ഇന്ത്യ എെൻറ രാജ്യമാണ് എന്ന് നാമെല്ലാവരും ഉറക്കെ പ്രതിജ്ഞചെയ്തിരുന്നത് സ്കൂളിൽ പ ഠിക്കുന്ന കാലത്താണ്. രാജ്യത്തിൽ നമുക്കുള്ള അവകാശവും പൗരരെന്ന നിലയിലുള്ള ഉത്തരവാ ദിത്തവും സാഹോദര്യവും സ്വയവും പരസ്പരവും ഓർമപ്പെടുത്തും വിധത്തിൽ സ്കൂളുകളിൽ അ സംബ്ലി നടക്കുന്ന സമയത്ത് കുട്ടികൾ ഇപ്പോഴും ഈ പ്രതിജ്ഞ ചൊല്ലിക്കൊണ്ടേയിരിക്കുന്ന ു. നമ്മുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലെ സാമൂഹിക വൈവിധ്യങ്ങൾക്കുള്ളിൽത്തന്നെ വ ികസിതമായിത്തീരേണ്ട മതേതര സാഹോദര്യത്തിെൻറയും സമത്വത്തിെൻറയും അതിരുകളില് ലാത്ത ഭൂപടം മുതിർന്ന് വോട്ടവകാശമുള്ള പൗരരാവുമ്പോഴേക്കും ബുദ്ധിയിലും മനസ്സിലും ഉറച്ചുകിടക്കാൻ ഇന്ത്യൻ ഭരണഘടനയാണ് സഹായകരമായിത്തീർന്നത്. ജാതി, മത, വർഗ, ലിംഗ ഭേദമില്ലാതെ തുല്യതയുള്ള പൗരത്വമെന്നത് നമ്മുടെ ദേശീയമായ ഐഡൻറിറ്റിയുടെ തായ്വേരായി ഓരോരുത്തരിലും ആഴ്ന്നിറങ്ങിക്കഴിഞ്ഞ പൗരബോധമാണ്.
യഥാർഥത്തിൽ, ഇന്ത്യ എെൻറ രാജ്യമാണ് എന്ന് പറയുന്നത് രാജ്യസ്നേഹത്തിെൻറ പ്രഖ്യാപനമായി മാത്രം കാണുകയല്ല വേണ്ടത്. പൗരാവകാശത്തിെൻറ അടയാളപ്പെടുത്തലായിട്ടുകൂടിയാണ് മനസ്സിലാക്കപ്പെടേണ്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വം കോളനിയാക്കി നിയന്ത്രിച്ചുവെച്ചിരുന്ന നമ്മുടെ രാജ്യത്തിെൻറ പരമാധികാരവും വിഭവങ്ങളും സ്വാതന്ത്ര്യവും തിരിച്ചുപിടിച്ച മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിെൻറ യാതനാഭരിതമായ, ത്യാഗപൂർണമായ ചരിത്രത്തെ എന്നെന്നും ഓർക്കാനുള്ള പ്രതിജ്ഞകൂടിയാണിത്. നീതിയും സ്വാതന്ത്ര്യവും രക്തസാക്ഷിത്വവും ഉള്ളടങ്ങുന്ന ആ ചരിത്രം ഇന്ത്യയുടെ മതേതര പൗരാവബോധത്തിൽ നിത്യമായ ഓർമയായി നിലനിൽക്കുകയാണ്. അതിനെ മായ്ക്കാനോ തിരസ്കരിക്കാനോ കുടിലമായ വിഭാഗീയ ചരിത്രകഥകൾ രചിച്ച് പകരംവെക്കാനോ ഇന്ത്യ ഇന്ന് ഭരിക്കുന്ന തീർത്തും ഏകാധിപത്യസ്വഭാവമുള്ള മതചിന്തയോടെ മാത്രം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാറിന് സാധിക്കുകയില്ല. അത്തരം ശ്രമങ്ങൾ കേന്ദ്രസർക്കാർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതിെൻറ നേർക്കുള്ള ഉഗ്രമായ പ്രതികരണങ്ങളാണ് ഇന്ത്യയാകെ ഉണർന്നുനിൽക്കുന്നത്.
ബി.ജെ.പി ഭരണകാലത്ത് കശ്മീരിലെ ജനങ്ങളുടെ നേർക്ക് പ്രയോഗിച്ച ഹിന്ദു വർഗീയതയുടെ, ഹിന്ദുത്വ ഭീകരതയുടെ ഏകാധിപതികളുടെ മുഖങ്ങളാണ് ബാബരി മസ്ജിദ് കേസിലും പൗരത്വ ഭേദഗതി നിയമത്തിലും ഇന്ത്യക്കാർ കണ്ടുകൊണ്ടിരിക്കുന്നത്. ആരായിരിക്കണം ഇന്ത്യക്കാർ എന്ന ഹിന്ദുഭീകരതയുടെ തീരുമാനത്തിനെതിരായ ഉറച്ച മറുപടിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെങ്ങും ഉയർന്നുകഴിഞ്ഞ സമരമുന്നേറ്റങ്ങൾ. ഗാന്ധിജിയെയും ഒപ്പം, യഥാർഥ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെയും വധിക്കാൻ തെല്ലും വിഷമമില്ലാത്ത ആർ.എസ്.എസ് ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്ന അവരുടെ മാത്രം ഇന്ത്യയിലേക്കുള്ള വഴികളിൽ ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി പൗരർ ഇന്ന് കാവൽ നിൽക്കുകയാണ്. ഈ ചരിത്രം സൃഷ്ടിക്കുന്ന ജനങ്ങളെയും ഈ ചരിത്രത്തെ രേഖപ്പെടുത്തിവെക്കുന്ന സ്വതന്ത്രബുദ്ധിയുള്ള ചരിത്രകാരന്മാരെയും ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്രമോദി വല്ലാതെ ഭയക്കുന്നുണ്ട്. ഓർമകളുടെ രാഷ്ട്രീയ ആയുധമായ ഇന്ത്യൻ ചരിത്ര പാഠപുസ്തകങ്ങളെ ഇല്ലാതാക്കാൻ ഈ ഏകാധിപതി തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. റോമില ഥാപ്പറും രാമചന്ദ്രഗുഹയും ഇർഫാൻ ഹബീബും മറ്റു സ്വതന്ത്ര ചരിത്രകാരന്മാരും ഇന്ത്യൻ ചരിത്ര കോൺഗ്രസും ആർ.എസ്.എസിെൻറ പേക്കിനാവുകളാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം.
ചരിത്രകാരന്മാരെ, ചരിത്രകാരികളെ, സർഗാത്മക സാംസ്കാരിക ബൗദ്ധികതയെ, ജനാധിപത്യസമരങ്ങളെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമർത്താനാവില്ല എന്ന് ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്ന പൗരത്വനിയമത്തിനെതിരായ സമരങ്ങൾ ഏകാധിപതികളെ താക്കീതുചെയ്യുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനു നേർക്കും പൗരത്വത്തിനുള്ള അവകാശത്തിനു നേർക്കും വെല്ലുവിളി നടത്തുന്ന കേന്ദ്രസർക്കാർ തീരുമാനങ്ങളെ ചോദ്യംചെയ്ത് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരത്തെ ഹിന്ദുതീവ്രവാദികൾ മുഖംമറച്ചു വന്ന് രാത്രിയിൽ ആക്രമിച്ച കാഴ്ചകൾ കണ്ടവർ വിദ്യാർഥികളെ ചേർത്തുപിടിക്കാൻ ഓടിയെത്തിയപ്പോഴും ഏകാധിപതികൾ ഭയപ്പെട്ടു. ദീപിക പദുകോണിെൻറ സമകാലിക സാമൂഹിക പ്രസക്തിയുള്ള ഏറ്റവും പുതിയ സിനിമയായ ‘ഛപാകി’നെതിരെ ഹിന്ദുത്വവാദികൾ േക്രാധംകൊണ്ടത് അതുകൊണ്ടാണ്. ഭയവും േക്രാധവും ഏകാധിപതികളുടെ സ്ഥായീവികാരങ്ങളാണ്. പക്ഷേ, ഏകാധിപതികളെ വീണ്ടും ഭയപ്പെടുത്തി ജെ.എൻ.യു സമരത്തെയും ഗുണ്ടകൾ ആക്രമിച്ച വിദ്യാർഥി നേതാവ് െഎഷി ഘോഷിനെയും സമരം ചെയ്യുന്ന വിദ്യാർഥികളെയും പിന്തുണക്കാനെത്തിയ ദീപിക പദുകോണിനെയും ചേർത്തുപിടിച്ച ജനങ്ങൾ ആ സിനിമയെയും നെഞ്ചോടുചേർത്തു പിടിച്ചുകഴിഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഏകാധിപത്യപരമായി നടപ്പാക്കിയിരിക്കുന്നു എന്ന കേന്ദ്രസർക്കാറിെൻറ പ്രഖ്യാപനം അധികാര വെറിയുടെ, വംശീയ, മതവൈരാഗ്യത്തിെൻറ വിനാശകരമായ വാശി മാത്രമാണെന്ന് കൂടുതൽ ജനങ്ങൾ തിരിച്ചറിയുന്നതോടെ തെരുവുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഫാഷിസത്തിൽ നിന്നുള്ള മോചനമാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യവും നിലനിൽപും എല്ലാ വിഭാഗം ജനങ്ങളുടെ തുല്യതയുമാണ് പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കുന്നത്. ഇന്ത്യ എെൻറ രാജ്യമാണ് എന്ന് എല്ലാവർക്കും ഉറക്കെ പറയാനുള്ള അവകാശമാണ് ഈ നിയമം വഴി ഇല്ലാതാക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നത്. മതഹിന്ദുക്കളുടെ മാത്രം ഭാരതം എന്ന ചിരകാല ആർ.എസ്.എസ് സ്വപ്നത്തിലേക്കുള്ള അവരുടെ കുതിക്കലുകളാണ് കശ്മീരിനു നേർക്കും ബാബരി മസ്ജിദിനു നേർക്കും തുല്യ പൗരത്വത്തിനു നേർക്കും നടത്തിയിട്ടുള്ളത്. എന്നാൽ, ഇത് ഇന്ത്യയാണ്. അംബേദ്കർ ഭാരതം എന്ന പേരിനെക്കാൾ ഇന്ത്യയെന്നുതന്നെ സ്ഥാപിച്ചെടുത്തു. മതേതരത്വത്തിെൻറ അടിസ്ഥാനത്തിൽ സാമൂഹിക വൈവിധ്യങ്ങളുടെ നിലനിൽപിനായി രൂപപ്പെടുത്തിയ ഭരണഘടനയുള്ള ഇന്ത്യ. ഭരണഘടനയിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്താം. പക്ഷേ, അത് ഭരണഘടനയുടെ അടിത്തറ തന്നെ ഇളക്കിക്കൊണ്ടാവരുത്. ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ സുപ്രീംകോടതിയിലെ ജഡ്ജിമാർ അവരുടെ കടമ നിർവഹിക്കണം എന്ന് ജനങ്ങളുടെ അപേക്ഷയും ഓർമപ്പെടുത്തലുംകൂടിയാണ് ഇന്ന് തെരുവുകളിൽ ഇരമ്പുന്ന സമരങ്ങൾ. സുപ്രീംകോടതിയിൽ ജനങ്ങൾക്കുള്ള അവസാനത്തെ അഭയവും വിശ്വാസവും നഷ്ടപ്പെടാതിരിക്കാൻകൂടി ഈ ഭരണഘടനാ വിരുദ്ധ പൗരത്വ ഭേദഗതി നിയമം റദ്ദാക്കപ്പെടുകതന്നെ വേണം.
ഇന്ത്യ എന്റെ രാജ്യമാണ്
വിദ്യാലയങ്ങളിൽ മാത്രമല്ല, ഈ പ്രതിജ്ഞ ഇന്ത്യയിലാകെ മതേതരമുന്നേറ്റത്തിെൻറ സ്വാതന്ത്ര്യസമര കാഹളമായി ഇന്ന് ഉയർന്നുമുഴങ്ങുകയാണ്. വിദ്യാർഥികളും സ്ത്രീകളും യുവജനങ്ങളാകെയും വാർധക്യത്തെതന്നെ വെല്ലുവിളിച്ച് വൃദ്ധജനങ്ങളും സ്വതന്ത്ര ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ആവശ്യപ്പെട്ട് സമരമുഖത്താണ്. വീടുകൾ വിട്ട്, കലാലയങ്ങൾ വിട്ട്, തൊഴിലിടങ്ങൾ വിട്ട് തെരുവുകൾ മതേതര ജനസഞ്ചയമാവുകയാണ്. ഏകാധിപതികളുടെ ഭരണകൂട മർദക ഉപകരണങ്ങൾ അതിനിഷ്ഠുരമായി ജനങ്ങൾക്കുമേൽ പ്രയോഗിക്കപ്പെടുക തന്നെയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ത്യയുടെ മതേതരത്വ മുന്നേറ്റ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നതിെൻറ കാഴ്ചകളും വാർത്തകളും ആരെയും ഭയപ്പെടുത്തുന്നതാണ്. പക്ഷേ, ഭയപ്പെടുത്തിയാൽ പരാജയപ്പെട്ടുപോകുന്നതല്ല ഈ സമരങ്ങൾ. ഇന്ത്യയിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കു നേരെ ബ്രിസട്ടീഷ് സാമ്രാജ്യത്വത്തിനു കഴിയാത്തത് ബി.ജെ.പി സർക്കാറിന് കഴിയുമെന്ന് വിചാരിക്കുന്നത് വെറും വ്യാമോഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.