മൂന്നുമാസം മുമ്പ് മരിച്ചുപോയ ഗൃഹനാഥെൻറ മൃതദേഹത്തിന് ജീവന് തിരിച്ചുലഭിക്കുമെന്ന് കരുതി പ്രാര്‍ഥനയുമായി കഴിഞ്ഞ ഒരു കുടുംബത്തിെൻറ വാര്‍ത്ത ഞെട്ടലോടെയും ഒട്ടൊരു സംശയത്തോടെയും കൂടിയാണ് ഈ അടുത്ത ദിവസം സാക്ഷരകേരളം കേട്ടത്. മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ എന്ന സ്ഥലത്ത് നടന്ന സംഭവത്തിനുപിറകില്‍ കടുത്ത അന്ധവിശ്വാസമാണെന്നും അതല്ല, മരിച്ചയാളുടെ ഭാര്യക്ക് മനോരോഗത്തിെൻറ ലക്ഷണങ്ങളുണ്ടായിരുെന്നന്നും മറ്റുമുള്ള വാര്‍ത്തകളും ഇതിെൻറ കൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രത്യേക സംഭവത്തിനുപിറകിലുള്ള ദൂരുഹത അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. അതേസമയം, ഇത്തരം നിരവധി സംഭവങ്ങള്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നകാര്യം മറന്നുകൂടാ. അതേക്കുറിച്ചെല്ലാം അന്വേഷണവും നടന്നിട്ടുണ്ട്.
ജനനവും മരണവുമെല്ലാം നമ്മുടെ സമൂഹത്തില്‍ സാധാരണയായി സംഭവിക്കുന്ന കാര്യങ്ങളാണ്. എല്ലാ വിയോഗങ്ങളും മരിച്ച വ്യക്തിയുമായി അടുപ്പമുള്ളവരെ സങ്കടപ്പെടുത്താറുണ്ടെങ്കിലും ഇക്കൂട്ടരെല്ലാം കാലക്രമേണ മരണം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നു; മരിച്ച വ്യക്തി സൃഷ്ടിച്ച ശൂന്യതയെ പതുക്കെ മറന്നും മറികടന്നും ജീവിതത്തിലേക്ക് തിരിച്ചുവരുകയുമാണ് പതിവ്. ലോകത്തുള്ള പ്രമുഖ മതങ്ങളും വിശ്വാസങ്ങളുമെല്ലാം മരണം എന്ന യാഥാര്‍ഥ്യത്തെ പൂര്‍ണമായി അംഗീകരിക്കുകയും അതില്‍നിന്നൊരു തിരിച്ചുവരവില്ല എന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരുമാണ്. ചില മതങ്ങളാകട്ടെ പരലോക ജീവിതത്തെക്കുറിച്ചുള്ള വിശ്വാസങ്ങളും സങ്കല്പങ്ങളും വെച്ചുപുലര്‍ത്തുന്നവരുമാണ്. അപൂര്‍വം ചില ഗ്രൂപ്പുകള്‍ മാത്രമാണ് മരണത്തെക്കുറിച്ചും ഉയിര്ത്തെഴുന്നേല്പ്പിനെക്കുറിച്ചുമെല്ലാം വ്യത്യസ്തമായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നത്.
എന്നാല്‍, ഇത്തരം യുക്തിരഹിതമായ ചിലകാര്യങ്ങള്‍ ലോകത്തിെൻറ ചില ഭാഗങ്ങളിലെങ്കിലും അപൂര്‍വമായി സംഭവിക്കുമ്പോള്‍ അത് മതവിശ്വാസങ്ങളുടെ ഭാഗമായി ചേര്‍ത്തുകൊണ്ടുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നുവരാറുള്ളത്. നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ 1970 കളില്‍ ഒരു ക്രിസ്തീയവിശ്വാസ സമൂഹത്തിലെ ചിലവ്യക്തികള്‍ അവരുടെ പ്രാദേശിക ആത്മീയ നേതാവ് മരിച്ചപ്പോള്‍ മൂന്നാംനാള്‍ ഉയിര്ത്തെഴുന്നേല്ക്കുമെന്ന് കരുതി മൃതദേഹത്തിന് ചുറ്റും പ്രാര്‍ഥനയോടെ കാത്തിരുന്നതും പിന്നീട് അയല്‍ക്കാരുടെ പരാതിയത്തെുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം സംസ്കരിക്കുകയും ചെയ്ത കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ സംഭവത്തില്‍ ഒരുകൂട്ടം വിശ്വാസികളാണ് അന്ധവിശ്വാസത്തില്‍ വീണുപോയതെങ്കില്‍ കൊളത്തൂരിലുണ്ടായ സംഭവത്തില്‍ ഒരു കുടുബത്തിലെ ഗൃഹനാഥയും കുട്ടികളുമാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവിടെ വാര്‍ത്ത വായിക്കുന്ന പൊതുസമൂഹം വളരെ എളുപ്പത്തില്‍ വഴുതിവീഴാവുന്ന ഒരു പരിസരമാണ് അന്ധവിശ്വാസം എന്നത്. പ്രത്യേകിച്ച് കുടുംബം മൂന്നുമാസത്തോളം മൃതദേഹത്തിന് ചുറ്റും കടുത്ത വിശ്വാസത്തോടെ പ്രാര്‍ഥനകളുമായി ഇരുെന്നന്ന് കേള്‍ക്കുമ്പോള്‍.
അതേസമയം, മനഃശാസ്ത്രത്തിെൻറ പിന്‍ബലത്തോടെ ചിന്തിച്ചുനോക്കിയാല്‍ സംഭവത്തില്‍ ഒരു മാനസികവൈകല്യത്തിെൻറ സാന്നിധ്യം ന്യായമായും സംശയിക്കപ്പെടാവുന്നതാണ്. അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാവും. വീട്ടിലെ എല്ലാ വ്യക്തികള്‍ക്കും ഒരേസമയം മാനസികപ്രശ്നങ്ങള്‍ ഉണ്ടാവുമോ എന്നതാണതിലൊരു ചോദ്യം. തികച്ചും ന്യായമായ സംശയംകൂടിയാണത്. എന്നാല്‍, ഇതിനും വൈദ്യശാസ്ത്രത്തില്‍ കൃത്യമായ ഉത്തരങ്ങളുണ്ടെന്നാണ് സത്യം. ഇക്കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
സൈക്കോസിസ് ( Psychosis) അഥവാ ചിത്തഭ്രമം എന്ന മാനസികപ്രശ്നങ്ങളുള്ളവരില്‍ പലപ്പോഴും ചില ശക്തമായ മിഥ്യാധാരണകള്‍ കണ്ടുവരാറുണ്ട്. തനിക്ക് ചില അമാനുഷിക ശക്തിയുണ്ടെന്ന് ചില രോഗികള്‍ വിശ്വസിക്കുമ്പോള്‍ മറ്റു ചിലര്‍ ദൈവം നേരിട്ട് തനിക്ക് നിർദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും താനത് നടപ്പാക്കേണ്ടതുണ്ടെന്നും വിശ്വസിക്കുന്നവരാണ്. ഇല്ലാത്ത കാഴ്ചകള്‍ കാണുന്നുണ്ടെന്നും ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ഇക്കൂട്ടര്‍ ദൃഢമായി വിശ്വസിക്കുന്നു. ഇത്തരം മിഥ്യാധാരണകള്‍ (Delusion) ഏറിയും കുറഞ്ഞും ഇത്തരം രോഗികളില്‍ കാണാവുന്നതാണ്.
മാനസികപ്രശ്നങ്ങള്‍ എല്ലായ്പ്പോഴും കെണ്ടത്തുന്നത് രോഗി സ്വയമല്ല, മറിച്ച് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ആണ്. ചിലപ്പോഴെല്ലാം ശാരീരിക രോഗലക്ഷണങ്ങളുമായി സമീപിക്കുന്ന ഒരാൾക്ക് മാനസികപ്രശ്നങ്ങളുള്ളതായി തിരിച്ചറിയാനും ആ വഴിക്ക് ചികിത്സതേടാന്‍ ഉപദേശിക്കാനും ഡോക്ടര്‍ക്ക് കഴിയും. എന്നാല്‍, ചില കേസുകളില്‍ സാമൂഹികബന്ധങ്ങള്‍ തീരെ കുറവുള്ള വ്യക്തികളിലെ മാനസികപ്രശ്നങ്ങള്‍ താരതമ്യേന ഇത്തരം വിഷയങ്ങളെക്കുറിച്ച് അറിവ് കുറഞ്ഞ കുടുംബാംഗങ്ങള്‍ തിരിച്ചറിയപ്പെടാതെ പോയേക്കും. കൂടാതെ അമാനുഷികമായ എന്തോ ചില കഴിവുകള്‍ ഈ വ്യക്തിക്ക് ലഭിെച്ചന്ന് തെറ്റിദ്ധരിക്കാനും മതി.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കൊളത്തൂര്‍ സംഭവം നമുക്ക് മാറ്റിനിര്‍ത്താം. എന്നാല്‍, ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങളില്‍ ഭൂരിപക്ഷത്തിലും അതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് ചിത്തഭ്രമം പോലുള്ള മാനസികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഒരു വ്യക്തി സാമൂഹിക ബന്ധങ്ങളിൽനിന്ന് ഉൾവലിയുന്നതും രോഗങ്ങളെ ചികിത്സിക്കാൻ കൂട്ടാക്കാതിരിക്കുന്നതും മാനസിക പ്രശ്നങ്ങളിൽ കണ്ടുവരുന്ന ലക്ഷണങ്ങളുടെ ഗണത്തിൽപ്പെടുന്നതാണെന്നും ശ്രദ്ധേയമാണ്.
ചില വിശ്വാസങ്ങളുടെ നേതൃസ്ഥാനങ്ങളില്‍ നില്ക്കുന്നവരില് ഇത്തരം മാനസികപ്രശ്നങ്ങള്‍ ഉദയംകൊള്ളുമ്പോള്‍ അത് അമാനുഷിക കഴിവുകളായി തെറ്റിദ്ധരിക്കുകയും അവരെ ചോദ്യംചെയ്യാന്‍ കഴിയാത്തവിധത്തില്‍ ദുര്‍ബലരായ ശിഷ്യന്മാരും അനുയായികളും മാനസികപ്രശ്നങ്ങളുള്ള വ്യക്തിയുടെ ചിന്തകളെയും വെളിപാടുകളെയും അതുപോലെ അംഗീകരിക്കുകയും പാടിപ്പുകഴ്ത്തുകയും ചെയ്യാറുണ്ട്.
കുടുംബനാഥനോ നാഥക്കോ ആണ് ഇത്തരം പ്രശ്നങ്ങളുണ്ടാവുന്നതെങ്കില് കുടുംബത്തിലെ താരതമ്യേന മേധാവിത്വം കുറഞ്ഞ അംഗങ്ങള്‍ അത് അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇവിടെ മനോരോഗം മറ്റ് വ്യക്തികളിലേക്ക് പകരുകയല്ല; മറിച്ച് മനോരോഗിയായ വ്യക്തിയുടെ ചില വിശ്വാസങ്ങള്‍ മറ്റുള്ളവര്‍ ചോദ്യംചെയ്യാതെ ഹൃദയത്തിലേറ്റുകയാണ്.
ചില കടുത്ത അന്ധവിശ്വാസികള്‍ പോലും അനുഭവങ്ങളുടെ ചൂടറിയുമ്പോള്‍ അന്ധവിശ്വാസം വെടിഞ്ഞ് യാഥാര്‍ഥ്യത്തെ അംഗീകരിക്കാറുണ്ട്. സത്യം പറഞ്ഞുകൊണ്ട് തിളക്കുന്ന നെയ്യില്‍ കൈവിരല്‍ മുക്കിയാല്‍ പൊള്ളില്ല എന്നൊരു അന്ധവിശ്വാസം ഒരാള്‍ക്ക് ഉണ്ടെന്നിരിക്കട്ടെ, കൈവിരല്‍ മുക്കുന്നതോടെ ആ വിശ്വാസം പോയിക്കിട്ടും. അതേസമയം, രോഗാതുരമായ ഒരു മനസ്സിെൻറ ഉടമക്ക് ഒരിക്കലും യുക്തിസഹമായി ചിന്തിക്കാനോ യാഥാര്‍ഥ്യത്തെ അംഗീകരിക്കാനോ കഴിയില്ല. ഇവിടെ ഉപദേശവും ഭീഷണിയുമൊന്നുമല്ല ആവശ്യം, ചികിത്സയാണ്.
മാനസികപ്രശ്നങ്ങളുടെ കൂടെ വിശ്വാസത്തിെൻറ ചില ഘടകങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളുണ്ടാവുന്നത്. ഇവിടെ അന്ധവിശ്വാസങ്ങൾ സംസ്കരിക്കപ്പെടുകയുംആരോഗ്യകരമായ വിശ്വാസങ്ങളിലേക്ക് സമൂഹം പോകുകയും അതേസമയം, മാനസികപ്രശ്നങ്ങളുള്ളവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുകയും വേണം.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.