നയത്തിൽ സർക്കാർ ഇടപെട്ടത് ബാങ്കിെൻറ ചട്ടത്തിനെതിരായിരുന്നു. കോർപറേറ്റ് ലോബികൾക്ക് വേണ്ടി വായ്പനയത്തിൽ മാറ്റം വരുത്തുന്നതിനുള്ള സർക്കാർ ഇടപെടൽ റിസർവ് ബാങ്കിനെ വെറും കളിപ്പാവയാക്കി മാറ്റി.
മൊത്തം ബാങ്കുകളുടെ പണത്തിെൻറ സ്റ്റോക്ക് നോട്ട് പിൻവലിക്കലിനു ശേഷം 20 മുതൽ 28 ശതമാനം വരെ കുറഞ്ഞു. നോട്ട് ക്ഷാമകാലത്ത് 30 മുതൽ 40 വരെ ശതമാനം വിനിമയം കുറഞ്ഞത് തൊഴിലവസരത്തെയും ഉൽപാദനത്തെയും ബാധിച്ചപ്പോഴാണ് മാർച്ച് 31ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ദേശീയ വരുമാനം രണ്ട് ശതമാനം കണ്ട് കുറഞ്ഞത്. ബിസിനസ് വായ്പ കുറഞ്ഞു. അതുകൊണ്ട് ബാങ്കിെൻറ കാഷ് ലിക്വിഡിറ്റിയിലുള്ള കുറവുകൊണ്ട് വായ്പ കൊടുക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായില്ലെന്നതാണ് ഏറെ വിചിത്രം.
പണത്തിെൻറ പിൻവലിക്കൽ ഉണ്ടാക്കിയ സാമ്പത്തിക തകർച്ചയിലാണ് കഴിഞ്ഞ ജൂൺ ഒന്നിന് ചരക്ക് സേവന നികുതി (ജി.എസ്.ടി) എന്ന പേരിൽ പുതിയ ഒരു നികുതി വ്യവസ്ഥ നമ്മളെ അടിച്ചേൽപിച്ചത്. കപ്പലണ്ടി വിൽപനക്കാരനു പോലും ജി.എസ്.ടി ഇല്ലാതെ കടല വിൽക്കാൻ പറ്റാതായി. ചെറിയ ബിസിനസുകാർക്ക് പോലും ജി.എസ്.ടി നമ്പർ കാണിച്ച് ഡിജിറ്റൽ ട്രാൻസ്ഫർ കൂടി മൊത്തം ചരക്ക് കൈമാറ്റം പറ്റുകയുള്ളൂ എന്ന അവസ്ഥ സമ്പദ്വ്യവസ്ഥയുടെ കഴുക്കോലായ വിനിമയ നിരക്ക് കുറച്ചു. പണ നിരോധനവും ജി.എസ്.ടിയും ഒരുമിച്ചു ചേർന്നപ്പോൾ പണത്തിെൻറ പ്രവേഗ തീവ്രത (സർക്കുലേഷൻ വെലോസിറ്റി ഒാഫ് മണി -ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു നിശ്ചിത തുക വിവിധ ആളുകളിലൂടെ കൈമാറ്റം ചെയ്യുന്നതിെൻറ നിരക്ക്) കുറഞ്ഞു. പണ നിരോധനത്തിനു ശേഷം അതിെൻറ പ്രവേഗതീവ്രത 30 ശതമാനം വരെ താഴ്ന്നപ്പോൾ ജി.എസ്.ടി ഉണ്ടാക്കിയ ആശങ്ക പ്രവേഗതീവ്രതയിൽ 20 ശതമാനത്തിെൻറ കൂടി താഴ്ചക്ക് കാരണമായി. ഒരു രോഗിക്ക് ഒരുമിച്ച് രണ്ടു മേജർ ശസ്ത്രക്രിയ നടത്തിയതുപോലെയുള്ള മണ്ടത്തം!!
വളരെ നല്ല നിലയിൽ പ്രവർത്തിച്ച എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി ഐയിൽ ലയിപ്പിച്ചത് സർക്കാറിെൻറ ഇടപെടലിെൻറ ഫലമായിരുന്നു. ഈ ലയനം ബാങ്കുകളുടെ ലിക്വിഡിറ്റി കുറക്കുക മാത്രമല്ല ലാഭത്തിൽ പ്രവർത്തിച്ച എസ്.ബി.ടി യെ പ്രതിസന്ധിയിലാക്കി. റിലയൻസ് അടക്കമുള്ള വൻകിട കോർപറേറ്റുകളുടെ കിട്ടാക്കടം (1200 കോടി രൂപ) എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. ബാങ്കിങ് നയത്തിലെ സർക്കാർ ഇടപെടൽ നയം ഫലപ്രദമായി നടപ്പാക്കാൻ പറ്റാതായി. കോർപറേറ്റുകളിൽനിന്ന് കിട്ടാനുള്ള 5065 കോടി രൂപ എഴുതിത്തള്ളാൻ തീരുമാനിച്ചപ്പോൾ ബാങ്കിങ് ലിക്വിഡിറ്റിയെ കുറച്ചു. ഇത് കുറച്ചൊന്നുമല്ല വായ്പശേഷിയെ കുറച്ചത്. നല്ല നിലയിൽ പ്രവർത്തിച്ച എസ്.ബി.ഐ പോലും നഷ്ടത്തിലായി. ജീവനക്കാരെ കുറക്കേണ്ട അവസ്ഥ വരെ ഉണ്ടാക്കി. എസ്.ബി.ഐ ഗ്രൂപ് ബാങ്കുകളുടെ 2016 –17 ലെ അറ്റാദായം മുൻ വർഷത്തെ 12,225 കോടിയിൽനിന്ന് വെറും 241 കോടിയിലേക്ക് കൂപ്പുകുത്തി.
പണത്തിനു പകരം ഡിജിറ്റൽ ട്രാൻസ്ഫർ വന്നതോടെ എസ്.ബി.ഐ ബാങ്കുകളിൽ സമ്പാദ്യമായി കിടന്നിരുന്ന ഫണ്ട് ട്രാൻസാക്ഷൻ കോസ്റ്റ് കുറഞ്ഞ മറ്റു ബാങ്കുകളിലേക്ക് ഒഴുകി. മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്ക് നീങ്ങിയപ്പോഴുള്ള ലാഭം 900 കോടി രൂപയായപ്പോൾ നഷ്ടം 4700 കോടി രൂപയായതും ബാങ്കിെൻറ ലിക്വിഡിറ്റി കുറഞ്ഞതും നഷ്ടം വർധിപ്പിച്ചു. 2017 മാർച്ച് 31ന് ശേഷം ജൂലൈ അവസാനമാകുമ്പോഴേക്കും ഇലക്േട്രാണിക് ട്രാൻസ്ഫർ 13.8 ലക്ഷം ആയിരുന്നത് 28.9 ലക്ഷമായി വർധിച്ചത് മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഫണ്ട് മാറ്റിയപ്പോഴാണ്. ഈ സത്യം സർക്കാർ മനസ്സിലാക്കിയാൽ സർവിസ് ചാർജ് കുറച്ച് സർക്കാർ വാണിജ്യ ബാങ്കുകളിലേക്ക് പണം ധാരാളം വന്നുചേർന്ന് ഇന്നത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. 50,000 ലക്ഷം കോടി രൂപ പമ്പ് ൈപ്രം വഴി ഇറക്കേണ്ടിവരില്ലായിരുന്നു. ട്രാൻസാക്ഷൻ കോസ്റ്റ് സീറോ ആയി നിലനിർത്തിയാൽ ഫണ്ട് ലീക്കേജ് കുറഞ്ഞ് ഇന്നത്തെ പ്രശ്നം കുറക്കാമായിരുന്നു. ബാങ്കുകളുടെ ലിക്വിഡിറ്റി വർധിപ്പിക്കാൻ സർക്കാർ ഫണ്ട് കൊടുക്കുന്നതിനു പകരം പലിശ നിരക്ക് കൂട്ടിയാൽ മതിയായിരുന്നു. സർക്കാറിനെപ്പോലെ റിസർവ് ബാങ്കും തലതിരിഞ്ഞ നയം സ്വീകരിച്ചാൽ ഇന്നത്തെ പ്രതിസന്ധിയുടെ ആഴം മൂന്ന് നാല് ഇരട്ടിയായി വർധിക്കും എന്നതിൽ സംശയം വേണ്ട.
പണത്തിെൻറ പ്രവേഗ തീവ്രത (ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു നിശ്ചിത സംഖ്യ വിനിമയം നടത്തുന്ന സാധനങ്ങൾ) രണ്ട് ലക്ഷത്തിൽ കൂടുതൽ ഉള്ള വിനിമയം നെറ്റ് ബാങ്കിങ് സമ്പ്രദായം വഴിയാകണമെന്ന് നിയമമാക്കിയതിനു ശേഷം കുറഞ്ഞു. തൊഴിലവസരവും വരുമാനവും ഉൽപന്നവും ദേശീയ വരുമാനത്തിെൻറ വളർച്ചയും പണത്തിെൻറ പ്രവേഗ തീവ്രതയെ ആശ്രയിച്ചായതിനാൽ നേരിട്ടുള്ള പണമിടപാട് കുറഞ്ഞതാണ് ദേശീയ ഉൽപാദനം ഏഴു ശതമാനത്തിൽനിന്ന് 5.7 ശതമാനമായി കുറയാൻ കാരണം എന്നു വേണം കരുതാൻ. പരമ്പരാഗത വിനിമയ സമ്പ്രദായത്തിന് മേൽക്കോയ്മയുള്ള ഇന്ത്യയിൽ പ്രവേഗ തീവ്രത ഒറ്റയടിക്ക് കുറയുന്ന ഡിജിറ്റൽ മണി ട്രാൻസ്ഫർ സമ്പ്രദായം അടിച്ചേൽപിച്ചത് സാമ്പത്തിക മാന്ദ്യം വരുന്നതിനിടവരുത്തി. ജി.എസ്.ടിയുടെ പിരിച്ചെടുപ്പുതന്നെ പണത്തിെൻറ പ്രവേഗ തീവ്രതയെ ആശ്രയിച്ചാണിരിക്കുന്നത്. 2017 ജൂലൈയിൽ മൊത്തം ജി.എസ്.ടി വരുമാനം 94,063 കോടി രൂപയായിരുന്നതാണ് 2017 ആഗസ്റ്റ് അവസാനമാകുമ്പോഴേക്കും 90,669 കോടി രൂപയായി കുറഞ്ഞത്. പണത്തിെൻറ പ്രവേഗ തീവ്രതയിൽ വന്ന ഇടിവാണ് ജി.എസ്.ടിയിൽ കുറവ് സംഭവിച്ചത്. കഴിഞ്ഞ ദിവസം 27ഓളം സാധനങ്ങളിൽ അഞ്ചു മുതൽ ഏഴു വരെ ശതമാനം സർവിസ് നികുതി കുറച്ചപ്പോൾ സർക്കാർ പ്രതീക്ഷിക്കുന്നത് ജി.ഡി.പിയുടെ വളർച്ച പഴയ നിലയിലേക്ക് കൊണ്ടുവരുകയാണ്. ഇത് തലതിരിഞ്ഞ നടപടിയാണ്. കാരണം, ജി.ഡി.പിയിൽ ഇടിവ് സംഭവിച്ചത് ജി.എസ്.ടി കൊണ്ടല്ല.
നികുതി നിരക്ക് കൂടിയതാണ് വരുമാനം കുറയുന്നതിന് ഇടവരുത്തിയത് എന്നാണ് സർക്കാർ കരുതിയത്. അതല്ല, ഡിജിറ്റൽ ട്രാൻസ്ഫറിന് വലിയ സർവിസ് ചാർജ് ഈടാക്കിയപ്പോൾ മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്ക് വലിയ തോതിൽ ഫണ്ട് മാറ്റപ്പെട്ടതും ബാങ്കിങ് സർവിസിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതും റിസർവ് ബാങ്കിന് കമ്പോളത്തിൽ ഇടപെടാനള്ള കഴിവ് കുറച്ചു. ബാങ്കുമായിനേരിട്ടുള്ള ധന വിനിമയ നിരക്ക് കുറഞ്ഞതാണ് നികുതി വരുമാനം കുറയാൻ ഇടവരുത്തിയത്.
പണത്തിെൻറ പ്രവേഗ നിരക്ക് കുറയുന്നതിന് ഭൂമി കൈമാറ്റത്തിൽ വന്ന ഇടിവ് ചില്ലറയൊന്നുമല്ല കാരണമായത്. ജനങ്ങൾ വലിയ സംഖ്യ ഇടപാടുകൾ നടത്തിയത് ഭൂമി കൈമാറ്റത്തിലൂടെയായിരുന്നു. ഇത് നിലച്ചു. ബാങ്കിങ് പണമിടപാട് പരമാവധി രണ്ട് ലക്ഷം വരെയാക്കിയതും 10 ലക്ഷത്തിനു ശേഷമുള്ള എല്ലാ ഇടപാടുകളുടെയും വിവരം ആദായ നികുതി അധികാരികളെ അറിയിക്കുന്ന സമ്പ്രദായവും പണമിടപാടും പണത്തിെൻറ പ്രവേഗ തീവ്രതയും കുറച്ചു.
ഭൂമിയുടെ വിൽപനയും വാങ്ങലും മുടങ്ങിയതിനു ശേഷമാണ് നിർമാണ പ്രവർത്തനം ഇത്രയും തകർന്നത്. നിർമാണ പ്രവർത്തനം പോലെ ധാരാളം ഉൽപാദനമേഖലയെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന മറ്റൊരു ബിസ്നസ് ഇല്ല. അതുകൊണ്ടുതന്നെ പണത്തിെൻറ പ്രവേഗ തീവ്രത നിർമാണ മേഖലക്ക് മറ്റ് ഉൽപാദന മേഖലയെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയോളം അധികമായിരിക്കും. ഇവ നിലച്ചതാണ് ജി.ഡി.പി ഇത്രയും കുറയാൻ ഇടവരുത്തിയത്. ഇടത്തരക്കാരായ ആളുകൾക്ക് കടം വീട്ടുന്നതിനോ രോഗത്തിന് ചികിത്സിക്കുന്നതിനോ കൈയിലുള്ള ഭൂമി കൈമാറി പണം കണ്ടെത്തുന്നതിനുള്ള സാധ്യത ഇല്ലാതായി. ഈ തെറ്റായ ഭൂവിനിമയ നയം സാധാരണക്കാരെൻറ അവസാനത്തെ പോംവഴിയും അടച്ചെന്നു മാത്രമല്ല പണത്തിെൻറ പ്രവേഗനിരക്ക് താഴ്ത്തി തൊഴിലവസരവും ദേശീയ വരുമാനവും കുറയാനും നിമിത്തമായി. ഇൗ ഘട്ടത്തിൽ നഷ്ടപ്പെട്ട പണത്തിെൻറ പ്രവേഗ തീവ്രത തിരിച്ചുപിടിക്കുക എന്നതാണ് സാമ്പത്തികമാന്ദ്യം തരണം ചെയ്യാനുള്ള പോംവഴി.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.