കേന്ദ്രസർക്കാർ നിയോഗിച്ച ഡോ. കസ്തൂരിരംഗൻ സമിതി ദേശീയ വിദ്യാഭ്യാസനയത്തിെൻറ ക രട് റിപ്പോർട്ട് സമർപ്പിക്കുകയും അതിന്മേൽ പൊതുജനാഭിപ്രായം തേടാനുള്ള സമയമായി ജൂൺ 30 വരെ നീക്കിവെക്കുകയും ചെയ്തിരിക്കെ, റിപ്പോർട്ടിലെ പല നിർദേശങ്ങൾക്കും ശിപാർ ശകൾക്കുമെതിരെ വിമർശനങ്ങൾ ഉയർന്നുവരുക സ്വാഭാവികമാണ്. എല്ലാം എത്രത്തോളം പരിഗ ണിക്കപ്പെടുമെന്നും സ്വീകരിക്കപ്പെടുമെന്നും കണ്ടറിയണം.
കാരണം, ഇന്ത്യയുടെ ഭരണം തീ വ്രഹിന്ദുത്വ ശക്തികളുടെ പിടിയിൽ ഏതാണ്ട് പൂർണമായി അമരുകയും അവരുടെ മുഖ്യമായ ഊന ്നൽ തലമുറകളുടെ ഹൈന്ദവവത്കരണത്തിലാണെന്ന് വ്യക്തമാവുകയും അതിനേറ്റവും അനുയ ോജ്യനായ രമേശ് പൊഖ്റിയലിനെ മാനവ വിഭവശേഷി മന്ത്രിയായി നിയമിക്കുകയും ചെയ്തി രിക്കുകയാണ്. വേദഗുരുകുല സമ്പ്രദായ മാതൃകയിലുള്ള പഠനരീതി പ്രോത്സാഹിപ്പിക്കണമെ ന്നും ഗണിത, ശാസ്ത്ര വിഷയങ്ങൾക്ക് സമാനമായ പരിഗണന യോഗ, ജ്യോതിഷം, വാസ്തുശാസ്ത ്രം തുടങ്ങിയവക്കും നൽകണമെന്നും പുതിയ വിദ്യാഭ്യാസ നയനിർദേശങ്ങളിലുണ്ട്.
സ്കൂ ൾതലത്തിലും ഉന്നത വിദ്യാഭ്യാസ തലത്തിലും സംസ്കൃതപഠനത്തിന് ഊന്നൽ നൽകണമെന്നും കസ ്തൂരി രംഗൻ സമിതി റിേപ്പാർട്ട് ആവശ്യപ്പെടുന്നു. ആറു മുതൽ ഏഴുവരെ ക്ലാസുകളിൽ ധാർമികമൂല്യ പഠനം നൽകണമെന്ന് സമിതി ശിപാർശ ചെയ്യുേമ്പാൾ ഉള്ളിലിരിപ്പ് എന്താണെന്ന് ഊഹിക്കാനുമാവും.
എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഉടനടി പ്രകോപനം സൃഷ്ടിച്ച ഭാഗം ഭാഷ പഠനത്തെക്കുറിച്ചുള്ളതാണ്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ഹിന്ദുത്വവാദികളുടെ ചിരകാല മുദ്രാവാക്യത്തെ സാധൂകരിക്കുന്നവിധം ഇംഗ്ലീഷിനു പുറമെ ഹിന്ദിയും നിർബന്ധ പാഠ്യഭാഷയാക്കണമെന്ന നിർദേശമാണ് തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ആന്ധ്രയിലും വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
1968 മുതൽ രാജ്യത്ത് പ്രാബല്യത്തിലുള്ള ത്രിഭാഷ പദ്ധതിയിലുള്ളത് തന്നെയാണ് ഇതെന്ന് കസ്തൂരിരംഗൻ സമിതി അവകാശപ്പെടുേമ്പാൾ അതങ്ങനെയല്ലെന്ന് ചൂണ്ടിക്കാട്ടുന്നു ഹിന്ദിയിതര ഭാഷാ സംസ്ഥാനങ്ങൾ. വിശിഷ്യ, ഹിന്ദി നിർബന്ധ പാഠ്യഭാഷയാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അതിഭയങ്കര പ്രക്ഷോഭം നടന്ന തമിഴ്നാട്ടിൽ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ രംഗത്തിറങ്ങുന്നതിലും ഡി.എം.കെ മാത്രമല്ല എൻ.ഡി.എ ഘടകമായ എ.ഐ.എ.ഡി.എം.കെയുമുണ്ട്. ഇംഗ്ലീഷിനു പുറമെ തമിഴ് കൂടിയാണ് നിലവിൽ നിർബന്ധ പഠന ഭാഷ. മൂന്നാമത്തെ ഐച്ഛിക ഭാഷകളിൽ ഹിന്ദിയും ഉൾപ്പെടുന്നു എന്നുമാത്രം.
അഞ്ചു പതിറ്റാണ്ടു മുമ്പ് ഇ.വി. രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ ഉയർന്ന സ്വതന്ത്ര ദ്രാവിഡസ്ഥാൻ വാദത്തിെൻറ ഉേപാൽപന്നംതന്നെയായിരുന്നു ഹിന്ദിവിരുദ്ധ പ്രക്ഷോഭം. ഒടുവിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കി, ഹിന്ദി നിർബന്ധ പാഠ്യഭാഷയാക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറേണ്ടിവന്നു. നരേന്ദ്ര മോദി സർക്കാർ അതിെൻറ രണ്ടാമൂഴത്തിലേക്ക് കടക്കുേമ്പാൾ തമിഴ്നാട്ടിൽ എൻ.ഡി.എക്ക് നേരിട്ട കനത്ത തിരിച്ചടി വകവെക്കാതെ അതിസാഹസത്തിന് മുതിർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞ് തിരുത്തിന് മുതിർന്നത് വിവേകപൂർവമായി.
ത്രിഭാഷ പദ്ധതിയുടെ മറവിൽ ഹിന്ദി അടിച്ചേൽപിക്കാൻ കേന്ദ്ര സർക്കാറിനുദ്ദേശ്യമില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു. കരട് നയത്തിലെ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്ന ഫോർമുലയിൽ ഇംഗ്ലീഷും പ്രാദേശിക ഭാഷയും വിദ്യാർഥികൾക്ക് താൽപര്യമുള്ള ഏതെങ്കിലും ഭാഷ കൂടി പഠിക്കണം എന്നാണ് ഇപ്പോൾ വരുത്തിയ തിരുത്ത്. അങ്ങനെയെങ്കിൽ ആധുനികലോകത്ത് ആഗോള ആശയവിനിമയത്തിന് സഹായിക്കുന്ന ജീവൽ ഭാഷകളിലൊന്നാവും സ്വാഭാവികമായും വിദ്യാർഥികൾ െതരഞ്ഞെടുക്കുക. പ്രാചീന വേദഭാഷയായ സംസ്കൃതം സ്വാഭാവിക െതരഞ്ഞെടുപ്പിൽ പിന്തള്ളപ്പെടാനാണിട. അങ്ങനെ സംഭവിക്കാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് വിദ്യാഭ്യാസ നയത്തിലെ നടേ ഉദ്ധരിച്ച നിർദേശം നൽകുന്ന സൂചന.
സത്യത്തിൽ ഭാഷ ഏതായാലും മനുഷ്യർക്ക് പ്രാഥമികമായി ആശയ വിനിമയത്തിനും പിന്നെ വൈജ്ഞാനികവും സാഹിത്യപരവും കലാപരവുമായ ഒട്ടേറെ ഉപയോഗങ്ങൾക്കുമുള്ളതാണ്. അതിനാൽതന്നെ, ലോകത്ത് അനേകശതം ഭാഷകൾ ചരിത്രത്തിെൻറ ഭാഗമായിത്തീരുകയും പലതും മൃതപ്രായമായി ഭവിക്കുകയും ചിലതുമാത്രം സജീവമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. തീവ്രദേശീയതയുെട അരങ്ങേറ്റത്തോടെ ചില മൃതഭാഷകൾ പുനരുജ്ജീവിപ്പിക്കാനുള്ള കഠിന പ്രയത്നം സഫലമായതിെൻറ ഉദാഹരണമാണ് ഇസ്രായേല്യരുടെ വൈദികഭാഷയായ ഹീബ്രു.
ഇന്ത്യയിലെ സംസ്കൃതത്തിൽനിന്ന് വ്യത്യസ്തമായി, ഹീബ്രു ഇസ്രായേലിെൻറ ഒൗദ്യോഗിക ഭാഷയാണ്; പഠന മാധ്യമമാണ്, മാധ്യമ ഭാഷയുമാണ്. ഇസ്രായേൽ രാഷ്ട്രംതന്നെ ലോകത്തെങ്ങുമായി ചിതറിക്കിടന്ന വിവിധ ഭാഷക്കാരായ ജൂതരെ കൊണ്ടുവന്ന് സ്ഥാപിതമായതായതിനാൽ അവർക്കായി ഒരു പൊതുഭാഷ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ഹീബ്രുവിനെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു എന്ന വസ്തുതയുമുണ്ട്. അതല്ല സംസ്കൃതത്തിെൻറ സ്ഥിതി. എന്നാൽ, ഇന്ത്യൻ ജനതയിൽ 54 ശതമാനം സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്ന് സർക്കാർപറയുന്നു. അതിനാൽ, ഭരണഘടന പ്രകാരംതന്നെ ഹിന്ദി ഇന്ത്യയുെട ഒൗദ്യോഗിക ഭാഷയാണ്.
ഹിന്ദിയോടൊപ്പം വിദേശ ഭാഷയായ ഇംഗ്ലീഷ്കൂടി സഹ ഒൗദ്യോഗിക ഭാഷയായി നിശ്ചയിച്ചത് ഇന്ത്യയിൽ പൂർവ മേഖലയിലെയും ദക്ഷിണമേഖലയിലെയും സംസ്ഥാനങ്ങൾക്ക് ഹിന്ദി പരിചിതമല്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞായിരുന്നു. ആ സ്ഥിതിക്ക് ഇപ്പോഴും സാരമായ മാറ്റം വന്നില്ലെന്നിരിക്കെ ഹിന്ദി അടിച്ചേൽപിക്കാനുള്ള ഭ്രാന്തമായ ആവേശം രാജ്യത്തെ അനൈക്യത്തിലേക്കും ശൈഥില്യത്തിലേക്കുമാണ് നയിക്കുക. ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളും ഇന്ത്യൻ സംസ്കാരത്തെ പൂർണമായി ആവാഹിക്കുന്നതും ജനങ്ങളുടെ വികാര വിചാരങ്ങളെ വേണ്ടവിധം പ്രതിഫലിപ്പിക്കുന്നതും തന്നെ.
വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷതയെന്നും അത് നിലനിർത്തുന്നതിലാണ് രാഷ്ട്രത്തിെൻറ ശക്തിയെന്നും നാനാത്വത്തിൽ ഏകത്വം എന്നതാണ് ജനാധിപത്യത്തിെൻറ മൗലിക താൽപര്യമെന്നും അധികാരത്തിെൻറ ഹുങ്കിൽ കണക്കിലെടുക്കാതെപോയാൽ രാജ്യം ബലഹീനമാവുകേയ ചെയ്യൂ. നിലവിലെ പ്രവണതയിൽനിന്ന് ഭിന്നമായി ഹിന്ദി പരമാവധി ലളിതവത്കരിക്കുകയും അതിെൻറ പ്രചാരണത്തിന് സമാധാനപരമായി സാധ്യമായതൊക്കെ ചെയ്യുകയും ചെയ്താൽ ഒൗദ്യോഗിക ഭാഷയെ സർവസ്വീകാര്യമാക്കാവുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.